ഇഷാൻ കിഷൻ ആശുപത്രിയിൽ 😱സ്കാനിംഗ് പരിശോധനകളിൽ താരം

ഇന്ത്യ ശ്രീലങ്ക ടി :20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാമത്തെ മത്സരത്തിൽ ഇന്ത്യക്ക് 7 വിക്കറ്റ് വിജയം. ഇന്നലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ്‌ സ്റ്റേഡിയത്തിൽ നടന്ന നിർണായക മത്സരത്തിൽ മത്സരം വിജയിച്ചതോടെ 3 മത്സരങ്ങളടങ്ങിയ ടി :20 പരമ്പരയിൽ ഇന്ത്യൻ അപരാജിതരായി 2-0 ത്തിന്റെ ലീഡ് സ്വന്തമാക്കി. തുടർച്ചയായ രണ്ടാം മത്സരത്തിലും അർദ്ധസെഞ്ച്വറി നേടിയ ശ്രേയസ് അയ്യർ (74*) ഇന്ത്യയുടെ വിജയശിൽപ്പിയായ മത്സരത്തിൽ മലയാളി താരം സഞ്ജുവിന്റെ പ്രകടനം ശ്രദ്ധേയമായി.

ടി20 ക്രിക്കറ്റിന്റെ എല്ലാ ആവേശവും നിറച്ച സഞ്ജുവിന്റെ ഇന്നിംഗ്സ്, ഇന്ത്യൻ ആരാധകരെ മുഴുവൻ ആവേശത്തിലാക്കി. ഒരു സമയത്ത് ഇന്ത്യൻ ഓപ്പണർമാരായ രോഹിത് ശർമ്മയും (1), ഇഷാൻ കിഷനും (16) നേരത്തെ പുറത്തായി ടീം പ്രതിസന്ധി നേരിട്ടുകൊണ്ടിരുന്ന സമയത്താണ് നാലാമനായി ക്രീസിലെത്തിയ സഞ്ജു ശ്രേയസ് അയ്യർക്കൊപ്പം മികച്ച പാർട്ണർഷിപ്പ് സൃഷ്ടിച്ചു.ഇന്നാണ് മൂന്നാം ടി :20. ഇന്നത്തെ മത്സരത്തിലും തിളങ്ങാൻ സാധിച്ചാൽ സഞ്ജുവിന് വരാനിരിക്കുന്ന ലോകകപ്പ് ടീമിലേക്ക് സ്ഥാനം നേടാം..

അതേസമയം ഇന്ത്യൻ ക്യാമ്പിൽ വലിയ ഒരു ആശങ്കയായി മാറിയത് വിക്കെറ്റ് കീപ്പർ ഇഷാൻ കിഷൻ പരിക്ക് തന്നെയാണ്. മത്സരത്തിന്റെ നാലാം ഓവറിൽ ബൗൻസർ തലക്ക് കൊണ്ടാണ് ഗ്രൗണ്ടിൽ ഒരുവേള ആശങ്ക സൃഷ്ടിച്ചത്. ലാഹിരു കുമാരയുടെ ഫാസ്റ്റ് ഷോർട്ട് ബോളിൽ പരിക്കേറ്റ ഇഷാൻ കിഷൻ ഉടൻ തന്നെ വൈദ്യ സഹായം തേടി. ശേഷം ബാറ്റിങ് തുടർന്നെങ്കിലും താരം പുറത്തായി. ഇഷാൻ കിഷൻ പരിക്ക് സാരമുള്ളത് അല്ല എന്നാണ് ഇന്ത്യൻ ക്യാമ്പിൽ നിന്നുള്ള റിപ്പോർട്ടുകൾ എങ്കിലും താരം ഇന്നത്തെ മത്സരത്തിൽ കളിക്കുമോ എന്നത് സംശയമാണ്.

അതേസമയം ദേശീയ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ഇഷാൻ കിഷനേ ഇന്നലെ തന്നെ ടീം കൂടുതൽ പരിശോധനകൾക്ക് വിധേയനാക്കി.താരം ആരോഗ്യം നോക്കി ആശുപത്രിയിൽ സ്കാനിങ് അടക്കം വിധേയമാക്കി എന്നാണ് സൂചന.