ഇന്ത്യ-ഓസ്ട്രേലിയ ആവേശ പോരാട്ടത്തിനിടയിലും സൗഹൃദ നിമിഷങ്ങൾ പങ്കുവെച്ച് ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയും ഓസീസ് ഉപനായകൻ സ്റ്റീവ് സ്മിത്തും. ഓസിസിന്റെ ആദ്യ ഇന്നിങ്സ് സ്കോറായ 263 പിന്തുടർന്നിറങ്ങിയെ ഇന്ത്യയെ നതാൻ ലയണടക്കമുള്ള സ്പിന്നർമാർ വരിഞ്ഞുമുറുകുകയായിരുന്നു. ഈ അവസരത്തിലാണ് ജഡേജയും വിരാട് കോഹ്ലിയും ചേർന്ന് ഒരു വലിയ കൂട്ടുകെട്ട് കെട്ടിപ്പിടിക്കാൻ ശ്രമിച്ചത്. ഇതിനിടയാണ് രസകരമായ സംഭവം ഉണ്ടായത്.
മത്സരത്തിൽ ഇന്ത്യൻ ഇന്നിങ്സിലെ 40ആം ഓവറിലാണ് സംഭവം നടന്നത്. ഓവറിലെ അവസാന പന്തിൽ ജഡേജ ഒരു കിടിലൻ കവർ ഡ്രൈവ് കളിക്കുകയുണ്ടായി. ശേഷം ജഡേജ റണ്ണിനായി ഓടി. എന്നാൽ നോൺ സ്ട്രൈക്കർ എൻഡിൽ നിന്ന് കോഹ്ലി ആ റൺ നിരസിക്കുകയാണ് ഉണ്ടായത്. ഏകദേശം പിച്ചിന്റെ മധ്യഭാഗം വരെ ജഡേജ ഓടിയെത്തിയിരുന്നു. കോഹ്ലി റൺ നിരസിച്ചതോടെ ജഡേജ തിരിച്ചു ക്രീസിലേക്ക് ഓടി. എന്നാൽ അവിടെ നിൽക്കുകയായിരുന്ന സ്റ്റീവ് സ്മിത്തുമായി കൂട്ടിയിടിക്കുകയുണ്ടായി.
കീപ്പർ അലക്സ് കെയറിയുടെ കയ്യിൽ നിന്ന് ത്രോ നഷ്ടമാവുകയാണെങ്കിൽ കൈപിടിയിൽ ഒതുക്കാൻ തയ്യാറായി നിൽക്കുകയായിരുന്നു സ്മിത്ത്. എന്നാൽ ജഡേജ നേരെ ചെന്ന് സ്മിത്തിനെ ഇടിച്ചു. ശേഷം ഇരുവരും അതൊരു പുഞ്ചിരിയോടെ ആലിംഗനമാക്കി മാറ്റുന്നതാണ് കണ്ടത്. ഇരുവരും പരസ്പരം കൈ കൊടുത്തു കഴിഞ്ഞാണ് അടുത്ത ബോളിനായി തയ്യാറായത്. മൈതാനത്തെ ഇവരുടെയും ഈ പ്രവർത്തികൾ ആരാധക ഹൃദയം കീഴടക്കുകയുണ്ടായി.
മത്സരത്തിൽ ഇന്ത്യൻ ബാറ്റർമാരെ കറക്കി വീഴ്ത്താൻ ഓസ്ട്രേലിയയുടെ സ്പിന്നർമാർക്ക് ഒരു പരിധിവരെ സാധിച്ചിട്ടുണ്ട്. പിച്ചിൽ നിന്ന് ലഭിച്ച മുഴുവൻ ആനുകൂല്യങ്ങളും കൃത്യമായി ഉപയോഗിക്കുന്ന ഓസ്ട്രേലിയൻ ബോളിഗ് നിരയെയായിരുന്നു മത്സരത്തിന്റെ രണ്ടാം ദിവസം കാണാനായത്