ഇന്ത്യയോട് ഒരു കരുണയും കാണിക്കില്ല 😱😱ബട്ട്ലർക്ക്‌ മറുപടി മാസ്സാക്കി രോഹിത്തും ടീമും

എഴുത്ത് :K Nandakumar Pillai;ഇന്ത്യയോട് ഒരു ദാക്ഷിണ്യവും കാണിക്കില്ല. ടി20 സീരീസ് തുടങ്ങുന്നതിനു മുൻപ്, ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ട്ലർ പറഞ്ഞതാണിത്. പക്ഷെ ടി20 സീരീസും, ആദ്യ ഏകദിനവും കഴിഞ്ഞപ്പോൾ അങ്ങനെ ഒരു പ്രസ്താവന നടത്തേണ്ടിയിരുന്നില്ല എന്ന് തീർച്ചയായും ബട്ട്ലര്ക്ക് തോന്നിയിട്ടുണ്ടാകും.

എന്തൊരു വിജയമായിരുന്നു ഇന്നത്തെ ടോസ് ജയിക്കുന്നു, ബൗളിംഗ് തിരഞ്ഞെടുക്കുന്നു. എതിർ ടീമിനെ കുറഞ്ഞ സ്കോറിന് പുറത്താക്കുന്നു.പത്ത് വിക്കറ്റിന് വിജയിക്കുന്നു. ഇതിനപ്പുറം എങ്ങനെയാണ് ഒരു ടീമിന് മറ്റൊരു ടീമിനെ അടിച്ചമർത്താൻ ആകുക.ഇന്ത്യയുടെ ഏഴാമത്തെ 10 വിക്കറ്റ് വിജയമാണ് ഇന്നത്തേത്. ഇംഗ്ലണ്ടിനെതിരെ ആദ്യത്തേതും.ക്യാപ്റ്റൻ ആഗ്രഹിച്ച പോലെ, അല്ലെങ്കിൽ അതിനേക്കാൾ മികച്ച രീതിയിലാണ് ബൗളർമാർ ഇന്നിംഗ്സ് തുടങ്ങിയത്. കണ്ണടച്ച് തുറക്കും മുൻപ്, ഇംഗ്ലണ്ടിന്റെ മൂന്നു പ്രധാന ബാറ്റർമാർ പുറത്ത്.

ഒരു ഇന്ത്യൻ ബൗളറുടെ ഇംഗ്ലണ്ടിലെ ഏറ്റവും മികച്ച പ്രകടനവുമായി ജസ്പ്രീത് ബുംറ(6 / 19) നിറഞ്ഞാടിയപ്പോൾ മൂന്നു വിക്കറ്റുമായി ഷമിയും ഒരു വിക്കറ്റുമായി പ്രസിദ്ധ് കൃഷ്ണയും മികച്ച പിന്തുണ നൽകി. ബുമ്രയുടെ ആറു വിക്കറ്റുകളിൽ നാലെണ്ണവും ബൗൾഡ് ആയിരുന്നു. ഏറ്റവും കൗതുകകരമായ കാര്യം, ബട്ട്ലർ ഒഴിച്ച് മറ്റെല്ലാവരും പുറത്തായത് ബൗൾഡ് / കീപ്പർ ക്യാച് / കോട്ട് ആൻഡ് ബൗൾഡ് ആയിട്ടാണ്. ഒൻപതാം വിക്കറ്റിൽ അത്രയും റൺസ് വന്നില്ലായിരുന്നെങ്കിൽ ഇംഗ്ലണ്ട് നൂറു കടക്കില്ലായിരുന്നു.തീരുമാനിച്ച് ഉറപ്പിച്ചു തന്നെയാണ് രോഹിതും ധവാനും ക്രീസിലെത്തിയത്. ഒരു വിക്കറ്റ് പോലും കളയില്ല എന്നത് തുടക്കത്തിൽ തന്നെ അവരുടെ ബോഡി ലാംഗുവേജിൽ പ്രകടമായിരുന്നു.

എത്ര നാളായി രോഹിത് ഇങ്ങനെ സിക്‌സറുകൾ പായിക്കുന്നതു കണ്ടിട്ട്. അതും എണ്ണം പറഞ്ഞ അഞ്ചു സിക്‌സറുകൾ. അതിൽ ഒരെണ്ണം ആ പാവം കുഞ്ഞിന്റെ ദേഹത്ത് തട്ടി എന്നത് മാത്രമാണ് ഒരു സങ്കടം.ആ ക്രമിച്ചു കളിക്കുന്ന രോഹിതിന് പിന്തുണ നൽകുക എന്നതായിരുന്നു ധവാന്റെ ലക്‌ഷ്യം. ധവാന്റെ ആ തീരുമാനം, ഇന്ത്യക്ക് പത്ത് വിക്കറ്റിന്റെ മികച്ച വിജയം നേടാൻ സഹായിച്ചു എന്ന് മാത്രമല്ല, കെന്നിങ്ടൺ ഓവലിൽ ധവാൻ പുലർത്തിപ്പോരുന്ന മികച്ച ആവറേജ് നില നിർത്താനും അദ്ദേഹത്തിന് സാധിച്ചു.