പത്താന്റെ ടീമിൽ സഞ്ജുവിന് സ്‌പെഷ്യൽ റോൾ!!!ഐപിൽ 2022 സൂപ്പർ ടീമുമായി മുൻ താരം

ഐപിഎൽ 2022 ടൂർണമെന്റ് അവസാനിച്ചതിന് പിന്നാലെ മുൻ ഇന്ത്യൻ താരങ്ങളും ക്രിക്കറ്റ് വിദഗ്ധരും തങ്ങളുടെ ഐപിഎൽ ഇലവൻ തിരഞ്ഞെടുത്ത് രംഗത്ത് വരികയുണ്ടായി. മിക്കവാറും എല്ലാവരും തിരഞ്ഞെടുത്ത ഏക കളിക്കാരനാണ് മലയാളി വിക്കറ്റ് കീപ്പറും രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനുമായ സഞ്ജു സാംസൺ. ഇപ്പോൾ, മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ തന്റെ ഐപിഎൽ ഇലവൻ തിരഞ്ഞെടുത്തിരിക്കുകയാണ്. എന്നാൽ, ഇർഫാൻ പത്താന്റെ ഇലവനിൽ സഞ്ജു സാംസണ് നൽകിയ റോളിൽ ഒരു വ്യത്യാസമുണ്ട്.

ടൂർണമെന്റ്ലെ ടോപ് സ്കോറർമാരായ ജോസ് ബട്‌ലറിനെയും കെഎൽ രാഹുലിനെയും തന്നെയാണ് ഇർഫാൻ പത്താനും ഐപിഎൽ ഇലവനിന്റെ ഓപ്പണർമാരായി തിരഞ്ഞെടുത്തിരിക്കുന്നത്. മൂന്നാം നമ്പറിൽ ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവെച്ച സഞ്ജു സാംസൺ ഇടം കണ്ടെത്തി. എന്നാൽ, മറ്റുള്ള ക്രിക്കറ്റ്‌ വിദഗ്ധരിൽ നിന്നും വ്യത്യസ്തമായി, തന്റെ ഇലവന്റെ വിക്കറ്റ് കീപ്പറായി സഞ്ജു സാംസണെയാണ്‌ ഇർഫാൻ പത്താൻ തിരഞ്ഞെടുത്തിരിക്കുന്നത്.

നാലാം നമ്പറിൽ ഹാർദിക് പാണ്ഡ്യയെ തിരഞ്ഞെടുത്ത ഇർഫാൻ പത്താൻ, തന്റെ ഇലവനിന്റെ ക്യാപ്റ്റൻസി ചുമതലയും ഇന്ത്യൻ ഓൾറൗണ്ടറെ ഏൽപ്പിച്ചു. അഞ്ചാം നമ്പറിൽ മധ്യനിരക്ക് ശക്തി പകരാൻ ഓൾറൗണ്ടർ ലിയാം ലിവിങ്സ്റ്റണെ തിരഞ്ഞെടുത്ത ഇർഫാൻ പത്താൻ, ഫിനിഷറുടെ ഉത്തരവാദിത്തം ദക്ഷിണാഫ്രിക്കൻ വെടിക്കെട്ട് താരം ഡേവിഡ് മില്ലറെയാണ്‌ ഏൽപ്പിച്ചിരിക്കുന്നത്. ബൗളിംഗ് ഓൾറൗണ്ടറായി ഏഴാം നമ്പറിൽ റാഷിദ്‌ ഖാനും ഇർഫാൻ പത്താൻ അവസരം നൽകിയിരിക്കുന്നു.

ബൗളിംഗ് ഡിപ്പാർട്ട്മെന്റ്ലേക്ക് വന്നാൽ, ഫാസ്റ്റ് ബൗളർമാരായി മുഹമ്മദ്‌ ഷമി, ഹർഷൽ പട്ടേൽ, ഉമ്രാൻ മാലിക് എന്നിവരെ തിരഞ്ഞെടുത്ത ഇർഫാൻ പത്താൻ, സ്പിൻ ആക്രമണം നയിക്കാൻ റാഷിദ്‌ ഖാന് കൂട്ടായി ടൂർണമെന്റ്ലെ പർപ്പിൾ ക്യാപ്പ് ജേതാവായ യുസ്വേന്ദ്ര ചഹലിനെയും തിരഞ്ഞെടുത്തു. 4 ഗുജറാത്ത് ടൈറ്റൻസ് താരങ്ങൾ ഇറഫാൻ പത്താന്റെ ഇലവന്റെ ഭാഗമായി എന്നത് ശ്രദ്ധേയമാണ്.

Rate this post