അവനെ കളിപ്പിക്കണമെങ്കിൽ കോഹ്ലി ഈ ത്യാഗം ചെയ്യണം!!🙄🙄 മുൻ താരത്തിന്റെ ചാണക്യ തന്ത്രം ഇങ്ങനെ

2023ൽ 50ഓവർ ലോകകപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ വളരെ പ്രതീക്ഷകൾ നൽകുന്ന ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യയുടെ സ്റ്റാർ ബാറ്റർ വിരാട് കോഹ്ലി കാഴ്ചവയ്ക്കുന്നത്. ശ്രീലങ്കക്കെതിരായ പരമ്പരയിൽ മൂന്നു മത്സരങ്ങളിൽ നിന്ന് രണ്ട് ഏകദിന സെഞ്ചുറികൾ കോഹ്ലി നേടുകയുണ്ടായി. എന്നാൽ ഇന്ത്യയുടെ ടോപ്പ് ഓർഡർ ബാറ്റർമാർ എല്ലാവരും മികവാർന്ന പ്രകടനങ്ങൾ കാഴ്ചവെക്കുന്നത് സെലക്ടർമാർക്ക് തലവേദന ഉണ്ടാക്കുന്നുണ്ട്.

ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തിൽ ഡബിൾ സെഞ്ചുറി നേടിയ ഇഷാൻ കിഷന് അവസരങ്ങൾ നൽകാതിരിക്കുന്നതും ഈ പ്രതിഭകളുടെ ധാരാളിത്വം കൊണ്ടാണ്. ഇഷാൻ കിഷനെ ഇന്ത്യൻ ടീമിൽ കളിപ്പിക്കണമെങ്കിൽ വിരാട് കോഹ്ലി തന്റെ മൂന്നാം നമ്പർ സ്ഥാനം ത്യജിക്കാൻ തയ്യാറാവണം എന്ന് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ പറയുന്നു.ഗില്ലും രോഹിതും കോഹ്ലിയും മികവാർന്ന പ്രകടനങ്ങൾ കാഴ്ചവയ്ക്കുമ്പോഴും കിഷനെ ടീമിലെത്തിക്കാൻ ഒരു ആശയം പ്രകടിപ്പിക്കുകയാണ് മഞ്ജരേക്കർ. “ഇതൊരു കഠിനമായ തീരുമാനമാണ്. എന്നാൽ എന്റെ മനസ്സിൽ ഒരു ആശയമുണ്ട്.

ശുഭമാൻ ഗില്ലിനെ ഇന്ത്യ മൂന്നാമനായി ഇറക്കണം. ആ പൊസിഷൻ കൈകാര്യം ചെയ്യാൻ ഗില്ലിന് സാധിക്കും. അതിനായി കോഹ്ലി തന്റെ മൂന്നാം സ്ഥാനം ഉപേക്ഷിക്കുകയും, നാലാം നമ്പറിൽ ബാറ്റ് ചെയ്യുകയും ചെയ്യണം.”- മഞ്ജരേക്കർ പറയുന്നു.”മുൻപ് അമ്പട്ടി റായുഡുവിനെ കളിപ്പിക്കുന്നതിനായി വിരാട് ഇത്തരത്തിൽ തന്നെ മൂന്നാം നമ്പർ സ്ഥാനം വിട്ടുനൽകിയിട്ടുണ്ട്. കുറച്ചുകാലങ്ങൾക്കു മുൻപ് ശ്രീലങ്കയ്ക്കെതിരെയായിരുന്നു അത്. ആ രീതി തന്നെയാണ് ഇവിടെയും വേണ്ടത്. ഇഷാൻ ഇരട്ട സെഞ്ച്വറി നേടിയ സാഹചര്യത്തിൽ, വലംകൈ-ഇടംകൈ കോമ്പിനേഷൻ കൈകാര്യം ചെയ്യുന്നത് അത്ര മോശം തീരുമാനമല്ല.”- മഞ്ജരേക്കർ കൂട്ടിച്ചേർക്കുന്നു.

ന്യൂസിലാൻഡിനെതിരായ ഇന്ത്യയുടെ ഏകദിന പരമ്പര നാളെ ഹൈദരാബാദിലാണ് ആരംഭിക്കുന്നത്. കിവികൾക്കെതിരെ 3 ഏകദിനങ്ങളും മൂന്ന് ട്വന്റി20കളുമാണ് ഇന്ത്യ പരമ്പരയിൽ കളിക്കുന്നത്. ന്യൂസിലാൻഡിലേറ്റ പരാജയത്തിന് പകരം ചോദിക്കാൻ വേണ്ടി കൂടെയാവും ഇന്ത്യ ഇറങ്ങുക.

Rate this post