ഇരട്ട സെഞ്ച്വറിയിൽ ചതിച്ചത് ആരാണ് :ഒടുവിൽ ഉത്തരം നൽകി ജഡേജ| Jadeja | Vollelive

ശ്രീലങ്കക്ക് എതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും തിളങ്ങി ഇന്ത്യൻ സംഘം. ഒന്നാം ഇന്നിങ്സിൽ 574 റൺസ്‌ അടിച്ചെടുത്ത ടീം ഇന്ത്യ ലങ്കയുടെ നാല് വിക്കറ്റുകൾ രണ്ടാം ദിനം വീഴ്ത്തി എതിരാളികളെ സമ്മർദ്ദത്തിലാക്കി. രണ്ടാം ദിനം ജഡേജയുടെ മിന്നും സെഞ്ച്വറിയാണ് ഇന്ത്യക്ക് വമ്പൻ സ്കോർ സമ്മാനിച്ചത്.

അതേസമയം രണ്ടാം ദിനം വിവാദമായി മാറിയതും ജഡേജയുമായി ബന്ധപ്പെട്ട ഒരു സംഭവം തന്നെയാണ്. ഒന്നാം ഇന്നിങ്സിൽ 5 വിക്കറ്റുകൾ നഷ്ടമായ ഇന്ത്യൻ ടീം സ്കോർ 550 കടത്തിയത് ജഡേജയുടെ 175 റൺസ്‌ പ്രകടനം തന്നെയാണ്. അശ്വിൻ (61 റൺസ്‌ ), റിഷാബ് പന്ത് (96 റൺസ്‌ ), ഷമി (20*) എന്നിവരുമായി മികച്ച കൂട്ടുകേട്ടുകൾ സൃഷ്ടിച്ച ജഡേജ 175 റൺസിൽ നിൽക്കുമ്പോൾ ഇന്ത്യൻ ഇന്നിങ്സ് നായകനായ രോഹിത് ശർമ്മ ഡിക്ലയർ ചെയ്യുകയായിരുന്നു. ഒരുവേള ഡബിൾ സെഞ്ച്വറി അടിക്കാൻ ജാഡജക്ക് മുൻപിൽ സുവർണ്ണ അവസരം ലഭിച്ചിരുന്നുവെങ്കിൽ പോലും ഇന്ത്യൻ ടീം ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു.

ഈ ഒരു തീരുമാനത്തിൽ ക്യാപ്റ്റൻ രോഹിത് ശർമ്മയെയും ഹെഡ് കോച്ച് രാഹുൽ ദ്രാവിഡിനെയും വിമർശിക്കുകയാണ് ക്രിക്കറ്റ് ലോകം.എന്നാൽ ഇപ്പോൾ ഇക്കാര്യത്തിൽ പ്രതികരണവുമായി എത്തുകയാണ് ജഡേജ തന്നെ. ഇത്തരം വിവാദങളെ എല്ലാം തന്നെ തകർക്കുന്നതാണ് ജഡേജയുടെ അഭിപ്രായം.”ഇന്നലെ രണ്ടാം സെക്ഷൻ അവസാനം കേവലം ഇന്ത്യൻ മാനേജ്മെന്‍റ് മാത്രമല്ല ഡിക്ലയർ തീരുമാനത്തിലേക്ക് എത്തിയത് പന്ത് തിരിയാന്‍ തുടങ്ങിയതോടെ ഞാനും ഒന്നാം ഇന്നിംഗ്സ് ഉടനെ ഡിക്ലെയര്‍ ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കി. ഇന്നിങ്സ് ഡിക്ലയർ ചെയ്യാനുള്ള ആലോചന ഡ്രസ്സിംഗ് റൂമിൽ നിന്നും വരുന്നുണ്ടായിരുന്നു.ഞാനും അവരോട് ആ സമയം ഇക്കാര്യങ്ങള്‍ പറഞ്ഞു.”ജഡേജ അഭിപ്രായം വിശദമാക്കി

“രണ്ട് ദിവസമായി അവർ മൈതാനത്തിൽ ഉണ്ട്. അവർ എല്ലാം വളരെ അധികം ക്ഷീണിതരാണെന്ന് എനിക്ക് തോന്നി. കൂടാതെ ബോൾ സ്പിൻ ചെയ്യാനും തുടങ്ങിയിരുന്നു.കൂടാതെ ചില ബോളുകൾ ബൗൺസ് ചെയ്യാൻ തുടങ്ങിയതോടെ എനിക്ക് തോന്നി ഡിക്ലയർ ചെയ്യാൻ ഇതാണ് നല്ല സമയം എന്നത്. ഞാൻ ആക്കാര്യം ടീം മാനേജ്മെന്റിന് മുൻപിൽ അറിയിച്ചിരുന്നു “ജഡേജ വെളിപ്പെടുത്തി