ബാറ്റ് കൊണ്ട് തിളങ്ങി സൂപ്പർ സെലിബ്രേഷൻ!!സൂപ്പർ മാൻ ജഡു ഷോ

എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജക്ക് സെഞ്ച്വറി. മത്സരത്തിൽ, ഇന്ത്യൻ ടോപ് ഓർഡർ തകർന്ന് പോയ സമയത്താണ് വിക്കറ്റ് കീപ്പർ റിഷഭ് പന്തും ഓൾറൗണ്ടർ രവീന്ദ്ര ജഡേജയും ഇന്ത്യൻ ടീമിന്റെ രക്ഷകരായി അവതരിച്ചത്. മത്സരത്തിൽ, 111 പന്തിൽ 19 ഫോറും 4 സിക്സും സഹിതം 146 റൺസ് നേടിയ പന്ത് നേരത്തെ പുറത്തായിരുന്നു.

പന്തിന്റെ വിക്കറ്റ് നഷ്ടത്തിന് ശേഷവും ക്രീസിൽ തുടർന്ന രവീന്ദ്ര ജഡേജ, മത്സരത്തിന്റെ രണ്ടാം ദിനം ആദ്യ സെഷനിൽ തന്നെ സെഞ്ച്വറി തികക്കുകയായിരുന്നു. 194 പന്തിൽ 13 ഫോറുകൾ സഹിതം 104 റൺസാണ് ജഡേജ അടിച്ച് കൂട്ടിയത്. സെഞ്ച്വറി നേട്ടത്തിന് പിന്നാലെ തന്റെ മാസ്റ്റർപീസ് സെലിബ്രേഷനും ജഡേജ നടത്തി. ജെയിംസ് ആൻഡേഴ്സണിന്റെ ബോളിൽ ബൗൾഡ് ആയിയാണ് ജഡേജ മടങ്ങിയത്.

ഒരു സമയത്ത് ഇന്ത്യൻ ടീം, 98-5 എന്ന നിലയിലേക്ക് തകർന്ന് നിൽക്കുന്ന സമയത്താണ് ജഡേജയും റിഷഭ് പന്തും ഒരുമിക്കുന്നത്. ഇരുവരും ചേർന്ന് 6-ാം വിക്കറ്റിൽ 222 റൺസിന്റെ ഗംഭീര കൂട്ടുകെട്ടാണ് കെട്ടിപ്പടുത്തത്. ഇന്ത്യക്കായി ക്യാപ്റ്റൻ ജസ്‌പ്രീത് ബുംറ 16 പന്തുകളിൽ നിന്ന് 4 ഫോറും 2 സിക്സും സഹിതം 31* റൺസ് നേടി അവസാന നിമിഷം തകർത്തടിച്ച് പുറത്താകാതെ നിന്നു.

ഇംഗ്ലണ്ട് നിരയിൽ ജെയിംസ് ആൻഡേഴ്സൺ 5 വിക്കറ്റുകൾ വീഴ്ത്തി. ഇന്ത്യ ആദ്യ ഇന്നിംഗ്സിൽ 416 റൺസ് നേടിയപ്പോൾ, മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് അവരുടെ ആദ്യ വിക്കറ്റ് നഷ്ടമായി. ഓപ്പണർ അലക്സ്‌ ലീസിനെ (6) ബുംറ ബൗൾഡ് ചെയ്യുകയായിരുന്നു