ഈ ബോൾ നീ കണ്ടില്ല ദേ കിടക്കുന്നു സ്റ്റമ്പ് 😱😱മാക്സ്വെൽ കുറ്റി പറത്തി ജഡേജ [Video ]

നവി മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ പുരോഗമിക്കുന്ന ഐപിഎൽ 2022 സീസണിലെ 22-ാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് ക്യാപ്റ്റൻ രവീന്ദ്ര ജഡേജ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ബാറ്റർ ഗ്ലെൻ മാക്‌സ്‌വെല്ലിനെ ക്ലീൻ ബൗൾഡ് ചെയ്തു. നേരത്തെ, ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ സിഎസ്കെ റോബിൻ ഉത്തപ്പ (88), ശിവം ദുബെ (95*) എന്നിവരുടെ തകർപ്പൻ ബാറ്റിംഗിന്റെ പിൻബലത്തിൽ 216/4 എന്ന കൂറ്റൻ സ്കോർ കണ്ടെത്തിയിരുന്നു.

217 റൺസ് പിന്തുടർന്ന് മറുപടി ബാറ്റിംഗിനിറങ്ങിയ, ആർസിബിക്ക് തുടക്കത്തിൽ തന്നെ ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിസി (8) വിരാട് കോഹ്‌ലി (1) നഷ്ടപ്പെട്ടു. കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ആർസിബിക്ക്, തുടക്കത്തിൽ തന്നെ പ്രധാന ബാറ്റർമാരെ നഷ്ടമായത് അവരുടെ ജയിക്കാനുള്ള മോഹത്തിന് മങ്ങലേൽപ്പിച്ചു. തൊട്ടുപ്പിന്നാലെ മറ്റൊരു ഓപ്പണറായ അനുജ് രാവത്തിനേയും (12) ആർസിബിക്ക് നഷ്ടമായി.

എന്നാൽ, നാലാമനായി ക്രീസിലെത്തിയ ഓൾറൗണ്ടർ ഗ്ലെൻ മാക്സ്വെൽ തകർത്തടിച്ചതോടെ ആർസിബി അവരുടെ ജയിക്കാനുള്ള മോഹത്തെ വീണ്ടും ഉണർത്തി. എന്നാൽ, സിഎസ്കെ ക്യാപ്റ്റൻ രവീന്ദ്ര ജഡേജ എറിഞ്ഞ ഇന്നിംഗ്സിന്റെ 7-ാം ഓവറിലെ അഞ്ചാം ബോളിൽ, ജഡേജയുടെ ആം ഡെലിവറിയുടെ പേസ് മനസ്സിലാക്കുന്നതിൽ ഓസീസ് ബാറ്റർ പരാജയപ്പെട്ടു. മാക്‌സ്‌വെല്ലിന്റെ ബാറ്റിനടിയിലൂടെ കടന്ന പന്ത് നേരെ സ്റ്റംപിൽ പതിച്ചു.

11 പന്തിൽ 2 ഫോറും 2 സിക്സും സഹിതം 26 റൺസാണ് മാക്സ്വെല്ലിന്റെ സമ്പാദ്യം. സിഎസ്കെയ്ക്ക് വേണ്ടി മഹേഷ്‌ തീക്ഷണ 4-ഉം രവീന്ദ്ര ജഡേജ 3-ഉം വിക്കറ്റുകൾ വീഴ്ത്തി. നിലവിൽ 17 ഓവർ പിന്നിടുമ്പോൾ ആർസിബി 8 വിക്കറ്റ് നഷ്ടത്തിൽ 169 എന്ന നിലയിലാണ്. ദിനേശ് കാർത്തിക് (34), മുഹമ്മദ്‌ സിറാജ് (0) എന്നിവരാണ് ക്രീസിൽ തുടരുന്നത്.

Rate this post