അയ്യോ ഇത് ഔട്ടാണെ 😳😳😳ലാതത്തിനെയും മൂന്നാം അമ്പയറേയും കളിയാക്കി ഇഷാൻ കിഷൻ 😳വീഡിയോ

ഒരുപാട് നാടകീയ രംഗങ്ങളടങ്ങിയ ഇന്ത്യ-ന്യൂസിലാൻഡ് മത്സരമാണ് ഹൈദരാബാദിൽ പുരോഗമിക്കുന്നത്. മത്സരത്തിൽ ഇന്ത്യയുടെ ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യ പുറത്തായ രീതി വളരെയേറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഡാരിൽ മിച്ചൽ എറിഞ്ഞ 40ആം ഓവറിൽ പാണ്ട്യയേ കടന്ന് ബോൾ ടോം ലാതമിന്റെ കൈകളിൽ എത്തുകയും, ലാതമിന്റെ ഗ്ലൗസ് കൊണ്ട് ബെയിൽസ് തെറിക്കുകയും ചെയ്തിരുന്നു. പന്ത് സ്റ്റമ്പിൽ കൊണ്ടിരുന്നില്ലെങ്കിലും, തേർഡ് അമ്പയർ അത് ഔട്ടായി വിധിക്കുകയുണ്ടായി.

ഇത് പലരിലും അത്ഭുതമുണ്ടാക്കി. മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ ടോം ലാതമിന് അതേ മാതൃകയിൽ തന്നെ മറുപടി നൽകിയിരിക്കുകയാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ.മത്സരത്തിൽ ന്യൂസിലാൻഡിന്റെ ഇന്നിങ്സിലെ പതിനാറാം ഓവറിലായിരുന്നു സംഭവം അരങ്ങേറിയത്. ഓവറിലെ നാലാം പന്ത് ലാതം ആയിരുന്നു നേരിട്ടത്. ലാതം പന്ത് പ്രതിരോധിച്ചു. എന്നാൽ സ്റ്റമ്പിലെ ബെയിൽ പോയതായി കാണുകയും, കീപ്പർ കിഷൻ ഹിറ്റ് വിക്കറ്റിനായി അപ്പിൽ ചെയ്യുകയും ചെയ്തു. ശേഷം തേർഡ് അമ്പയർ കാര്യങ്ങൾ പരിശോധിക്കുകയുണ്ടായി.

എന്നാൽ ലാതം സ്റ്റമ്പുമായി ഒരു തരത്തിലും ബന്ധപ്പെട്ടിട്ടില്ല എന്ന് റിപ്ലൈയിൽ തെളിഞ്ഞു. കിഷൻ തന്നെ ആയിരുന്നു തന്റെ ഗ്ലൗസ് ഉപയോഗിച്ച് ബെയിൽ തട്ടിക്കളഞ്ഞത്.മുമ്പ് ന്യൂസിലാൻഡ് കീപ്പർ ടോം ലാതം ഹർദിക് പാണ്ട്യയോട് ചെയ്തതിന്, ഹാസ്യാത്മകമായ രീതിയിൽ മറുപടി നൽകുകയാണ് കിഷൻ ചെയ്തത്. വലിയ സ്ക്രീനിൽ തേർഡ് അമ്പയർ റിപ്ലൈ കാട്ടിയ സമയം ഇഷാൻ കിഷൻ ചിരിക്കുകയായിരുന്നു. ഈ തമാശ നിറഞ്ഞ കാര്യം വളരെ ഗൗരവത്തോടെയാണ് മുൻ ഇന്ത്യൻ നായകൻ സുനിൽ ഗവാസ്കർ എടുത്തത്.

ഇഷാൻ കിഷൻ അവിടെ കാട്ടിയത് ക്രിക്കറ്റിന് യോജിച്ച കാര്യമല്ല എന്നാണ് സുനിൽ ഗവാസ്കർ പറഞ്ഞത്. അങ്ങനെയെങ്കിൽ ഇഷാൻ അപ്പീൽ ചെയ്യാൻ പാടില്ലായിരുന്നു എന്ന് മുൻ ഇന്ത്യൻ താരം മുരളി കാർത്തിക്കും പറയുകയുണ്ടായി.

3.5/5 - (2 votes)