ഇന്ത്യയെ എങ്ങനെ വീഴ്ത്തി 😳😳😳സർപ്രൈസ് ഉത്തരം നൽകി ജോസ് ബട്ട്ലർ

ഒടുവിൽ ഇന്ത്യൻ ക്രിക്കറ്റ്‌ പ്രേമികൾക്ക് എല്ലാം നിരാശ മാത്രം. നിർണായക സെമി മാച്ചിൽ ഇന്ത്യൻ ടീം 10 വിക്കെറ്റ് നാണംകെട്ട തോൽവി ഇംഗ്ലണ്ടിനോട് വഴങ്ങി ടി :20 ക്രിക്കറ്റ്‌ ലോകക്കപ്പിൽ നിന്നും പുറത്തായി. എല്ലാ തരത്തിലും എതിരാളികൾക്ക് മുൻപിൽ തകർന്നാണ് ഇന്ത്യൻ ടീമിന്റെ മടക്കം.

മത്സരത്തിൽ വിരാട് കോഹ്‌ലി (50), ഹാർദിക് പാണ്ഡ്യ (63) എന്നിവരുടെ ബാറ്റിംഗ് കരുത്തിലാണ് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 168 റൺസ് നേടിയത്. ഓപ്പണർ കെഎൽ രാഹുൽ (5) അതിവേഗം പുറത്തായതും, ക്യാപ്റ്റൻ രോഹിത് ശർമ (27), സൂര്യകുമാർ യാദവ് (14) എന്നിവർ സംഭാവനകൾ ചെയ്യാതിരുന്നതും ഇന്ത്യയുടെ ടോട്ടലിനെ കാര്യമായി ബാധിച്ചു. ഇംഗ്ലണ്ടിനായി ക്രിസ് ജോർദാൻ 3 വിക്കറ്റുകൾ വീഴ്ത്തി.

മറുപടി ബാറ്റിംഗിൽ ക്യാപ്റ്റൻ ജോസ് ബട്ട്ലർ 49 പന്തിൽ 9 ഫോറും 3 സിക്സും സഹിതം 163.27 സ്ട്രൈക്ക് റേറ്റിൽ 80* റൺസ് നേടി പുറത്താകാതെ നിന്നപ്പോൾ, 47 പന്തിൽ 4 ഫോറും 7 സിക്സും സഹിതം 182.98 സ്ട്രൈക്ക് റേറ്റിൽ 86* റൺസ് ആണ് അലക്സ്‌ ഹെയിൽസ്‌ സ്കോർ ചെയ്തത്.ഭുവനേശ്വർ കുമാർ, അർഷദീപ് സിംഗ്, മുഹമ്മദ് ഷമി, രവിചന്ദ്രൻ അശ്വിൻ തുടങ്ങിയ പ്രത്ഭരായ ബൗളർമാർ ഉണ്ടായിട്ടും ഇന്ത്യയ്ക്ക് ഒരു വിക്കറ്റ് പോലും നേടാൻ ആകാതിരുന്നത് വലിയ നിരാശ സമ്മാനിച്ചു. മത്സരത്തിനിടെ സംഭവിച്ച ഫീൽഡിങ് പിഴവുകളും ഇന്ത്യയ്ക്ക് തിരിച്ചടിയായി. ഞായറാഴ്ച ഇംഗ്ലണ്ട് പാക്കിസ്ഥാൻ ഫൈനൽ മത്സരം നടക്കും.

‘തീർച്ചയായും വളരെ അധികം തന്നെ അത്ഭുതകരമായിരുന്നുഅത്. ഞങ്ങൾ ഏറെ വളരെ ആവേശത്തോടെയാണ് ഇവിടെയെത്തിയത്,ടീം ഒന്നടങ്കം വളരെ നല്ല ഫീലിംഗ് ഉണ്ടായിരുന്നു. 1 മുതൽ 11 വരെ എല്ലാവരും ഉണർന്നു ഈ മാച്ചിൽ ‘ ക്യാപ്റ്റൻ ബട്ട്ലർ അഭിപ്രായം വിശദമാക്കി.ഹെയ്ൽസ് ബൗണ്ടറി കളവുകൾ വളരെ നന്നായി ഉപയോഗിച്ചു, അവൻ തന്റെ രൂപം കാണിച്ചു. അവൻ ഇന്ന് മിടുക്കനായിരുന്നു. ഇത് ആസ്വദിക്കുക എന്നത് പ്രധാനമാണ്, അത് ഞങ്ങളിൽ നിന്നുള്ള ലോകക്കപ്പിലെ മികച്ച പ്രകടനമായിരുന്നു. ജോർദാന് പ്രത്യേക ക്രെഡിറ്റ് ഞാൻ നൽകേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നു, സെമി ഫൈനലിലേക്ക് വരുമ്പോൾ 3 ഓവർ ബൗൾ ചെയ്യുക, അത് വളരെ ഏറെ കഠിനമായ ജോലിയായിരുന്നു. അവസാനത്തിലേക്കുള്ള സമ്മർദത്തെ അദ്ദേഹം നന്നായി കൈകാര്യം ചെയ്തു, പ്രത്യേകിച്ച് ഹാർദിക് പാണ്ഡ്യയെപ്പോലുള്ള ഒരു ലോകോത്തര കളിക്കാരനെതിരെ പന്തെറിഞ്ഞു” ജോസ് തുറന്നു പറഞ്ഞു.