മരിക്കാത്ത ഓർമ്മകൾ ജിമ്മി ജോർജ് .

1955 മാർച്ച് 8 മുതൽ 1987 നവംബർ 30 വരെ മാത്രം നമ്മോട് ഒപ്പം ജീവിച്ച അദ്ദേഹത്തിന്റെ ചരമ വാർഷികമാണ് ഈ നവംബർ 30 ന്.അനുപമമായ കേളി ശൈലിയിലൂടെ കാണികളുടെ മനം കവർന്ന താരമായിരുന്നു ജിമ്മി . ഒരമ്മ പെറ്റ മക്കളെല്ലാം മികച്ച വോളി ബോൾ താരങ്ങൾ അതിൽ ചിലർ ദേശീയ അന്തർദേശീയ നിലവാരത്തിലുള്ള താരങ്ങൾ . അപൂർവ്വങ്ങളിൽ അപൂർവ്വമായ കുടുംബ പാരമ്പര്യം. പക്ഷെ മരണമങ്ങിനെയാണ് എം ടി പറഞ്ഞ പോലെ അത് രംഗബോധമില്ലാത്ത കോമാളിയാണ്. അർജ്ജുനാ അവാർഡ് 21 വയസിൽ .മറ്റൊരു താരത്തിനും ലഭിക്കാത്ത ബഹുമതി.1974.1978.1986. ടെഹറാൻ . ബാംങ്കോക്ക് . സോൾ ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ടീമിൽ .

സോൾ ഏഷ്യാഡിലെ ജപ്പാനെതിരായുള്ള മത്സരത്തിലെ ജിമ്മിയുടെ പ്രകടനം അപാരമായിരുന്നു.1958.1962 നു ശേഷം മെഡൽ നേടിയ ടീം ആയിരുന്നു 1986 ലെ ടീം.1979-82 വരെ അബുദാബിയിൽ 1982-83.83-84.85-86.86-87 വർഷങ്ങളിൽ ഇററലിയിലെ വിവിധ ക്ലബ്ബുകൾക്കായി . യൂറോപ്യൻ ലീഗിൽ കളിച്ച ആദ്യ ഇന്ത്യക്കാരൻ .

1970-78 വരെ യൂനിവേർസിറ്റികൾക്കായി കളിച്ചു , ദേശീയ വോളിമ്പോൾ ചാമ്പ്യൻഷിപ്പിൽ1971-78.1985. വർഷങ്ങളിൽ . വോളിബോളിനോടുള്ള സ്റ്റേഹം മെഡിക്കൽപഠനം ഉപേക്ഷിക്കാൻ കാ രണമായി. തുടർന്ന് കേരള പോലീസൽ ഓഫീസറായി തന്റെ കായിക ജീവിതം സമ്പന്നമാക്കി. ഏതൊരു കായിക താരത്തിനും വ്യക്തിക്കും മാതൃകയാക്കാവുന്ന പെരുമാറ്റവും ജീവിതചിട്ടകളുള്ള പ്രിയപ്പെട്ട ജിമ്മി അങ്ങെക്ക് പ്രണാമം.