IPL AUCTION 2022 ;കോടികൾ വാരിവീശി കൊൽക്കത്ത :സൂപ്പർ താരങ്ങൾ ടീമിൽ :ശ്രേയസ് അയ്യർക്ക് 12.25 കോടി
ക്രിക്കറ്റ് ലോകം വളരെ അധികം ആകാംക്ഷപൂർവ്വം കാത്തിരുന്ന ഐപിൽ 2022 മെഗാ താരലേലത്തിന് ബാംഗ്ലൂരിൽ അത്യന്തം സസ്പെൻസ് നിറഞ്ഞ തുടക്കം. തുടക്കം മുതൽ തന്നെ 10 ടീമുകളും സ്റ്റാർ താരങ്ങളെ സ്ക്വാഡിലേക്ക് എത്തിക്കാൻ ആവേശപൂർവ്വം ലേലം വിളിച്ചപ്പോൾ മെഗാ താരലേലം മികച്ചതായി മാറി.
എന്നാൽ എല്ലാവരെയും തുടക്കത്തിൽ തന്നെ ഞെട്ടിച്ചത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് തന്നെയാണ്. തങ്ങൾ ടീമിലെ സ്റ്റാർ ഓസ്ട്രേലിയൻ പേസർ പാറ്റ് കമ്മിൻസിനെ ഒരിക്കൽ കൂടി ലേലത്തിൽ സ്ക്വാഡിലേക്ക് എത്തിച്ച കൊൽക്കത്ത ടീം ഇന്ത്യൻ യുവ താരം ശ്രേയസ് അയ്യറെ റെക്കോർഡ് തുകക്കാണ് സ്വന്തമാക്കിയത്. പേസർ കമ്മിൻസിനെ 7.25 കോടി രൂപക്ക് ടീമിലേക്ക് എത്തിച്ച കൊൾക്കത്ത ടീം ശ്രേയസ് അയ്യരെ കടുത്ത ലേലത്തിനോടുവിൽ 12.25 കോടി രൂപക്ക് സ്ക്വാഡിൽ എത്തിച്ചു. കഴിഞ്ഞ സീസണിൽ 17 കോടി രൂപക്കാണ് കമ്മിൻസിനെ കൊൽക്കത്ത നേടിയത്.
KKR released Pat Cummins for 15.5 crores and bought him back for 7.25 crores 👍
— ESPNcricinfo (@ESPNcricinfo) February 12, 2022
A great deal? #IPLAuction pic.twitter.com/DpO6dcKM22
എന്നാൽ മിക്ക ടീമുകളും ഇത്തവണ നോട്ടമിട്ടിട്ടുണ്ട് എന്ന് കരുതിയ ഇന്ത്യൻ താരം ശ്രേയ്സ് അയ്യർക്കായി കൊൽക്കത്ത അവരുടെ എല്ലാം അടവുമായി എത്തുക ആയിരുന്നു. ഒരു നായകനെ കൂടി വരുന്ന സീസണുകളിലേക്ക് വേണ്ട കൊൽക്കത്ത ടീമിന് ശ്രേയസ് അയ്യർ ഒരു മികച്ച സെലക്ഷൻ കൂടിയാണ്.