വിക്കറ്റ് വീഴ്ത്താൻ പതിനെട്ടാം അടവ് 😱ബൗൺസർ ഏറിഞ്ഞ് ജോ റൂട്ട് :അമ്പരന്ന് ഖവാജ (കാണാം വീഡിയോ )

ക്രിക്കറ്റ്‌ ലോകത്ത് വളരെ ഏറെ ആവേശകരമായിട്ടാണ് ഇപ്പോൾ ആഷസ് ക്രിക്കറ്റ്‌ ടെസ്റ്റ്‌ പരമ്പര പുരോഗമിക്കുന്നത്. നാലാം ടെസ്റ്റ്‌ മത്സരത്തിലും അധിപത്യം ഉറപ്പിച്ച് ഓസ്ട്രേലിയൻ ടീം കുതിപ്പ് തുടരുമ്പോൾ ഏറ്റവും അധികം കയ്യടികൾ നേടുന്നത് ഉസ്മാൻ ഖവാജ ബാറ്റിങ് മികവ് തന്നെയാണ്.

ഏറെ നാളുകൾക്ക് ശേഷം ടെസ്റ്റ്‌ ടീമിലേക്ക് സ്ഥാനം നേടിയ താരം തുടർച്ചയായ രണ്ടാം സെഞ്ച്വറി നേടിയാണ് നാലാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് മുൻപിൽ വില്ലനായി മാറുന്നത്. നാലാം ടെസ്റ്റിൽ തകർച്ച നേരിട്ട ഓസ്ട്രേലിയൻ ടീമിനായി 137 റൺസ്‌ അടിച്ച ഖവാജ രണ്ടാം ഇന്നിങ്സിലും സെഞ്ച്വറി അടിച്ചാണ് എല്ലാവരെയും ഞെട്ടിച്ചത്. രണ്ടാം ഇന്നിങ്സിൽ 138 ബോളുകളിൽ നിന്നും 10 ഫോറും 2 സിക്സ് അടക്കം ഖവാജ 101 റൺസ്‌ നേടിയപ്പോൾ ഓസ്ട്രേലിയൻ രണ്ടാം ഇന്നിങ്സ് സ്കോർ 265 റൺസിൽ ഡിക്ലയർ ചെയ്തു.

388 റൺസ്‌ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് ടീം നാലാം ദിനം കളി നിർത്തുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 30 റൺസ്‌ എന്നുള്ള സ്കോറിലാണ്. ഖവാജ സെഞ്ച്വറിക്കിടയിലും എല്ലാവരിലും ഞെട്ടൽ സൃഷ്ടിച്ച ഒരു സംഭവം കൂടി ഓസ്ട്രേലിയൻ ടീമിന്റെ രണ്ടാം ഇന്നിങ്സിൽ അരങ്ങേറി. എല്ലാ ആരാധകരെയും അമ്പരപ്പിച്ച ഈ സംഭവം വൻ അപകടത്തിൽ നിന്നാണ് ഖവാജയെ പോലും രക്ഷിച്ചത്.രണ്ടാം ഇന്നിങ്സിലെ നാല്പത്തിയേഴാം ഓവറിലാണ് ഉസ്മാൻ ഖവാജെയെ ഞെട്ടിച്ച ബൗൺസർ പിറന്നത്.

ഇംഗ്ലണ്ട് നായകനും സ്പിൻ ബൗളറുമായ ജോ റൂട്ട് അവിചാരിതമായിട്ടാണ് ഒരു സ്പീഡ് ബൗൺസർ എറിഞ്ഞത്. പെട്ടന്നുള്ള ഈ ഒരു ബൗൺസർ ബാറ്റ്‌സ്മാനേയും കൂടാതെ ഇംഗ്ലണ്ട് താരങ്ങളെ അടക്കം ഞെട്ടിച്ചു.ചിരിച്ച് കൊണ്ടാണ്‌ ഖവാജ ഈ സർപ്രൈസ് ബോളിനെ വരവേറ്റത്.