15 കോടിയുടെ മണ്ടത്തരം 😱😱ചിരി ഒതുക്കാൻ കഴിയാതെ ക്രിക്കറ്റ്‌ ലോകവും മുംബൈ താരങ്ങളും!! വീഡിയോ

നവി മുംബൈയിലെ ഡോ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ പുരോഗമിക്കുന്ന ഐപിഎൽ 2022-ലെ 56-ാം മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ കോൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സ് മികച്ച നിലയിൽ. മോശം ഫോമിനെ തുടർന്ന് ടീമിൽ നിന്ന് പുറത്തുപോയ വെങ്കിട്ടേഷ് അയ്യർ, പ്ലെയിങ് ഇലവനിൽ തിരിച്ചെത്തി മികച്ച പ്രകടനം നടത്തിയത് ശ്രദ്ധേയമായി.

24 പന്തിൽ 3 ഫോറും 4 സിക്സും സഹിതം 43 റൺസ് നേടിയ വെങ്കിട്ടേഷ് അയ്യരെ സ്പിന്നർ കുമാർ സിംഗ് കാർത്തികേയ ആണ് മടക്കിയത്. ഇന്നിംഗ്സിന്റെ 10-ാം ഓവറിൽ ഓപ്പണർ അജിങ്ക്യ രഹാനെയേയും (25) മടക്കി കുമാർ സിംഗ് കാർത്തികേയ വീണ്ടും മുംബൈ ഇന്ത്യൻസിന് ബ്രേക്ക്‌ നൽകി. തുടർന്ന്, ക്രീസിലെത്തിയ ക്യാപ്റ്റൻ ശ്രേയസ് അയ്യർ (6) ക്രീസിൽ നിലയുറപ്പിക്കുന്നതിന് മുന്നേ മുരുഗൻ അശ്വിന് വിക്കറ്റ് നൽകി മടങ്ങിയെങ്കിലും, നിതിഷ് റാണ ക്രീസിൽ നിലയുറപ്പിച്ചത് കെകെആറിന് ആശ്വാസമായി.

23 പന്തിൽ 3 ഫോറും 4 സിക്സും സഹിതം 43 റൺസാണ് നിതിഷ് റാണയുടെ സമ്പാദ്യം. ജസ്‌പ്രീത് ബുംറയുടെ പന്തിൽ വിക്കറ്റ് കീപ്പർ ഇഷാൻ കിഷന് ക്യാച്ച് നൽകിയാണ് റാണ മടങ്ങിയത്. എന്നാൽ, ഇതിന് മുന്നേ തന്നെ റാണയുടെ വിക്കറ്റ് വീഴ്ത്താൻ ഇഷാൻ കിഷന് അവസരം ലഭിച്ചിരുന്നു. പക്ഷെ, ഇഷാൻ കിഷന്റെ അശ്രദ്ധ റാണയുടെ വിക്കറ്റ് നഷ്ടപ്പെടുത്തി എന്ന് മാത്രമല്ല, അനാവശ്യമായി ഒരു റൺസ് വഴങ്ങുകയും ചെയ്തു.

ഇന്നിംഗ്സിന്റെ 9-ാം ഓവറിൽ നാലാം ഡെലിവറി, കുമാർ സിംഗ് കാർത്തികേയ നിതിഷ് റാണക്കെതിരെ ഒരു സ്റ്റോക്ക് ബോൾ എറിഞ്ഞപ്പോൾ, റാണ അതിനെ റിവേഴ്‌സ് സ്വീപ് ഷോട്ടിലൂടെയാണ് നേരിട്ടത്. എന്നാൽ, ടൈമിംഗ് മിസ്സായതോടെ ഷോട്ട് പിഴച്ചു. പക്ഷെ, റാണയുടെ ആക്ഷനിൽ പന്ത് പോയി എന്ന് കരുതിയ വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ പുറകിലേക്ക് നോക്കി നിൽക്കുന്ന നേരം, യഥാർത്ഥത്തിൽ പന്ത് കിഷന്റെ കാൽച്ചുവട്ടിലൂടെ മെല്ലെ നീങ്ങുന്നുണ്ടായിരുന്നു. അവസരം മുതലെടുത്ത റാണ ഒരു റൺസ് നേടുകയും ചെയ്തു.