സഞ്ജുവിന്റെ കൂട്ടാളിക്ക് നാണക്കേട് 😱😱ഐപിഎൽ ചരിത്രത്തിൽ 36 ഇക്കോണമി റേറ്റുള്ള ബോളർ!!!VOLLEYLIVE

സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ് ടൂർണമെന്റിലെ അവരുടെ ആദ്യ തോൽവി അറിഞ്ഞു. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ 2022 സീസണിലെ 13-ാം മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂരിനോടാണ് റോയൽസ് പരാജയപ്പെട്ടത്. സീസണിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച റോയൽസിനെ 4 വിക്കറ്റിനാണ് ആർസിബി പരാജയപ്പെടുത്തിയത്. ആദ്യ തോൽവി അറിഞ്ഞെങ്കിലും 3 കളിയിൽ നിന്ന് 4 പോയിന്റുള്ള റോയൽസ് തന്നെയാണ് നിലവിൽ പോയിന്റ് പട്ടികയിൽ ഒന്നാമത്.

മത്സരത്തിലേക്ക് വന്നാൽ, ആദ്യം ബാറ്റ് ചെയ്‌ത റോയൽസ്, ഓപ്പണർ ജോസ് ബറ്റ്ലർ (70), ദേവ്ദത് പടിക്കൽ (37), ഷിംറോൻ ഹെറ്റ്മയർ (42) എന്നിവരുടെ ബാറ്റിംഗ് കരുത്തിൽ 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 169 റൺസ് കണ്ടെത്തിയിരുന്നു. തുടർന്ന്, 170 റൺസ് പിന്തുടർന്ന് ഇറങ്ങിയ ആർസിബിക്ക് ഓപ്പണർമാരായ ഫാഫ് ഡ്യൂപ്ലസിസ് (29), അനുജ് റാവത് (26) എന്നിവർ സാമാന്യം ബേധപ്പെട്ട തുടക്കം നൽകിയെങ്കിലും, മധ്യനിര ബാറ്റർമാർക്ക് ആ മികവ് മുന്നോട്ട് കൊണ്ടുപോകാനായില്ല.

വിരാട് കോഹ്‌ലി (5), ഡേവിഡ് വില്ലി (0), ഷെർഫാൻ റൂദർഫോർഡ് (5) എന്നിവർ ഒറ്റയക്കത്തിൽ കൂടാരം കയറിയപ്പോൾ, ആർസിബി പ്രതീക്ഷകൾക്ക് മങ്ങലേറ്റു. എന്നാൽ, തുടർന്ന് ക്രീസിലെത്തിയ ശഹബാസ് അഹ്‌മദ്‌ (45), ദിനേശ് കാർത്തിക് (44*) എന്നിവർ അവസാന ഓവറുകളിൽ തകർത്തടിച്ചതോടെ ആർസിബി വിജയലക്ഷ്യം അനായാസം മറികടക്കുന്ന സ്ഥിതിയിലേക്കെത്തി. അവസാന ഓവറിൽ ആർസിബിക്ക് ജയിക്കാൻ 3 റൺസ് മാത്രം എന്നിരിക്കെ, റോയൽസ് ക്യാപ്റ്റൻ സഞ്ജു യശസ്വി ജെയ്സ്വാളിനെയാണ് ബോൾ ഏൽപ്പിച്ചത്.

എന്നാൽ, ജെയ്സ്വാൾ എറിഞ്ഞ ആദ്യ പന്ത് തന്നെ ഹർഷൽ പട്ടേൽ സിക്സ് പറത്തി ആർസിബിയെ ജയത്തിലേക്ക് നയിച്ചു. ഇതോടെ, ഐപിഎൽ ചരിത്രത്തിൽ 36 ഇക്കോണമി റേറ്റ് ലഭിക്കുന്ന രണ്ടാമത്തെ ബോളറായി ജെയ്സ്വാൾ മാറി. നേരത്തെ, മുൻ കെകെആർ താരമായിരുന്ന ടോം കറനും ഇതേ നാണക്കേട് ഏറ്റുവാങ്ങിയിട്ടുണ്ട്. പഞ്ചാബിനെതിരെ നടന്ന മത്സരത്തിൽ 12 ബോളിൽ 6 റൺസ് വേണമെന്നിരിക്കെ, ടോം കറൻ എറിഞ്ഞ ആദ്യ പന്ത് തന്നെ സിക്സ് പറത്തി ക്രിസ് ഗെയ്ൽ പഞ്ചാബിനെ ജയത്തിലേക്ക് നയിക്കുകയായിരുന്നു.