Jadeja;കപിൽ ദേവിനും മുകളിൽ സൂപ്പർ റെക്കോർഡുമായി ജഡേജ :ഒപ്പം സൂപ്പർ സെലിബ്രേഷനും | Indian Cricket team | Volleylive

ശ്രീലങ്കക്ക് എതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ശക്തമായ ഒന്നാം ഇന്നിംഗ്സ് സ്കോറിലേക്ക് എത്തിയ ഇന്ത്യൻ ടീമിന് രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോൾ എതിരാളികൾ നാല് വിക്കറ്റുകൾ വീഴ്ത്താനും സാധിച്ചു.

ഇന്ത്യൻ ടീം ഉയർത്തിയ574 റൺസ്‌ ഒന്നാം ഇന്നിങ്സ് സ്കോറിന് മറുപടിയുമായി ബാറ്റിങ് ആരംഭിച്ച ശ്രീലങ്ക നാല് വിക്കെറ്റ് നഷ്ടത്തിൽ 108 റൺസിലേക്ക് എത്തി കഴിഞ്ഞു. മൂന്ന് ദിവസം കൂടി മോഹാലി ടെസ്റ്റിൽ ശേഷിക്കേ ലങ്കക്ക് എതിരെ ഇന്നിങ്സ് ജയമാണ് രോഹിത് ശർമ്മയും ടീമും ലക്ഷ്യമിടുന്നത്. രണ്ടാം ദിനം ജഡേജയുടെ സെഞ്ച്വറി പ്രകടനവും അശ്വിന്റെ അർദ്ധ സെഞ്ച്വറി പ്രകടനവുമാണ് ഇന്ത്യൻ ടോട്ടൽ 550 കടത്തിയത്.

മനോഹര ബാറ്റിങ് പ്രകടനത്തിലൂടെ അപൂർവ്വ നേട്ടങ്ങൾക്ക് അവകാശിയായ ജഡേജ ഒന്നാം ഇന്നിങ്സിൽ വെറും 228 ബോളിൽ 17 ഫോറും 3 സിക്സ് അടക്കം ജഡേജ 175 റൺസ്‌ അടിച്ചെടുത്തു. കൂടാതെ മത്സരത്തിൽ ഏഴാമനായി എത്തിയ ജഡേജ ഏഴാം നമ്പറിൽ ഒരു ഇന്ത്യൻ ടെസ്റ്റ്‌ ബാറ്റ്‌സ്മാന്റെ ഏറ്റവും ഉയർന്ന സ്കോറിനും അവകാശിയായി. നേരത്തെ 163 റൺസ്‌ ഏഴാം നമ്പറിൽ അടിച്ചെടുത്ത കപിൽ ദേവ് നേട്ടമാണ് ജഡേജ ഇന്ന് മോഹാലി ടെസ്റ്റിൽ മറികടന്നത്.1986ൽ കാൻപൂരിലാണ് കപിൽ ദേവ് റെക്കോർഡ് പ്രകടനം. പിറന്നത്.

കൂടാതെ മത്സരത്തിൽ റിഷാബ് പന്തിനും അശ്വിനും മുഹമ്മദ്‌ ഷമിക്കും ഒപ്പം സെഞ്ച്വറി പാർട്ണർഷിപ്പുകൾ സൃഷ്ടിച്ച ജഡേജ ഒരു ടെസ്റ്റിൽ 5 വിക്കറ്റുകൾ നഷ്ടമായ ശേഷം മൂന്ന് സെഞ്ച്വറി കൂട്ടുകേട്ടുകളിൽ പങ്കാളിയായ ആദ്യത്തെ താരമായി മാറി. ജഡേജയുടെ കരിയറിലെ രണ്ടാം ടെസ്റ്റ്‌ സെഞ്ച്വറി കൂടിയാണ് ഇത്‌.