മാജിക്ക് ബോൾ 😱സ്റ്റമ്പ്സ് അതിർത്തി കടത്തി ഭുവി!! ഡക്കിൽ വീണ് ജോസ് ബട്ട്ലർ
ഇംഗ്ലണ്ട് എതിരായ ഒന്നാം ടി :20യിൽ ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് ലഭിച്ചത് മികച്ച പ്രകടനം. ടോപ് ഓർഡർ തിളങ്ങിയ മത്സരത്തിൽ ഹാർദിക്ക് പാണ്ട്യയുടെ കന്നി അന്താരാഷ്ട്ര ടി :20 ഫിഫ്റ്റി കരുത്തിലാണ് ടീം 198 റൺസ് നേടിയത്.
എന്നാൽ മറുപടി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് ടീമിനെ ഞെട്ടിച്ചത് പേസർ ഭുവി.ഒന്നാം ഓവറിലെ അഞ്ചാം ബോളിൽ തന്നെ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ട്ലർ വിക്കെറ്റ് വീഴ്ത്തിയാണ് സീനിയർ പേസർ ഭുവനേശ്വർ കുമാർ ബൗളിംഗ് ആരംഭിച്ചത്. ഓവറിൽ ആദ്യത്തെ മൂന്ന് ബോളും ഔട്ട് സ്വിങ്ങർ എറിഞ്ഞ ഭുവി ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ട്ലർക്ക് എതിരെ തന്റെ മനോഹരമായ ഇൻ സ്വിങ് എറിയുകയായിരുന്നു.
ഭുവനേശ്വറിന്റെ ഈ ഇൻ സ്വിങ് ട്രാപ്പിൽ വീണ ബട്ട്ലർ നേരിട്ട ആദ്യത്തെ ബോളിൽ തന്നെ ഗോൾഡൻ ഡക്കായി പുറത്തായി.നേരത്തെ ഐപിഎല്ലിൽ അടക്കം ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയ ജോസ് ബട്ട്ലർ ടി :20 ക്രിക്കറ്റിൽ അടക്കം മിന്നും ഫോമിലാണ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി ഹാർദിക്ക് പാണ്ട്യ (51 റൺസ് ), സൂര്യകുമാർ യാദവ് (39 റൺസ് ), ദീപക് ഹൂഡ(33 റൺസ് )എന്നിവർ തിളങ്ങി.
What a beauty from Bhuvi!!!pic.twitter.com/tFQOVWZ552
— Johns. (@CricCrazyJohns) July 7, 2022
ഇന്ത്യൻ ടീം; Rohit Sharma(c), Ishan Kishan, Deepak Hooda, Suryakumar Yadav, Hardik Pandya, Dinesh Karthik(w), Axar Patel, Harshal Patel, Bhuvneshwar Kumar, Arshdeep Singh, Yuzvendra Chahal