ഇന്ത്യയെ പ രിഹസിച്ച പാകിസ്ഥാൻ പ്രധാനമന്ത്രിക്ക് മറുപടി നൽകി മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ

ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പരിഹസിച്ച പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന് അതെ നാളെയത്തിൽ മറുപടി നൽകി മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. ഓസ്ട്രേലിയയിൽ നടന്ന ടി20 ലോകകപ്പിന്റെ സെമി ഫൈനലിൽ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ 10 വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. ഇന്ത്യ ഉയർത്തിയ 169 റൺസ്‌ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട്, 16 ഓവറിൽ 170/0 എന്ന നിലയിൽ കളി വിജയിക്കുകയായിരുന്നു.

മറ്റൊരു സെമി ഫൈനൽ മത്സരത്തിൽ പാകിസ്ഥാൻ ന്യൂസിലാൻഡിനെ പരാജയപ്പെടുത്തി ഫൈനലിൽ പ്രവേശിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ആയിരുന്നു പാകിസ്ഥാൻ പ്രധാനമന്ത്രി ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പരിഹസിച്ചുകൊണ്ട് ഒരു ട്വീറ്റ് ചെയ്തത്. “ഈ ഞായറാഴ്ച 152/0 vs 170/0” എന്നായിരുന്നു ഷഹബാസ് ഷെരീഫിന്റെ ട്വീറ്റ്. 2021 ടി20 ലോകകപ്പിൽ ഇന്ത്യ പാകിസ്ഥാനെതിരെ 10 വിക്കറ്റ് പരാജയം വഴങ്ങിയിരുന്നു.

സൂപ്പർ 12-ൽ ഇരു ടീമുകളും ഏറ്റുമുട്ടിയ മത്സരത്തിൽ, ഇന്ത്യ ഉയർത്തിയ 151 റൺസ് വിജയലക്ഷ്യം 152/0 എന്ന നിലയിൽ പാക്കിസ്ഥാൻ മറികടന്നിരുന്നു. ഇന്ത്യ ലോകകപ്പിൽ നേരിട്ട ഏറ്റവും വലിയ രണ്ട് പരാജയങ്ങൾ ഉയർത്തി കാണിച്ചായിരുന്നു പാകിസ്ഥാൻ പ്രധാനമന്ത്രി ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പരിഹസിച്ചത്. എന്നാൽ, പാക് പ്രധാനമന്ത്രിയുടെ ട്വീറ്റിന് മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു, “നിങ്ങളും ഞങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസം എന്താണെന്ന് വെച്ചാൽ, ഞങ്ങൾ ജയിക്കുമ്പോൾ ഞങ്ങൾ സന്തോഷിക്കും, നിങ്ങളാകട്ടെ മറ്റുള്ളവർ തോൽക്കുമ്പോഴും,” ഇർഫാൻ പത്താൻ ട്വീറ്റ് ചെയ്തു.

“അതുകൊണ്ടാണ് നിങ്ങളുടെ സ്വന്തം രാജ്യം കെട്ടിപ്പടുക്കാൻ നിങ്ങൾക്ക് കഴിയാത്തത്,” എന്നും മുൻ ഇന്ത്യൻ താരം കൂട്ടിച്ചേർത്തു. ഫൈനലിൽ പാകിസ്ഥാൻ ഇംഗ്ലണ്ടിനോട് 5 വിക്കറ്റിന്റെ പരാജയം ഏറ്റുവാങ്ങിയിരുന്നു. മാത്രമല്ല, 2022 ടി20 ലോകകപ്പിന്റെ സൂപ്പർ 12-ൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ, ഇന്ത്യ 7 വിക്കറ്റിന്റെ വിജയം സ്വന്തമാക്കുകയും ചെയ്തിരുന്നു.