Jadeja |റെക്കോർഡ് മഴ പെയ്യിപ്പിച്ച് ജഡേജ :ഇത്‌ ലെജൻഡ് ജഡേജ റീ എൻട്രി 😱ലങ്കക്ക് എതിരെ പിറന്ന റെക്കോർഡുകൾ കാണാം

ശ്രീലങ്കക്ക് എതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്നിങ്സിനും 222 റൺസിനും ജയിച്ച് ചരിത്ര ജയം സ്വന്തമാക്കി രോഹിത് ശർമ്മയും സംഘവും. വെറും മൂന്ന് ദിവസം മാത്രം നീണ്ടുനിന്ന മത്സരത്തിൽ എല്ലാം അർഥത്തിലും എതിരാളികളെ തകർത്താണ് ഇന്ത്യൻ ടീം ജയം പിടിച്ചെടുത്തത്. മൂന്നാം ദിനം ലങ്കൻ ടീമിനെ രണ്ട് ഇന്നിങ്സിലും പുറത്താക്കിയ ബൗളർമാർ എല്ലാം തന്നെ തിളങ്ങിയപ്പോൾ സ്റ്റാറായി മാറിയത് ജഡേജ തന്നെ.
ഒന്നാം ഇന്നിങ്സിൽ ബാറ്റ് കൊണ്ട് 175 റൺസ്‌ അടിച്ചെടുത്ത ജഡേജ ഒന്നാമത്തെ ഇന്നിങ്സിൽ ലങ്കൻ ബാറ്റിംഗിലെ 5 വിക്കറ്റുകൾ വീഴ്ത്തി. കൂടാതെ രണ്ടാം ഇന്നിങ്സിൽ ലങ്കൻ ടീമിന്റെ നാല് വിക്കെറ്റ് വീഴ്ത്തിയ ജഡേജ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരത്തിനും അർഹനായി. മോഹാലി ക്രിക്കറ്റ് ടെസ്റ്റിൽ അനവധി നേട്ടങ്ങൾക്കും അവകാശിയായ ജഡേജ മോഹാലിയിൽ നേടുന്ന തുടർച്ചയായ മൂന്നാമത്തെ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം കൂടിയാണ് ഇത്‌.

തന്റെ ആൾറൗണ്ട് മികവിനാൽ മിന്നും പ്രകടനം പുറത്തെടുത്ത ജഡേജ സാക്ഷാൽ ഗാരി സോബേഴ്‌സിനും ശേഷം ടീമിന്റെ ആദ്യ ബാറ്റിങ്ങ് ഇന്നിങ്ങ്‌സില്‍ തന്നെ 150+ റണ്‍സ് നേടുകയും ആദ്യ ബൗളിങ്ങ് ഇനിങ്ങ്‌സില്‍ 5 വിക്കറ്റും നേടുകയും ചെയ്യുന്ന ആദ്യത്തെ ക്രിക്കറ്റ് താരമായി മാറി. ഒന്നാമത്തെ ഇന്നിങ്സിൽ 17 ഫോറും 3 സിക്സും അടക്കമാണ് ജഡേജ 175 റൺസുമായി പുറത്താകാതെ നിന്നത്.കൂടാതെ ഒരു ടെസ്റ്റ്‌ മത്സരത്തിൽ മുൻ ഇന്ത്യൻ താരമായ വിനു മങ്കാദിന് ശേഷം 175+ റണ്‍സും 5 വിക്കറ്റും നേടുന്ന ആദ്യ ഇന്ത്യനുംകൂടാതെ 150 പ്ലസ് റൺസും 5 വിക്കറ്റ് നേട്ടവും സ്വന്തമാക്കുന്ന മൂന്നാമത്തെ മാത്രം ഇന്ത്യക്കാരനും ജഡേജ തന്നെ പോളി ഉമിഗ്രറാണ് ഈ നേട്ടത്തിലേക്ക് എത്തിയ രണ്ടാമത്തെ താരം.

അതേസമയം 150+ ഇന്നിങ്ങ്‌സില്‍ നേടിയ താരങ്ങളില്‍ ആ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയത് 8 വിക്കറ്റ് നേടിയ ഗാരി സോബേഴ്‌സിന്റെയായിരുന്നു ഇത് വരെ. എന്നാൽ രണ്ടാമത്തെ ഇന്നിങ്സിൽ നാല് വിക്കറ്റുകൾ വീഴ്ത്തി ജഡേജ ഈ ഒരു റെക്കോർഡും മറികടന്നു.