Ravindra Jadeja :ബൗളിങ്ങിലും സൂപ്പർ സ്റ്റാർ ജഡ്ഡു :സെഞ്ച്വറിക്ക് ഒപ്പം 5 വിക്കെറ്റ് നേട്ടവും റെക്കോർഡുകളും സ്വന്തം | Indian Cricket Team | Volleylive

ശ്രീലങ്കക്ക് എതിരായ മോഹാലി ക്രിക്കറ്റ് ടെസ്റ്റിൽ ബാറ്റ് കൊണ്ട് തിളങ്ങിയതിന് പിന്നാലെ ബൗൾ കൊണ്ടുംതന്റെ മാന്ത്രിക മികവ് തുടർന്ന് രവീന്ദ്ര ജഡേജ (Ravindra Jadeja ). രണ്ടാം ദിനം 175 റൺസുമായി തിളങ്ങിയ താരം മൂന്നാം ദിനം 5 വിക്കറ്റുകൾ വീഴ്ത്തിയാണ് കയ്യടികൾ നേടിയത്. രണ്ടാം ദിനത്തിൽ 175 റൺസ്‌ അടിച്ച ജഡേജ ബൗൾ കൊണ്ടും തിളങ്ങിയതോടെ ലങ്കൻ ഒന്നാം ഇന്നിങ്സ് സ്കോർ 174 റൺസിൽ അവസാനിച്ചു. ഇതോടെ 400 റൺസ്‌ ഒന്നാം ഇന്നിങ്സ് ലീഡ് കരസ്ഥമാക്കിയ ഇന്ത്യൻ ടീം ലങ്കയെ ഫോളോ ഓൺ ചെയ്യിപ്പിച്ച് വീണ്ടും ബാറ്റിംഗിന് അയച്ചു.

രണ്ടാം ദിനം വെറും 228 ബോളിൽ നിന്നും 17 ഫോറും 3 സിക്സും അടക്കം 175 റൺസ്‌ നേടിയിരുന്നു. മത്സരത്തിൽ ലങ്കൻ ബാറ്റിങ് നിരക്ക് ഒരുവേള ഒട്ടും മുന്നേറാൻ പോലും കഴിയാതെ പോയത് ജഡേജ ബൗളിംഗ് മികവ് കാരണമാണ്. ഒന്നാം ഇന്നിങ്സിൽ 5 വിക്കെറ്റ് വീഴ്ത്തിയ ജഡേജ രണ്ടാമത്തെ ഇന്നിങ്സിൽ 4 വിക്കറ്റുകളുമായി തിളങ്ങി. അതേസമയം അപൂർവ്വം ചില നേട്ടങ്ങൾക്ക് കൂടി ജഡേജ അവകാശിയായി. പരിക്കിൽ നിന്നും മുക്തനായി ഇന്ത്യൻ ടീമിലേക്ക് എത്തിയ ജഡേജ ഹേറ്റേഴ്‌സിനുള്ള എല്ലാ മറുപടിയും തന്റെ ആൾറൗണ്ട് മികവിൽ കൂടി നൽകി. നേരത്തെ ജഡേജ ടെസ്റ്റിൽ നിന്നും വിരമിച്ചേക്കുമെന്നുള്ള വാർത്തകൾ വന്നിരുന്നു.

മത്സരത്തിൽ 175 റൺസ്‌ അടിച്ച രവീന്ദ്ര ജഡേജ ഏഴാം നമ്പറിലൊ അതിനും താഴെ ബാറ്റിങ് പൊസിഷനിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന സ്കോറിലേക്ക് എത്തി. കൂടാതെ കപിൽ ദേവ് അടക്കം ഈ നേട്ടത്തിൽ മറികടക്കാൻ ജഡേജക്ക് സാധിച്ചു. മത്സരത്തിൽ ഒൻപത് വിക്കറ്റുകൾ വീഴ്ത്തി ഒരു ക്രിക്കറ്റ് ടെസ്റ്റിൽ സെഞ്ച്വറിയും 9 വിക്കറ്റും വീഴ്ത്തുന്ന താരമായി ജഡേജ മാറി.

നേരത്തെ താരം 175 റൺസിൽ നിൽക്കേ ഇന്ത്യൻ ടോട്ടൽ ഡിക്ലയർ ചെയ്യാനുള്ള തീരുമാനം വലിയ വിവാദമായി മാറിയിരുന്നു.മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയതും രവീന്ദ്ര ജഡേജ തന്നെയാണ്