അത്ഭുതങ്ങൾക്ക് മുകളിൽ അത്ഭുതമാണ് സഞ്ജു 😳😳😵‍💫മലയാളി പയ്യനെ വാനോളം പുകഴ്ത്തി റൂട്ട്| RR Captain Sanju Samson

RR Captain Sanju Samson; മലയാളി താരം സഞ്ജു സാംസണെ പ്രശംസിച്ചുകൊണ്ട് ഇംഗ്ലണ്ട് താരം ജോ റൂട്ട്. സഞ്ജുവിന്റെ മൈതാനത്തെ അസാമാന്യ പ്രതിഭയെയും, ഓരോ വർഷവും സഞ്ജുവിന് ഉണ്ടാകുന്ന പുരോഗമനത്തെപ്പറ്റിയും സംസാരിച്ചുകൊണ്ടാണ് ജോ റൂട്ട് രംഗത്ത് വന്നിരിക്കുന്നത്. നിലവിൽ രാജസ്ഥാൻ റോയൽസ് ടീമിലെ അംഗമാണ് ഇംഗ്ലണ്ട് താരം ജോ റൂട്ട്. ഇതാദ്യമായാണ് ജോ റൂട്ട് ഐപിഎല്ലിന്റെ സീസണിൽ ഒരു ടീമിൽ അണിനിരക്കുന്നത്. അതിന്റെ ആവേശവും റൂട്ട് പങ്കുവയ്ക്കുകയുണ്ടായി.

പ്രമുഖ മാധ്യമമായ പിടിഐ ന്യൂസിനോട് സംസാരിക്കുകയായിരുന്നു റൂട്ട്. ഐപിഎല്ലിന്റെ 2023ലെ മിനി ലേലത്തിൽ രാജസ്ഥാൻ തന്നെ സ്വന്തമാക്കിയതിൽ അതിയായ സന്തോഷമുണ്ടെന്ന് ജോ റൂട്ട് പറയുകയുണ്ടായി. “ഒരുപാട് രാജ്യാന്തര മത്സരങ്ങൾ ഞാൻ കളിച്ചിട്ടുണ്ട്. എന്നാൽ ഐപിഎൽ എന്നത് എന്നെ സംബന്ധിച്ച് ഒരു പ്രത്യേക വികാരമാണ്. ഐപിഎല്ലിനെ കുറിച്ച് മുൻപ് ഞാൻ ഒരുപാട് കാര്യങ്ങൾ കേട്ടിട്ടുണ്ട്. അതെല്ലാം ഇപ്പോൾ ഞാൻ നേരിട്ട് അനുഭവിക്കുന്ന സ്ഥിതിയാണ്. എന്നെ സംബന്ധിച്ച് ഇതെല്ലാം പുതുമയായി തന്നെയാണ് കാണുന്നത്.”- റൂട്ട് പറയുന്നു.

“കഴിഞ്ഞ സീസണിൽ രാജസ്ഥാൻ റോയൽസ് ടീം മികവാർന്ന പ്രകടനമായിരുന്നു കാഴ്ചവച്ചത്. ഫൈനലിലെത്താൻ രാജസ്ഥാന് കഴിഞ്ഞ വർഷം സാധിച്ചിരുന്നു. രാജസ്ഥാന്റെ നായകനായ സഞ്ജു സാംസന്റെ കളി കാണുന്നത് വളരെ ആസ്വാദകരമാണ്. സഞ്ജു ഒരു അസാമാന്യ പ്രതിഭയാണെന്ന് പറയാതിരിക്കാനാവില്ല. വർഷങ്ങൾ ഓരോന്ന് കഴിയുന്തോറും കളിക്കാരൻ എന്ന നിലയിലും നായകൻ എന്ന നിലയിലും സഞ്ജുവിന് പുരോഗതികൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്.”- ജോ റൂട്ട് കൂട്ടിച്ചേർക്കുന്നു.

32 കാരനായ ജോ റൂട്ടിന്റെ ഐപിഎല്ലിലെ ആദ്യ സീസണാണ് വരാൻ പോകുന്നത്. തന്റെ കരിയർ ഒരു വെടിക്കെട്ട് താരമായി ആയിരുന്നു റൂട്ട് അരങ്ങേറിയത്. എന്നാൽ നിലവിൽ ഇംഗ്ലണ്ടിനായി ട്വന്റി20യിലും ഏകദിനങ്ങളിലും ജോ റൂട്ട് കളിക്കുന്നില്ല. എന്നിരുന്നാലും ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീമിലെ ഒരു നിർണായക സാന്നിധ്യം തന്നെയാണ് റൂട്ട്. 2023 ഐപിഎല്ലിലൂടെ മികവാർന്ന പ്രകടനങ്ങൾ പുറത്തെടുത്ത് സ്ഥിരത കണ്ടെത്തിയാൽ മാത്രമേ ജോ റൂട്ടിന് ട്വന്റി20യിൽ വരും വർഷങ്ങളിൽ ശോഭിക്കാൻ സാധിക്കൂ. എന്നാൽ ഒരുപാട് വിദേശ താരങ്ങളുള്ള രാജസ്ഥാനിൽ ജോ റൂട്ടിന് പ്ലേയിംഗ് ഇലവനിൽ സ്ഥാനം കിട്ടുമോ എന്ന കാര്യം കണ്ടറിയേണ്ടത് തന്നെയാണ്.RR Captain Sanju Samson

5/5 - (1 vote)