ബൗളർമാരെ വിശ്വസിച്ചു അവർ ജയിപ്പിച്ചു😱😱 വിജയരഹസ്യം വെളിപ്പെടുത്തി സഞ്ജു സാംസൺ

മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ 2022 ലെ 9-ാം മത്സരത്തിൽ സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസ് മുംബൈ ഇന്ത്യൻസിനെ 23 റൺസിന് തോൽപിച്ചു. തുടർച്ചയായ രണ്ടാം ജയം രേഖപ്പെടുത്തിയതോടെ, റോയൽസ് പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. ജയത്തിന് പിന്നാലെ, അതിലേക്ക് നയിച്ച കാരണങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ.

കീറൺ പൊള്ളാർഡ് എന്ന പരിചയസമ്പന്നനായ ബാറ്റർ ക്രീസിൽ നിൽക്കുമ്പോൾ, അവസാന ഓവറിൽ മുംബൈ ഇന്ത്യൻസിന് വേണ്ടിയിരുന്നത് 29 റൺസായിരുന്നു. മുംബൈ ക്യാമ്പ് പ്രതീക്ഷ കൈവിടാതെ, എല്ലാ കണ്ണുകളും പൊള്ളാർഡിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ, പൊള്ളാർഡിനെ പിടിച്ചുകെട്ടാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ നിയോഗിച്ചത് യുവ പേസർ നവ്ദീപ് സൈനിയെയാണ്‌. സഞ്ജുവിന്റെ പ്രതീക്ഷകൾ നിറവേറ്റിയ സൈനി, അവസാന ഓവറിൽ അഞ്ച് റൺസ് മാത്രം വിട്ടുകൊടുത്ത്, പൊള്ളാർഡിനെ പുറത്താക്കി, തന്റെ ടീമിനെ 23 റൺസ്‌ വിജയത്തിലേക്ക് നയിച്ചു.

sanju 5

ഇതോടെ മത്സരശേഷം നടന്ന അവാർഡ്ധാന ചടങ്ങിൽ, തന്റെ ടീമിന്റെ ബൗളിംഗ് ഡിപ്പാർട്മെന്റിന്റെ പ്രയത്നത്തെ സഞ്ജു പ്രശംസിച്ചു. “ജയിച്ചതിൽ സന്തോഷമുണ്ട്. അവസാനം പൊള്ളാർഡ് ക്രീസിൽ ഉണ്ടായിട്ടും, ഞങ്ങൾ നന്നായി ബൗൾ ചെയ്തു. മുംബൈ ഇന്ത്യൻസിനെപ്പോലെ നിലവാരമുള്ള ടീമിനെതിരെ കളിക്കുമ്പോൾ, അവർ ഏത് നിമിഷവും മത്സരത്തിലേക്ക് മടങ്ങി വരും എന്ന് നമ്മൾ പ്രതീക്ഷിക്കണം. ഞാൻ ഞങ്ങളുടെ ഡെത്ത് ബൗളർമാരെ വിശ്വസിച്ചു, അതാണ് ഞങ്ങളുടെ വിജയത്തിന് പിന്നിലെ രഹസ്യം.

ടൂർണമെന്റ് പുരോഗമിക്കുമ്പോൾ, ഞങ്ങൾ വിജയിച്ചാലും തോറ്റാലും പാഠങ്ങൾ പഠിച്ച് മുന്നേറും,” റോയൽസ് നായകൻ പറഞ്ഞു.നേരത്തെ, മത്സരത്തിൽ സഞ്ജു മനോഹരമായി കാണപ്പെട്ടു. 21 പന്തിൽ ഒരു ഫോറും 3 സിക്സും ഉൾപ്പടെ 30 റൺസ് നേടി, മൂന്നാം വിക്കറ്റിൽ ജോസ് ബട്ട്‌ലറുമായി 82 റൺസ് കൂട്ടുകെട്ട് കൂട്ടിച്ചേർത്തു. ബറ്റ്ലർ ഐപിഎൽ കരിയറിലെ തന്റെ രണ്ടാം സെഞ്ച്വറി കുറിച്ചപ്പോൾ, മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം ബറ്റ്ലർക്ക് സമ്മാനിച്ചു.