അവന്റെ അവസ്ഥയിൽ വിഷമം മാത്രം 😱തുറന്ന് പറഞ്ഞ് മുൻ താരം

ഇന്ത്യ ശ്രീലങ്ക ടി20 പരമ്പരയിൽ ഇന്ത്യയുടെ പ്രധാന താരങ്ങളായ വിരാട് കോഹ്‌ലി, ഋഷഭ് പന്ത്, സൂര്യകുമാർ യാദവ്, കെഎൽ രാഹുൽ എന്നിവരുടെ അഭാവത്തിൽ, ടീമിലേക്ക് തിരിച്ചെത്തിയ സഞ്ജു സാംസണിൽ നിന്ന് താൻ ഒരുപാട് പ്രതീക്ഷിച്ചിരുന്നു എന്ന് മുൻ ഇന്ത്യൻ താരം വസീം ജാഫർ. സഞ്ജു അദ്ദേഹത്തിന് ലഭിച്ച അവസരങ്ങൾ കൃത്യമായി ഉപയോഗിച്ചില്ല എന്ന അഭിപ്രായമാണ് ജാഫറിനുള്ളത്.

പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും സഞ്ജുവിന് അവസരം ലഭിച്ചിരുന്നെങ്കിലും, ലക്‌നൗവിൽ ശ്രീലങ്കയ്‌ക്കെതിരെ നടന്ന ആദ്യ ടി20യിൽ ബാറ്റിംഗിനിറങ്ങാൻ സഞ്ജുവിന് അവസരം ലഭിച്ചിരുന്നില്ല. എന്നിരുന്നാലും, ധർമശാലയിൽ നടന്ന രണ്ടാം മത്സരത്തിൽ അവസരം ലഭിച്ച സഞ്ജു 25 പന്തിൽ 39 റൺസ് നേടി ടീം ടോട്ടലിൽ മികച്ച സംഭാവന നൽകിയിരുന്നു. പക്ഷെ, മൂന്നാം മത്സരത്തിൽ ഇഷാൻ കിഷന്റെ അഭാവത്തിൽ ഓപ്പണിങ് റോളിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച സഞ്ജുവിന് ബാറ്റിംഗിൽ തിളങ്ങാൻ സാധിച്ചില്ല. മത്സരത്തിൽ, 12 പന്തിൽ 18 റൺസാണ് രാജസ്ഥാൻ റോയൽസ് നായകൻ നേടിയത്.

ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലെ സഞ്ജുവിന്റെ ശരാശരി റൺസ് കണക്കുക്കൂട്ടിയ മുൻ ഇന്ത്യൻ ഓപ്പണർ ജാഫർ, രോഹിത് നയിക്കുന്ന ടീമിൽ തന്റെ സ്ഥാനം ഉറപ്പിക്കാനുള്ള അവകാശവാദം ഉന്നയിക്കുന്നതിൽ ഐപിഎൽ സ്റ്റാർ ബാറ്റർ പരാജയപ്പെട്ടുവെന്ന് അഭിപ്രായപ്പെട്ടു. “അദ്ദേഹം (സഞ്ജു) കൃത്യമായി അദ്ദേഹത്തിന് ലഭിച്ച അവസരങ്ങൾ മുതലാക്കിയിട്ടില്ല. അവസാന രണ്ട് മത്സരങ്ങൾ, ഒരു മൂന്നാം വിക്കറ്റ് കീപ്പിംഗ് ഓപ്‌ഷനായോ അല്ലെങ്കിൽ ബാറ്ററായോ തന്റെ സ്ഥാനമുറപ്പിക്കാനുള്ള അവകാശവാദം ഉന്നയിക്കുന്നതിനുള്ള മികച്ച അവസരമായിരുന്നു,” ജാഫർ ESPNcriinfo യോട് പറഞ്ഞു.

“അദ്ദേഹം ഒരുപാട് വാഗ്ദാനങ്ങൾ പ്രകടിപ്പിക്കുന്നുണ്ട്, തനിക്കെന്താണ് ചെയ്യാൻ കഴിയുക എന്നതിന്റെ നേർക്കാഴ്ച്ച അവൻ കാണിക്കുന്നുണ്ട്, പക്ഷെ മറ്റ് കളിക്കാർ അവർക്ക് ലഭിക്കുന്ന അവസരങ്ങൾ മുതലെടുക്കുന്ന പോലെ അവസരം മുതലെടുക്കാൻ സഞ്ജുവിന് സാധിക്കുന്നില്ല. അതുകൊണ്ട് തന്നെ എനിക്ക് ശരിക്കും സങ്കടമുണ്ട്, കാരണം ഈ ഫോർമാറ്റിൽ അദ്ദേഹത്തിന് ധാരാളം കഴിവ് പുറത്തെടുക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നു,” ജാഫർ കൂട്ടിച്ചേർത്തു