ബ്രറ്റ് ലീ അല്ലേൽ മലിംഗ ഇവരിൽ ആരെ സിക്സ് അടിക്കണം 😳😳ജൈസ്വാൾ ഉത്തരം കേട്ടോ??

ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിന്റെ കൊൽക്കത്ത നൈറ്റ് റൈഡഴ്സിനെതീരായ മത്സരത്തിൽ ഒരു വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം തന്നെയായിരുന്നു ഓപ്പണർ ജയിസ്വാൾ കാഴ്ചവച്ചത്. ഇന്ത്യൻ പ്രീമിയർ ലീഗിലെ പല റെക്കോർഡുകളും തിരുത്തിക്കുറിച്ച ജയിസ്വാൾ മത്സരത്തിൽ രാജസ്ഥാന്റെ വിജയശിൽപിയായി മാറി. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേഗതറിയ അർത്ഥസെഞ്ച്വറി എന്ന റെക്കോർഡ് ആയിരുന്നു മത്സരത്തിൽ ജയിസ്വാൾ തകർത്തത്. കേവലം 13 പന്തുകളിലാണ് ജയസ്വാൾ തന്റെ അർത്ഥസെഞ്ച്വറി മത്സരത്തിൽ പൂർത്തീകരിച്ചത്. ഈ വെടിക്കെട്ട് ബാറ്റിംഗ് പല മുൻ താരങ്ങൾക്കും അത്ഭുതമുണ്ടാക്കി. മത്സരശേഷം ജയിസ്വാളിനെ പ്രശംസിച്ചുകൊണ്ട് ഒരുപാട് താരങ്ങൾ രംഗത്തെത്തുകയും ചെയ്തു.

മത്സരത്തിൽ നേരിട്ട ആദ്യ രണ്ടു പന്തുകളിലും തകർപ്പൻ സിക്സറുകൾ നേടിയായിരുന്നു ജയിസ്വാൾ ആരംഭിച്ചത്. മാത്രമല്ല റാണ എറിഞ്ഞ ആദ്യ ഓവറിൽ 26 റൺസും ജയിസ്വാൾ അടിച്ചു കൂട്ടിയിരുന്നു. ഇതാദ്യമായാണ് ഐപിഎല്ലിൽ ഒരു മത്സരത്തിന്റെ ആദ്യ ഓവറിൽ ഒരു ബാറ്റർ 26 റൺസ് നേടുന്നത്. ആദ്യ പന്ത് മുതൽ ആക്രമിച്ചു കളിക്കുന്ന ജയിസ്വാളിന്റെ ബാറ്റിംഗ് സമീപനത്തിന് വലിയ രീതിയിലുള്ള പ്രശംസകൾ ഉയരുകയും ചെയ്തു. വിൻഡീസ് ഇതിഹാസം സാക്ഷാൽ ബ്രയാൻ ലാറ പോലും ജയിസ്വാളിന്റെ ഈ ഇന്നിംഗ്സിനെ അഭിനന്ദിക്കുകയുണ്ടായി. ഇപ്പോൾ ജയിസ്വാളിന്റെ ഒരു ചോദ്യോത്തര വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്.

“തങ്ങളുടെ പ്രതാപകാലത്ത് നിൽക്കുന്ന ബ്രെറ്റ് ലിയെ ആണോ അതോ ലസിത് മലിംഗയെ ആണോ താങ്കൾ നേരിടാൻ ആഗ്രഹിക്കാത്തത്” എന്നതായിരുന്നു ജയിസ്വാളിനോട് ചോദിച്ച ചോദ്യം. ഇതിന് ജയിസ്വാൾ നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലായിരിക്കുകയാണ്. അങ്ങനെയൊരു സാഹചര്യമെത്തിയാൽ തനിക്ക് ഈ രണ്ടു ബോളർമാരെയും നേരിടണം എന്നായിരുന്നു ജയിസ്വാൾ പറഞ്ഞത്. ഈ മറുപടി സാമൂഹ്യ മാധ്യമങ്ങളിൽ വലിയ പ്രസക്തി നേടിയിട്ടുണ്ട്.

കൊൽക്കത്തക്കെതിരായ മത്സരത്തിൽ അനായാസം ബൗണ്ടറികൾ നേടുന്ന ജയിസ്വാളിനെ ആയിരുന്നു കണ്ടത്. കൊൽക്കത്തക്കെതിരെ 12 ബൗണ്ടറികളും 5 സിക്സറുകളുമാണ് ജയിസ്വാൾ നേടിയത്. പവർപ്ലെ ഓവറുകളിൽ തന്നെ മത്സരത്തിൽ രാജസ്ഥാനെ വിജയത്തിലെത്തിക്കാൻ ജയിസ്വാളിന്റെ ഇന്നിങ്സിന് സാധിച്ചു. ജയിസ്വാളിനൊപ്പം നായകൻ സഞ്ജു സാംസനും ക്രീസിലെത്തിയതോടെ കളി പൂർണ്ണമായും രാജസ്ഥാന്റെ കൈപ്പിടിയിൽ ഒതുങ്ങുകയായിരുന്നു. നിലവിൽ 2023ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവുമ lധികം റൺസ് നേടിയവരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ജയിസ്വാൾ.

Rate this post