സഞ്ജു പേടിക്കേണ്ട ഞാനും ഫോമിലാണ് 😳😳സ്പെഷ്യൽ ഇന്നിങ്സുമായി ഇഷാൻ കിഷൻ!!കാണാം വീഡിയോ

ഇന്ത്യ – ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനത്തിൽ അർദ്ധ സെഞ്ച്വറി പ്രകടനവുമായി തിളങ്ങി ഇന്ത്യൻ വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക, നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 278 റൺസ് എടുത്തു. റീസ ഹെൻഡ്രിക്സ് (74), ഐഡൻ മാർക്രം (79) എന്നിവരുടെ മികവിലാണ് ദക്ഷിണാഫ്രിക്ക മികച്ച ടോട്ടൽ കണ്ടെത്തിയത്.

279 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്കായി, ഇഷാൻ കിഷനും ശ്രേയസ് അയ്യരും ഗംഭീര പ്രകടനം പുറത്തെടുക്കുകയായിരുന്നു.ഓപ്പണർമാരായ ശുഭ്മാൻ ഗില്ലും (28), ക്യാപ്റ്റൻ ശിഖർ ധവാനും (13) തുടക്കത്തിൽ തന്നെ പുറത്തായെങ്കിലും, മൂന്നാം വിക്കറ്റിൽ ഇഷാൻ കിഷനും ശ്രേയസ് അയ്യരും ഒന്നിക്കുകയായിരുന്നു. മൂന്നാം വിക്കറ്റിൽ 161 റൺസിന്റെ അത്യുഗ്രൻ കൂട്ടുകെട്ടാണ് ഇഷാൻ കിഷനും ശ്രേയസ് അയ്യരും ചേർന്ന് സൃഷ്ടിച്ചത്.

തുടർച്ചയായി മത്സരങ്ങളിൽ ഫോം കണ്ടെത്താൻ വിഷമിച്ചിരുന്ന ഇഷാൻ കിഷൻ വിമർശകർക്കുള്ള മറുപടി കൂടിയാണ് തന്റെ ഇന്നിംഗ്സിലൂടെ നൽകിയത്.; ഋഷഭ് പന്ത് ഒഴികെയുള്ള ഇന്ത്യൻ വിക്കറ്റ് കീപ്പർമാർ എല്ലാം മികച്ച ഫോമിൽ

84 പന്തിൽ 4 ഫോറും 7 സിക്സും സഹിതം 110.71 സ്ട്രൈക്ക് റേറ്റോടെ 93 റൺസ് ആണ് ഇഷാൻ കിഷൻ നേടിയത്. ഒടുവിൽ, ഫോർച്യൂനിന്റെ ബോളിൽ റീസ ഹെൻഡ്രിക്സിന് ക്യാച്ച് നൽകിയാണ് ഇഷാൻ കിഷൻ മടങ്ങിയത്. ഇന്ത്യ – ദക്ഷിണാഫ്രിക്ക ഒന്നാം ഏകദിനത്തിൽ 20 റൺസ് മാത്രമാണ് ഇഷാൻ കിഷൻ നേടിയിരുന്നത്.