
അയ്യേ ഇത് ചതി..എന്റെ ക്യാച്ച് 😳😳😳കലിപ്പായി ജഡേജ.. ക്ലാസ്സൻ മാസ്സ് മറുപടി 😳😳വീഡിയോ കാണാം
എംഎ ചിദംബരം സ്റ്റേഡിയത്തിൽ പുരോഗമിക്കുന്ന ഐപിഎൽ മത്സരത്തിൽ സന്ദർശകരായ സൺറൈസേഴ്സ് ഹൈദരാബാദ് ചെന്നൈ സൂപ്പർ കിങ്സിനെതിരെ 135 റൺസ് വിജയലക്ഷ്യം ഉയർത്തി. സൺറൈസേഴ്സ് ഹൈദരാബാദ് നിരയിൽ ഓപ്പണർ അഭിഷേക് ശർമയാണ് (34) ടോപ് സ്കോറർ. ചെന്നൈ സൂപ്പർ കിങ്സിനായി രവീന്ദ്ര ജഡേജ 4 ഓവറിൽ 22 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. മതീഷ പതിരന, മഹീഷ് തീക്ഷണ, ആകാശ് സിംഗ് തുടങ്ങിയവരും മികച്ച ബൗളിംഗ് പ്രകടനം കാഴ്ചവച്ചു.
മത്സരത്തിൽ മികച്ച രീതിയിൽ ആണ് സൺറൈസേഴ്സ് ഹൈദരാബാദ് ബാറ്റിംഗ് ആരംഭിച്ചത്. തുടക്കത്തിൽ സിഎസ്കെ ബൗളർമാരെ മുഖവിലക്ക് എടുക്കാത്ത പ്രകടനമാണ് ഹൈദരാബാദ് ഓപ്പണർമാർ കാഴ്ചവച്ചത്. എന്നാൽ, 35 റൺസിന്റെ ഓപ്പണിങ് വിക്കറ്റ് അഞ്ചാം ഓവറിൽ ആകാശ് സിംഗ് തകർത്തു. തുടർന്ന് ക്രീസിൽ എത്തിയ രാഹുൽ ട്രിപാതിയും (22) ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും, അദ്ദേഹത്തെ ജഡേജ മടക്കുകയായിരുന്നു.
തുടർന്ന്, കൃത്യമായ ഇടവേളകളിൽ ഹൈദരാബാദിന് വിക്കറ്റുകൾ നഷ്ടമായിക്കൊണ്ടിരുന്നു. ഹൈദരാബാദ് ക്യാപ്റ്റൻ മാർക്രത്തെ തീക്ഷണ പുറത്താക്കിയപ്പോൾ, അഗർവാളിനെ (2) അതിവേഗം ജഡേജ മടക്കി. അതേസമയം, അഗർവാളിന്റെ വിക്കറ്റ് നഷ്ടമായ ഇന്നിങ്സിന്റെ 14-ാം ഓവറിൽ ചില നാടകീയ സംഭവ വികാസങ്ങൾ അരങ്ങേറി. ജഡേജയുടെ ഓവറിലെ ആദ്യത്തെ ബോളിൽ തന്നെ അഗർവാളിനെ സ്വന്തം കൈപ്പിടിയിൽ ഒതുക്കാൻ ജഡേജക്ക് അവസരം ലഭിച്ചെങ്കിലും, നോൺ സ്ട്രൈക്ക് എൻഡിൽ ഉണ്ടായിരുന്ന ക്ലാസൻ അതിന് തടസ്സം സൃഷ്ടിക്കുകയായിരുന്നു.
ജഡേജക്ക് അനായാസം ക്യാച്ച് എടുക്കാൻ അവസരം ഉണ്ടായിരുന്നെങ്കിലും, ക്ലാസൻ അതിന് മനപ്പൂർവമല്ലെങ്കിൽ പോലും തടസ്സം നിന്നത്, ആ ക്യാച്ച് നഷ്ടമാക്കിക്കളഞ്ഞു. ഇതിൽ ദേഷ്യം അടക്കാതെ ജഡേജ പെട്ടെന്ന് റിയാക്ട് ചെയ്യുകയും ചെയ്തു. എന്നിരുന്നാലും, അതേ ഓവറിൽ തന്നെ അഗർവാളിനെ പുറത്താക്കാൻ ജഡേജക്ക് സാധിച്ചത്, ഈ സംഭവത്തെ തണുപ്പിച്ചു. ജഡേജയുടെ ബോൾ മുന്നിലേക്ക് കയറിവന്ന് ഫിറ്റ് ചെയ്യാൻ ശ്രമിച്ച അഗർവാളിനെ വിക്കറ്റ് കീപ്പർ എംഎസ് ധോണി സ്റ്റംപ് ചെയ്യുകയായിരുന്നു.
— Cric Videos (@PubgtrollsM) April 21, 2023