വീണ്ടും സോഷ്യൽ മീഡിയയിൽ താരമായി ഇഷാനി കൃഷ്ണ; സ്റ്റൈലിഷ് ആൻഡ് ബോൾഡ് ലുക്കിൽ ഇഷാനി | Ishaani Krishna Bold Looks

Ishaani Krishna Bold Looks Malayalam : മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരക്കുടുംബമാണ് നടൻ കൃഷ്ണക്കുമാറിൻ്റെത്. അവരുടേതായ സ്വാതന്ത്യം മക്കൾക്ക് അനുവദിക്കുന്ന അച്ഛനാണ് കൃഷ്ണക്കുമാർ. സമൂഹ മാധ്യമങ്ങളിലൂടെ കുടുംബച്ചിത്രങ്ങളും വിശേഷങ്ങളും താരവും കുടുംബാംഗങ്ങളും പങ്കുവെക്കാറുണ്ട്. കൃഷ്ണക്കുമാറിന്റെ മൂത്ത മകളും നടിയുമായ അഹാന കൃഷ്ണയാണ് ഇവരിൽ ഏറെ സജീവ സാന്നിധ്യമായിട്ടുള്ളത്. അതിനാൽ തന്നെ അഹാനയ്ക്ക് സോഷ്യൽ മീഡിയയിൽ ആരാധകർ എറെയാണ്. അഹാനയെ പോലെ ആരാധകർ ഏറെയുള്ള ഒരാളാണ് കൃഷ്ണക്കുമാറിന്റെ

മൂന്നാമത്തെ മകളും അഹാനയുടെ രണ്ടാമത്തെ സഹോദരിയുമായ ഇഷാനി കൃഷ്ണ. മമ്മൂട്ടി കേന്ദ്ര കഥാപാത്രമായ വൺ എന്ന സിനിമയിലൂടെ ഇഷാനി സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. ഈ സിനിമയെക്കുറിച്ച് ഇഷാനി പങ്കുവെച്ചിരിക്കുന്നത് തനിക്ക് അപ്രതീക്ഷിതമായി കിട്ടിയ അവസരം എന്നാണ്. ഇഷാനി ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറും നാല് ലക്ഷ്ത്തിലേറെ സബ്സ്ക്രൈബേഴ്സുമുള്ള യുട്രൂബ് കണ്ടൻ്റ് ക്രീയേറ്റർ കൂടിയാണ്. ഫാഷൻ ലൈഫ് സ്റ്റൈൽ വീഡിയോ ഫിറ്റ്നസിൽ താൽപര്യമുള്ള ഇഷാനി ഇടയ്ക്ക് വർക്കൗട്ട് വീഡിയോസ് ഷെയർ ചെയ്ത്

ആരാധകരുടെ ശ്രദ്ധ നേടാറുമുണ്ട്. അമ്മയുടെ പഴയകാല വസ്ത്രമണിഞ്ഞ് അമ്മയുടെതു പോലെ തന്നെ ഫോട്ടോയ്ക്ക് പോസ് റീ ക്രിയേറ്റ് ചെയ്ത ഇഷാനിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതു പോലെ ശ്രദ്ധിക്കപ്പെടുന്ന ചിത്രങ്ങളിൽ ഒന്നാണ് ഹാലോവീൻ ആഘോഷത്തിൻ്റെ ഭാഗമായി നടന്ന ഇഷാനിയുടെ മേക്കോവർ ലുക്ക്. ഇഷാനി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ശരീരത്തിൽ നിന്ന് രക്തം ഒഴുക്കുന്ന ഡെഡ് നേഴ്‌സിൻ്റെ മേക്ക് ഓവറിലായിരുന്നു എത്തിയിരുന്നത്.

സഹോദരിമാരായ അഹാനയും ദിയയും ഇഷാനിയെ പ്രശംസിച്ചു കൊണ്ട് ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. ‘ഡെഡിക്കേഷൻ ലെവൽ ‘ എന്ന കമന്റ് നൽകിയാണ് ഇരുവരും ചിത്രം പങ്കുവെച്ചിരുന്നത്. അനവധി ആരാധകരും ഇഷാനിയെ അഭിനന്ദിച്ചെത്തിയിരുന്നു. ഇതിനാൽ തന്നെ ഇഷാനിക്ക് ആരാധകർ ഏറെയാണ് സോഷ്യൽ മീഡിയയിൽ. ഇപ്പോൾ ഇഷാനിയുടെ കാശ്മീർ യാത്രകളുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്.

Rate this post