ഇതാര് മുംബൈ ഇന്ത്യൻസ് ധോണിയോ 😱😱ഹെലികോപ്റ്റർ ഷോട്ടിൽ ആറാടി ഇഷാൻ കിഷൻ

ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം ആവേശപൂർവ്വം കാത്തിരിക്കുന്ന ഐപിൽ പതിനഞ്ചാം സീസണിൽ ഇന്ന് ഡബിൾ പോരാട്ടം. ഇന്ന് നടക്കുന്ന ആദ്യത്തെ മത്സരത്തിൽ മുംബൈ ഇന്ത്യൻസും റിഷാബ് പന്ത് നയിക്കുന്ന ഡൽഹി ക്യാപിറ്റൽസ് ടീമുമാണ് സീസണിലെ രണ്ടാം കളിയിൽ ഏറ്റുമുട്ടുന്നത്.

ടോസ് നഷ്ടമായി ബാറ്റിങ് ആരംഭിച്ച മുംബൈ ഇന്ത്യൻസ് ടീമിനായി ഓപ്പണർമാർ സമ്മാനിച്ചത് ഗംഭീരമായ തുടക്കം.രോഹിത് ശർമ്മ (41 റൺസ്‌ ) ഇഷാൻ കിഷൻ(81 റൺസ്‌ )എന്നിവർ തിളങ്ങിയപ്പോൾ മുംബൈ ടീം 20 ഓവറിൽ അടിച്ചെടുത്തത് 5 വിക്കെറ്റ് നഷ്ടത്തിൽ 177 റൺസ്‌.15 കോടി രൂപക്ക് മുംബൈ ഇന്ത്യൻസ് ലേലത്തിൽ സ്വന്തമാക്കിയ ഇഷാൻ കിഷൻ തന്റെ ഉയർന്ന പ്രതിഫലത്തെ ന്യായീകരിക്കുന്ന പ്രകടനമാണ്‌ പുറത്തെടുത്തത്.

വെറും 48 ബോളിൽ നിന്നും 11 ഫോറും 2 സിക്സ് അടക്കം 81 റൺസ്‌ അടിച്ച ഇഷാൻ കിഷൻ പുറത്താകാതെ മുംബൈ ഇന്ത്യൻസ് ടോട്ടൽ 175 കടത്തി.അതേസമയം മത്സരത്തിലെ ഏറ്റവും വലിയ ഒരു സവിശേഷത ആയി മാറിയത് ഇഷാൻ കിഷൻ കളിച്ച ഒരു സൂപ്പർ ഷോട്ട് തന്നെയാണ്. ഇന്നിങ്സിലെ അവസാന ഓവറിൽ ഇഷാൻ കിഷൻ കളിച്ച പ്രമുഖ ഹെലികോപ്റ്റർ ഷോട്ട് ഒരുവേള ക്രിക്കറ്റ്‌ ലോകത്തെ പോലും ഞെട്ടിച്ച്.

ഇതിഹാസ താരം ധോണിയെ അനുസ്‌മരിക്കുന്ന ഷോട്ടാണ് ഇഷാൻ കിഷൻ താക്കൂർ ബോളിൽ കളിച്ച ഈ ഹെലികോപ്റ്റർ ഷോട്ട്.