112 മീറ്റർ മോൺസ്റ്റർ 😳😳ഞെട്ടി സഞ്ജു!!! കാണാം വീഡിയോ

ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ ഒരു തകർപ്പൻ സിക്സർ പറത്തി ജോസ് ബട്ലർ. മത്സരത്തിൽ 112 മീറ്റർ ദൂരത്തിൽ സിക്സർ അടിച്ചാണ് ജോസ് ബട്ലർ തന്റെ കരുത്ത് തെളിയിച്ചത്. മത്സരത്തിന്റെ നിർണായകമായ സമയത്തായിരുന്നു ജോസ് ബട്ലറിന്റെ ഈ പടുകൂറ്റൻ സിക്സർ. ജയ്പൂരിൽ അണിനിരന്ന മുഴുവൻ കാണികളെയും ആവേശത്തിലാഴ്ത്തിയാണ് ഈ സിക്സർ 112 മീറ്റർ ദൂരം പിന്നിട്ടത്. ഇതോടെ ടൂർണമെന്റിലെ ഏറ്റവും ദൂരമേറിയ സിക്സറുകളുടെ ലിസ്റ്റിൽ ജോസ് ബട്ലർ രണ്ടാമത് എത്തിയിട്ടുണ്ട്. 115 മീറ്റർ സിക്സർ നേടിയ ബാംഗ്ലൂരിന്റെ നായകൻ ഡുപ്ലെസിയാണ് ലിസ്റ്റിൽ ഒന്നാമത്.

മത്സരത്തിൽ രാജസ്ഥാൻ ഇന്നിങ്സിന്റെ അഞ്ചാം ഓവറിലാണ് സംഭവം നടന്നത്. അഞ്ചാം ഓവർ എറിഞ്ഞത് യുവദീവ് സിംഗ് ആയിരുന്നു. 137 കിലോമീറ്റർ സ്പീഡിൽ ഫുൾ ലെങ്ത്തിലാണ് പന്ത് വന്നത്. ബട്ലർ തന്റെ ലെഗ് സൈഡിലേക്ക് മാറുകയും, ഫ്രണ്ട് ലെഗ് ക്ലിയർ ചെയ്യുകയും ചെയ്തു. ശേഷം പന്തിന്റെ ലൈനിൽ കൃത്യമായി ആഞ്ഞടിച്ചു. ശേഷം പന്ത് സിക്സർ ലൈന് മുകളിലൂടെ പറക്കുകയായിരുന്നു. ഈ സിക്സ് മൈതാനത്തുണ്ടായിരുന്ന കളിക്കാരെയും ഗ്യാലറിയിലിരുന്ന ആരാധകരെയും ആവേശത്തിലാഴ്ത്തുകയുണ്ടായി. ഈ സീസണിൽ കണ്ടതിൽ ഏറ്റവും മികച്ച സിക്സറുകളിൽ ഒന്നായി ഇത് മാറുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഓവറുകളിൽ വളരെ കരുതലോടെയാണ് ലക്നൗ ഓപ്പണർമാർ കളിച്ചത്. എന്നാൽ പവർപ്ലെയിൽ സ്കോറിംഗ് റേറ്റ് ഉയർത്തുന്നതിൽ അവർ പരാജയപ്പെടുകയുണ്ടായി. നായകൻ രാഹുൽ 32 പന്തുകളിൽ 39 റൺസ് നേടിയപ്പോൾ, മെയേഴ്സ് 42 പന്തുകളിൽ 51 റൺസ് നേടുകയുണ്ടായി. ഇരുവരും പുറത്തായശേഷമെത്തിയ ബാറ്റർമാരും സ്കോറിങ് റേറ്റ് ഉയർത്തുന്നതിൽ പരാജയപ്പെട്ടു.

അവസാന ഓവറുകളിൽ 16 പന്തുകളിൽ 21 റൺസ് നേടിയ സ്റ്റോയിനിസും 20 പന്തുകളിൽ 28 റൺസ് നേടിയ നിക്കോളാസ് പൂറനും ലക്നൗവിനായി പൊരുതി. എന്നാൽ ലക്നൗ ഇന്നിങ്സ് നിശ്ചിത 20 ഓവറിൽ 154 റൺസിൽ അവസാനിക്കുകയായിരുന്നു. രാജസ്ഥാനായി രവിചന്ദ്രൻ അശ്വിൻ നിശ്ചിത 4 ഓവറുകളിൽ 23 റൺസ് വിട്ടു നൽകി രണ്ടു വിക്കറ്റുകൾ വീഴ്ത്തുകയുണ്ടായി. വളരെ മികച്ച ബോളിംഗ് പ്രകടനം തന്നെയായിരുന്നു മത്സരത്തിൽ രാജസ്ഥാൻ കാഴ്ചവച്ചത്.

Rate this post