Jadeja :അന്ന് സച്ചിന് ഈ ഗതി ഇന്ന് ജഡേജക്ക് :വീണ്ടും വിവാദനായകനായി രാഹുൽ ദ്രാവിഡ് | Indian Cricket team | Volleylive
ശ്രീലങ്കക്ക് എതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ മികച്ച ബാറ്റിങ് പ്രകടനവുമായി രണ്ടാം ദിനം അധിപത്യം ശക്തമാക്കി ഇന്ത്യൻ ടീം.മോഹാലി ടെസ്റ്റിൽ രണ്ടാം ദിനം ജഡേജയുടെ സെഞ്ച്വറിയും അശ്വിന്റെ അർദ്ധ സെഞ്ച്വറിയും കരുത്തായി മാറിയപ്പോൾ ഇന്ത്യൻ ടീം അടിച്ചെടുത്തത് ഒന്നാം ഇന്നിങ്സിൽ 574 റൺസ്. ഒന്നാം ഇന്നിങ്സിൽ 8 വിക്കെറ്റ് നഷ്ടത്തിൽ 574 റൺസ് സ്കോറിൽ ഇന്ത്യൻ ടീം നിൽക്കുമ്പോൾ ക്യാപ്റ്റൻ രോഹിത് ശർമ്മ ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. ജഡേജ 175 റൺസുമായി പുറത്താകാതെ നിന്നപ്പോൾ മുഹമ്മദ് ഷമി (20 റൺസ് ) മികച്ച സപ്പോർട്ട് നൽകി.
വെറും 228 ബോളിൽ 17 ഫോറും 3 സിക്സ് അടക്കം ജഡേജ 175 റൺസ് നേടിയപ്പോൾ അശ്വിൻ 61 റൺസ് നേടി. ഏഴാം നമ്പറിൽ ഒരു ഇന്ത്യൻ ടെസ്റ്റ് ബാറ്റ്സ്മാന്റെ ഏറ്റവും ഉയർന്ന സ്കോറിലേക്ക് എത്തിയ ജഡേജ അപൂർവ്വം ചില റെക്കോർഡുകൾക്ക് കൂടി അവകാശിയായി.അതേസമയം ജഡേജ 175 റൺസിൽ നിൽക്കേ ഇന്ത്യൻ ഒന്നാം ഇന്നിങ്സ് ഡിക്ലയർ ചെയ്ത ഹെഡ് കോച്ച് രാഹുൽ ദ്രാവിഡിന്റെയും ക്യാപ്റ്റൻ രോഹിത് ശർമയുടെയും തീരുമാനം പുത്തൻ ചില വിവാദങ്ങൾക്ക് കൂടി കാരണമായി മാറി കഴിഞ്ഞു.
Sachin Tendulkar called back at 194*
— KL Rahul Fans (@itsPRB) March 5, 2022
🤝
Ravindra Jadeja called back at 175* #Jadeja #INDvsSL #RohitSharma pic.twitter.com/y0lhmQv3Aa
ജഡേജ തന്റെ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ സ്കോർ നേടി മആദ്യത്തെ ഇരട്ട സെഞ്ച്വറിയിലേക്ക് കുതിക്കവേ ക്യാപ്റ്റൻ രോഹിത് സർപ്രൈസായി ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരിന്നുഈ ടെസ്റ്റിൽ ഇന്ത്യക്ക് ആവശ്യമായ ഒന്നാം ഇന്നിങ്സ് സ്കോർ നേടാൻ ജഡേജ ബാറ്റിങ് ഒപ്പം കഴിഞ്ഞുവെന്നത് പുറമേ ടെസ്റ്റിൽ ഏറെ സമയം ശേഷിക്കേ കുറച്ചുകൂടി ഓവർ നൽകിയിരുന്നുവെങ്കിൽ ആദ്യത്തെ ടെസ്റ്റ് ഇരട്ട സെഞ്ച്വറി സ്വന്തമാക്കാൻ സ്റ്റാർ ആൾറൗണ്ടർക്ക് കഴിഞ്ഞേനെ എന്നാണ് എല്ലാ ആരാധകരും പറയുന്നത്.
‘Rockstar’ @imjadeja 👏👏@Paytm #INDvSL pic.twitter.com/JG25othE56
— BCCI (@BCCI) March 5, 2022
Ravindra Jadeja paid peak Dravidball tax there as Rohit declared the innings after talking to coach Rahul Dravid and Jadeja had to leave his double ton. Meanwhile Sachin to Jadeja, who paid the same tax on 194* when Dravid was captain: :”)#INDvSL #testcricket #CricketTwitter pic.twitter.com/ODhVAGzzNK
— Soham Ghosh (@Rickcy7) March 5, 2022
കൂടാതെ ഡിക്ലയർ തീരുമാനത്തിൽ ക്യാപ്റ്റൻ രോഹിത് ശർമ്മയെയും ആരാധകർ അടക്കം വിമർശിക്കുന്നുണ്ട്. നേരത്തെ സച്ചിൻ 254 റൺസിൽ നിൽക്കേ ഇന്നത്തെ ഹെഡ് കോച്ചും അന്നത്തെ ക്യാപ്റ്റനുമായ ദ്രാവിഡ് ഇന്നിങ്സ് ഡിക്ലയർ ചെയ്തത് ക്രിക്കറ്റിലെ എക്കാലത്തെയും വലിയ ഒരു വിവാദമായിരുന്ന്. അന്ന് സച്ചിൻ ഇന്ന് ജഡേജ എന്നാണ് ആരാധകർ വിമർശനം.