നന്ദി രോഹിത് ഒരായിരം നന്ദി 😍😍ക്യാപ്റ്റനെ വാനോളം പുകഴ്ത്തി ജഡേജ

ശ്രീലങ്കക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലേക്ക് സ്റ്റാർ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ പരിക്ക് മാറി തിരിച്ചെത്തിയത് ഇന്ത്യൻ ടീമിനെ സംബന്ധിച്ച് വലിയ ആശ്വാസമായിരുന്നു. കഴിഞ്ഞ ദക്ഷിണാഫ്രിക്ക, വിൻഡീസ് പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിൽ ജഡേജയുടെ അഭാവം ടീമിനെ അലട്ടിയിരുന്നത്. മുഴുനീള ബൗളറും, 6-ാം നമ്പറിൽ ഫിനിഷറുടെ റോളിൽ ബാറ്റ് ചെയ്യാൻ കെൽപ്പുള്ള ജഡേജ ശ്രീലങ്കക്കെതിരെയുള്ള പരമ്പരയിൽ ഇന്ത്യൻ ടീമിൽ ഇടം നേടിയതോടെ, ടീമിന്റെ ലോവർ ഓർഡർ ബാറ്റിംഗ് നിര ശക്തിയാകർഷിച്ചു എന്ന് ആരാധകർ കണക്കുക്കൂട്ടിയിരുന്നു.

എന്നാൽ, കഴിഞ്ഞ രണ്ട് ടി20 മത്സരങ്ങളിലും അപ്രതീക്ഷിതമായ സ്ഥാനത്താണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ജഡേജയെ ബാറ്റിംഗിൽ ഉപയോഗിച്ചത് എന്നത് ശ്രദ്ധേയമാണ്. ആദ്യ മത്സരത്തിൽ നാലാമനായി ക്രീസിലെത്തിയെങ്കിലും കൂടുതൽ ബോളുകൾ ലഭിക്കാതിരുന്നതോടെ കാര്യമായ സംഭാവന നൽകാൻ താരത്തിന് ആയിരുന്നില്ല. എന്നാൽ, രണ്ടാം ടി20 യിൽ 5-ാമനായി ക്രീസിലെത്തിയ ജഡേജ, 18 പന്തിൽ 45 റൺസ് നേടി പുറത്താകാതെ നിന്ന് ടീമിനെ വിജയത്തിലെത്തിച്ചു.

ഇതോടെ ടീമിന്റെ മധ്യനിര ബാറ്ററായി രോഹിത് ശർമ്മമയും മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡും ജഡേജയെ കണക്കാക്കുന്നു എന്ന് വ്യക്തമാണ്. മത്സരശേഷം നടന്ന ഒരു പ്രസ്‌ മീറ്റിൽ തന്റെ തിരിച്ചുവരവ് വേഗത്തിലാക്കുന്നതിന് സഹായിച്ച ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് ജഡേജ നദി പറഞ്ഞു. താൻ ഭാവിയിലും ടീമിന് വേണ്ടി തന്റെ മികച്ച പ്രകടനം പുറത്തെടുക്കാൻ ശ്രമിക്കുമെന്നും ജഡേജ പറഞ്ഞു.

“രോഹിത്തിന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു, കാരണം അവൻ എന്നിൽ വിശ്വസിച്ചു, എന്റെ ടീമിനായി എനിക്ക് റൺസ് നേടാനാകുമെന്ന് അവൻ വിശ്വസിച്ചു. ഭാവിയിൽ എനിക്ക് അവസരം ലഭിക്കുമ്പോഴെല്ലാം, ഞാൻ മികച്ച പ്രകടനം പുറത്തെടുക്കാൻ എന്റെ പരമാവധി ശ്രമിക്കും, സാഹചര്യത്തിന് അനുസരിച്ച് കളിക്കും, ഒപ്പം എന്റെ ടീമിനെ കളി ജയിപ്പിക്കുകയും ചെയ്യും,” ജഡേജ പറഞ്ഞു.