ജെയ്സ്വാൾ സിക്സിൽ ഇറങ്ങിഓടി പോണ്ടിങ് വരെ : ഡൽഹി ക്യാമ്പിൽ നാടകീയ രംഗങ്ങൾ
ഐപിഎൽ 2022-ലെ 58-ാം മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ 161 റൺസ് വിജയലക്ഷ്യം ഉയർത്തി രാജസ്ഥാൻ റോയൽസ്. പ്ലേഓഫ് ബർത്ത് ഉറപ്പിക്കാൻ മത്സരിക്കുന്ന ഇരു ടീമുകൾക്കും നിർണ്ണായകമായ മത്സരത്തിൽ, ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തുടർന്ന്, ബാറ്റ് ചെയ്യാനിറിങ്ങിയ റോയൽസിന്റെ സ്റ്റാർ ഓപ്പണർ ജോസ് ബറ്റ്ലറെ (7) ഇന്നിംഗ്സിന്റെ തുടക്കത്തിൽ തന്നെ മടക്കി പേസർ ചേതൻ സക്കറിയ റിഷഭ് പന്തിന്റെ തീരുമാനം ശരിവെച്ചു.
എന്നാൽ, കഴിഞ്ഞ മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് പ്രകടനം പുറത്തെടുത്ത യുവ ഓപ്പണർ യശസ്വി ജയിസ്വാൾ, ഡൽഹിക്കെതിരായ പുരോഗമിക്കുന്ന മത്സരത്തിലും മികച്ച നിലയിലാണ് തുടങ്ങിയത്. 19 പന്തിൽ ഓരോ ഫോറും സിക്സും ഉൾപ്പടെ 19 റൺസ് നേടിയ ജയിസ്വാൾ, ഇന്നിംഗ്സസിന്റെ നാലാം ഓവറിൽ ഡൽഹി ക്യാപിറ്റൽസ് ഫാസ്റ്റ് ബൗളർ അൻറിച്ച് നോർട്ജെയെ ഒരു കൂറ്റൻ സിക്സ് പറത്തിയത് ശ്രദ്ധേയമായി.
നോർട്ജെയുടെ ബൗൺസർ, ബാക്ക് ഫൂട്ട് കട്ടിംഗിലൂടെ തേർഡ് മാനിലെ ഫീൽഡർക്ക് മുകളിലൂടെയാണ് ജയിസ്വാൾ സിക്സർ പറത്തിയത്. എന്നാൽ, യുവതാരത്തിന്റെ സിക്സർ ചെന്ന് പതിച്ചത് ഡൽഹി ക്യാപിറ്റൽസ് ഡഗ്ഔട്ടിന്റെ അകത്തേക്കാണ്. ബോളിന്റെ വരവ് കണ്ട് പലരും ഡഗ്ഔട്ടിൽ നിന്ന് ഓടി പുറത്തുപോകുന്ന കാഴ്ച്ച റിപ്ലൈ ദൃശ്യങ്ങളിൽ വ്യക്തമായി കാണിച്ചു.
🤣🤣👇🏼👇🏼 pic.twitter.com/YOzQ4oFWEM
— king Kohli (@koh15492581) May 11, 2022
മത്സരത്തിലേക്ക് തിരിച്ചെത്തിയാൽ, ആർ അശ്വിൻ (50), ദേവ്ദത് പടിക്കൽ (48) എന്നിവരുടെ ബാറ്റിംഗ് കരുത്തിലാണ് രാജസ്ഥാൻ റോയൽസ് നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 160 റൺസ് കണ്ടെത്തിയത്. ഡൽഹി ക്യാപിറ്റൽസിനായി മിച്ചൽ മാർഷ്, അൻറിച്ച് നോർട്ജെ, ചേതൻ സക്കറിയ എന്നിവർ 2 വീതം വിക്കറ്റുകൾ വീഴ്ത്തി.