ജയ കരഞ്ഞപ്പോൾ കൂടെ കരഞ്ഞ് പീലി; ഒരു ചിത്രത്തിന് ഇതിലേറെ വലിയ അംഗീകാരം ലഭിക്കാനില്ല;ബേസിൽ ജോസഫ് പങ്കുവെച്ച വീഡിയോ വൈറൽ

തിയേറ്ററുകളിൽ മികച്ച പ്രകടനം കാഴ്ചവച്ചുകൊണ്ട് മുന്നറിക്കൊണ്ടിരിക്കുന്ന ചിത്രമാണ് ബേസിൽ ജോസഫ് നായകനായ എത്തുന്ന ജയ ജയ ജയ ജയ ഹേ. ചിത്രത്തിൽ നായികയായി എത്തുന്നത് ദർശനാ രാജേന്ദ്രൻ ആണ്. ഒക്ടോബർ 28നാണ് ഈ ചിത്രം തിയേറ്ററുകളിൽ എത്തിയത്.

വിപിൻദാസും നാഷിദ് മുഹമ്മദും ചേർന്ന് ഒരുക്കിയ തിരക്കഥയിൽ പിറന്ന ഈ ചിത്രത്തിന്റെ നിർമ്മാണം ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ആണ്. ബേസിൽ ജോസഫും ദർശനയും മാത്രമല്ല അജു വർഗീസ് , മഞ്ജുപിള്ള ,അസീസ് നെടുമങ്ങാട്, സുധീർ പരവൂർ, ഹരീഷ് പെങ്ങൻ എന്നിവരും ഈ ചിത്രത്തിലെത്തുന്നു. സൂപ്പർ ഡ്യൂപ്പർ ഫിലിംസിന്റെയും, എന്റർടൈൻമെന്റിന്റെയും പ്രൊഡക്ഷൻ ബാനറിൽ ആണ് ചിത്രം പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തിയത്. തിയേറ്ററിൽ പ്രേക്ഷകരുടെ മുഖങ്ങളിൽ ചിരിനിറയ്ക്കാൻ ഈ ചിത്രത്തിന് സാധിച്ചു.

ചിത്രത്തിന് പ്രശംസകളുമായി നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയ തുറക്കുമ്പോൾ തന്നെ ചിത്രത്തിനോടുള്ള മികച്ച പ്രതികരണവുമായി ആണ് ആളുകൾ എത്തുന്നത്. ചിത്രങ്ങളുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ നിറയുന്ന സമയത്താണ് ബേസിൽ ജോസഫ് പങ്കുവെച്ച വീഡിയോ ജനശ്രദ്ധയാകർഷിക്കുന്നത്.

തിയേറ്ററിൽ ജയ ജയ ജയ ജയ ഹേ എന്ന ചിത്രം കണ്ട് കരയുന്ന കുട്ടിയുടെ ചിത്രമാണ് ബേസിൽ പങ്കുവെച്ചിരിക്കുന്നത്.ദർശന രാജേന്ദ്രൻ അവതരിപ്പിച്ച ജയ എന്ന കഥാപാത്രം കരയുമ്പോൾ അത് കണ്ട് കൂടെ കരയുകയാണ് പീലി എന്ന കൊച്ചുകുട്ടി.ഒരു സുഹൃത്ത് ബേസിലിന് വാട്സ്ആപ്പിൽ അയച്ചു കൊടുത്തതാണ് ഈ വീഡിയോ. The pure magic of cinema . ഇതിൽ കൂടുതൽ എന്താണ് ഒരു ചിത്രത്തിന് വേണ്ടത് പറയാൻ വാക്കുകൾ ഇല്ല എന്നാണ് ബേസിൽ വീഡിയോക്ക് താഴെയായി കുറിച്ചത്.വീഡിയോയ്ക്ക് താഴെ ദർശനയും കമന്റ് ചെയ്തിട്ടുണ്ട്. നടനും എഴുത്തുകാരനുമായ ആര്യൻ ഗിരിജ വല്ലഭന്റെ മകളാണ് പീലി