വീണ്ടും കട്ട കലിപ്പിൽ ജാൻസൺ : ചിരിപ്പിക്കുന്ന മറുപടി നൽകി റിഷാബ് പന്ത്

ഇന്ത്യ : സൗത്താഫ്രിക്ക കേപ്ടൗൺ ക്രിക്കറ്റ്‌ ടെസ്റ്റ്‌ മത്സരത്തിൽ എല്ലാവരിൽ നിന്നും കയ്യടികൾ നേടുന്നത് ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷാബ് പന്ത് ബാറ്റിങ് മികവ് തന്നെയാണ്. രണ്ടാം ഇന്നിങ്സിൽ ഇന്ത്യൻ ടീമിനെ നയിച്ച റിഷാബ് തന്റെ ടെസ്റ്റ്‌ കരിയറിലെ മറ്റൊരു മാസമരിക സെഞ്ച്വറിയാണ് അടിച്ചെടുത്തത്. വെറും 139 പന്തുകളിൽ നിന്നും 6 ഫോറും 4 സിക്സ് അടക്കമാണ് റിഷാബ് പന്ത് സെഞ്ച്വറിയിലേക്ക് എത്തിയത്.

എന്നാൽ മൂന്നാം ദിനം വമ്പൻ രണ്ടാം ഇന്നിങ്സ് സ്കോർ പ്രതീക്ഷിച്ച ഇന്ത്യൻ ടീമിന് 198 റൺസിൽ ആൾഔട്ട്‌ ആയി നിരാശപെടേണ്ടി വന്നെങ്കിലും 212 റൺസ്‌ വിജയലക്ഷ്യത്തിൽ നിന്നും സൗത്താഫ്രിക്കൻ ടീമിനെ തടയാം എന്നാണ് വിരാട് കോഹ്ലിയും ടീമും പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ ടീം രണ്ടാം ഇന്നിങ്സിൽ അതേസമയം എല്ലാവരിലും ഞെട്ടൽ സൃഷ്ടിച്ച ഒരു സംഭവം അരങ്ങേറി. ക്രീസിൽ ഈ സമയം നിന്ന റിഷാബ് പന്ത് പക്ഷേ എല്ലാ താരങ്ങളിലും ഈ സമയം കൗതുകം ഉണർത്തി.

റിഷാബ് പന്ത് വളരെ ഏറെ ശ്രദ്ധയോടെയാണ് സൗത്താഫ്രിക്കൻ ഫാസ്റ്റ് ബൗളർ മാർക്കോ ജാൻസനെ നേരിട്ടത്. യുവ പേസർ ഓവറിൽ റിഷാബ് പന്ത് ഒരു മികച്ച ഡിഫെൻസ് ഷോട്ട് കളിച്ചെങ്കിലും പിന്നീട് ഈ ബോൾ പിടിച്ചെടുത്ത യുവ ബൗളർ മാർക്കോ ജാൻസൻ പ്രവർത്തി എല്ലാവരിലും ഞെട്ടൽ സൃഷ്ടിച്ചു. റിഷാബ് കളിച്ച ഷോട്ട് ശേഷം ബൗൾ പിടിച്ചെടുത്ത ജാൻസൻ നേരെ ബാറ്റ്‌സ്മാന്റെ നേരെ അത് എറിയുകയായിരുന്നു. താരം ഈ സർപ്രൈസ് ആക്ഷൻ എല്ലാവരിലും ഞെട്ടലായി മാറി എങ്കിലും താൻ അവസാനം കളിച്ച ഷോട്ട് പോസിൽ നിന്നെ താരം ശരീരത്തിൽ പന്ത് കൊള്ളാതെ തടയുകയായിരുന്നു.

ഒരേ ബോളിൽ ഒരൊറ്റ പോസിൽ ബാറ്റ്‌സ്മാൻ രണ്ട് ഷോട്ടുകൾ കളിച്ചതായി ആരാധകർ ഈ ഷോട്ട് പിന്നാലെ സോഷ്യൽ മീഡിയയിൽ അടക്കം വിശേഷണം നൽകി. ഈ ടെസ്റ്റ്‌ പരമ്പരയിൽ മുൻപും സമാന പ്രവർത്തി മാർക്കോ ജാൻസനിൽ നിന്നും സംഭവിച്ചിരുന്നു. രണ്ടാം ടെസ്റ്റിനിടയിൽ താരവും ബുറയും തമ്മിൽ രൂക്ഷ വാക്തർക്കത്തിൽ ഏർപ്പെട്ടിരുന്നു.