സാന്ത്വനത്തിൽ ഇന്ന് ക ല്ലുമഴ😮ക ലിയടങ്ങാതെ ക ല്ലേറുമായി ഭദ്രൻ;.ഇനിയും ഭദ്രനെ വെറുതെ വിടാൻ ഈ ഏട്ടനും അനിയന്മാരും തയ്യാറല്ല!!!

കുടുംബപ്രേക്ഷകരുടെ പ്രിയപരമ്പരയാണ് സാന്ത്വനം. ഏറെ ആരാധകരുള്ള സാന്ത്വനം പരമ്പര റേറ്റിംഗിൽ ഒന്നാം സ്ഥാനത്ത് തന്നെ. നടി ചിപ്പി രഞ്ജിത്താണ് പരമ്പരയുടെ നിർമ്മാതാവ്. താരം തന്നെയാണ് കേന്ദ്രകഥാപാത്രമായ ദേവിയെ അവതരിപ്പിക്കുന്നത്. സാന്ത്വനം വീട്ടിലെ മരുമകളായി ദേവി കടന്നുവരുമ്പോൾ ഭർത്താവ് ബാലന് അമ്മയും മൂന്ന് അനിയന്മാരുമാണ് ഉണ്ടായിരുന്നത്. നടക്കാൻ സ്വാധീനം ഇല്ലാതിരുന്ന ലക്ഷ്മിയമ്മയ്ക്ക് ദേവി കൈത്താങ്ങാവുകയായിരുന്നു.

ബാലൻറെ മൂന്ന് അനിയന്മാർക്കും ഏട്ടത്തിയമ്മയല്ല, പകരം അമ്മ തന്നെയായി മാറുകയായിരുന്നു ദേവി. അങ്ങനെ സന്തോഷകരമായ ജീവിത സാഹചര്യമാണ് സാന്ത്വനം കുടുംബത്തിൽ എന്നും നിലനിന്നിരുന്നത്. ശിവന്റെയും ഹരിയുടെയും വിവാഹശേഷവും ഇണക്കങ്ങളും പിണക്കങ്ങളുമൊക്കെയായി മുന്നോട്ടുപോയ സാന്ത്വനം വീട്ടിൽ അപ്പുവിന്റെ കുഞ്ഞ് ഇല്ലാതായതോടെ പ്രശ്നങ്ങൾ ഉടലെടുത്തുതുടങ്ങി. പരിഹാരക്രിയകൾക്കായി തറവാട്ടുവീട്ടിലേക്ക് എത്തുന്ന സാന്ത്വനം കുടുംബത്തിന് നേരിടേണ്ടിവരുന്നത് വലിയ ആ ക്രമണമാണ്.

കുടുംബക്ഷേത്രത്തിൽ പൂജയ്ക്കായി എത്തിയ ബാലനെയും കുടുംബത്തെയും കാത്തിരുന്നത് ഭദ്രനും മക്കളുമടങ്ങുന്ന ഒരു വൻ ശത്രുസംഘം തന്നെയാണ്. ഇപ്പോഴിതാ കുരുക്ക് മുറുകുകയാണ്. തറവാട്ട് വീട്ടിലെത്തി ഭദ്രന്റെ ആൾക്കാർ കല്ലേറ് നടത്തുകയാണ്. അതെ, ഇനി സാന്ത്വനത്തിൽ കല്ലുമഴയാണ്. ആദ്യം ക്ഷമിച്ചെങ്കിലും ഇത്രയധികം ക്രൂരത കാണിക്കുന്ന ഭദ്രനും മക്കൾക്കും മറുപടി കൊടുക്കാതെ ബാലനും അനിയന്മാരും മടങ്ങി പോകുമോ?അതാണ് ഇനി അറിയേണ്ടത്… ഇതിനിടയിൽ തമ്പിയും രംഗപ്രവേശം ചെയ്യുന്നുണ്ട്.

ബാലന്റെയും കുടുംബത്തിന്റെയും ഭാഗത്തുനിന്ന് ഒറ്റവാക്ക് തനിക്ക് കിട്ടിയാൽ മതി, ആ വാക്കിന്റെ ബലത്തിൽ ഭദ്രന്റെയും മക്കളുടെയും കാര്യം താൻ ഏറ്റുവെന്നാണ് തമ്പി പറയുന്നത്. ഇനി ഒരു ശല്യവും ഭദ്രന്റെ ഭാഗത്ത് നിന്ന് ഉണ്ടാവാതെ കുടുംബക്ഷേത്രത്തിൽ പൂജ നടത്തി തിരിച്ച് സാന്ത്വനത്തിലേക്ക് പോകാനുള്ള അവസരം ഉണ്ടാക്കിത്തരാമെന്ന് പറയുകയാണ് തമ്പി. എന്തായാലും ഇനിയുള്ള കാഴ്ച്ചകൾ കണ്ടുതന്നെ അറിയാം.