ബൗണ്ടറി ലൈനിൽ പറവയായി ജഡേജ : ബട്ട്ലറും ലിവിങ്സ്റ്റണും വിക്കെറ്റ്!! ഹിറ്റായി ഹാർദിക്ക് പാണ്ട്യ

ഇംഗ്ലണ്ട് എതിരായ മൂന്നാം ഏകദിന മാച്ചിൽ കളിക്കാൻ ഇറങ്ങുമ്പോൾ ഇന്ത്യൻ ടീം ലക്ഷ്യമിടുന്നത് ജയം മാത്രം. പരമ്പരയിൽ രണ്ട് ടീമുകളും ഓരോ വീതം ജയങ്ങൾ കരസ്തമാക്കി 1-1ന് സമനില പാലിക്കുമ്പോൾ മാഞ്ചസ്റ്റർ ഏകദിനം ജയിച്ചു ടി :20 പരമ്പരക്ക്‌ പിന്നാലെ ഏകദിന ക്രിക്കറ്റ്‌ പരമ്പരയും നേടാനാണ് രോഹിത് ശർമ്മയും ടീമും ആഗ്രഹിക്കുന്നത്.

അതേസമയം മത്സരത്തിൽ ടോസ് നേടി ബൗളിംഗ് ആരംഭിച്ച ഇന്ത്യക്കായി സിറാജ് സമ്മാനിച്ചത് സ്വപ്നതുല്യ തുടക്കം. രണ്ട് വിക്കറ്റുകൾ എറിഞ്ഞിട്ട താരം ഇംഗ്ലണ്ട് ക്യാമ്പിൽ അടക്കം ഞെട്ടൽ സൃഷ്ടിച്ചു. ജോണി ബെയർസ്റ്റ,റൂട്ട് എന്നിവരാണ് സിറാജ് ഡ്രീം ഓവർ മുൻപിൽ വീണത്. ശേഷം ബട്ട്ലർ (60 റൺസ്‌ ), ലിവിങ്സ്റ്റൻ (27 റൺസ്‌ ) എന്നിവർ ഇംഗ്ലണ്ട് ടീമിനെ മത്സരത്തിലേക്ക് എത്തിച്ചെങ്കിലും ഒരൊറ്റ ഓവറിൽ രണ്ട് ബാറ്റ്‌സ്മാന്മാരെയും പുറത്താക്കി ഹാർദിക്ക് പാണ്ട്യ ഇന്ത്യക്ക് മുൻ‌തൂക്കം സമ്മാനിച്ചു.

കളിയിൽ ഉടനീളം ഷോർട്ട് ബോളുകളിൽ കൂടിയാണ് ഇംഗ്ലണ്ട് ടീമിനെ ഹാർദിക് പാണ്ട്യ സമ്മർദത്തിലാക്കിയത്.രണ്ട് വിക്കറ്റിലും ശ്രദ്ധേയമായത് ജഡേജയുടെ ഫീൽഡിങ് മികവ് തന്നെ. ബൗണ്ടറി ലൈനിൽ അസാധ്യമായ മികവിലാണ് ജഡേജ രണ്ട് ക്യാച്ചും നേടിയത്. ഹാർദിക്ക് ഓവറിൽ സിക്സ് അടിച്ച ലിവിങ്സ്റ്റണിനെ ശേഷം ബോളിൽ ബൗണ്ടറി ലൈനിൽ ജമ്പ് ചെയ്താണ് ജഡേജ സ്വന്തമാക്കിയത്.

എന്നാൽ അതേ ഓവറിൽ തന്നെ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബട്ട്ലർ വിക്കെറ്റ് ജഡേജ കൈകളിൽ കുരുങ്ങി നേടുവാൻ ഹാർദിക്ക് പാണ്ട്യക്ക്‌ കഴിഞ്ഞു. അതിവേഗം ഓടി എത്തിയുള്ള ജഡേജ ഈ ക്യാച്ച് കാണികൾ അടക്കം കയ്യടി നേടി.