മറന്നോ ഈ ഏഴടി നീളമുള്ള പെസറെ!!കരിയറിൽ ഒന്നുമാകാതെ പോയ പേസർ

എഴുത്ത് : ശങ്കർ ദാസ്;Life Story Of Pakistan Star Fast Bowler : പാകിസ്താനിലെ ഒരു പ്ലാസ്റ്റിക് പൈപ്പ് ഫാക്ടറിയിൽ 300 രൂപ ആഴ്ചവേതനത്തിൽ ജോലി ചെയ്ത് കൊണ്ടിരിക്കെയാണ് ,ഒരു ക്ലബ് മത്സരത്തിനിടയിൽ മുഹമ്മദ് ഇർഫാൻ മുൻ പാക് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റർ നദീം ഇക്ബാലിന്റെ ശ്രദ്ധയിൽ പെടുന്നത്.

അദ്ദേഹത്തിന്റെയും മുൻ ക്യാപ്റ്റൻ അസർ അലിയുടെയും പിന്തുണയോടെ ഇർഫാൻ എന്ന 7 അടി ഒരിഞ്ചു കാരൻ പേസ് ബൗളർ പാകിസ്ഥാൻ ഡൊമസ്റ്റിക് ക്രിക്കറ്റിൽ കളിച്ചു തുടങ്ങി.2010 ഇൽ ആയിരുന്നു ഇർഫാൻ പാകിസ്ഥാൻ ദേശീയ ടീമിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്.ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ഒത്തു കളിയെ തുടർന്ന് ക്രിക്കറ്റിൽ നിന്നും വിലക്കപ്പെട്ട അമീറിന്റെയും ആസിഫിന്റെയും ഒഴിവ് നികത്തുക എന്ന ലക്ഷ്യത്തോടെയാണ് പാകിസ്ഥാൻ ഇർഫാനെ പരീക്ഷിച്ചത്.

പക്ഷെ ഇർഫാന്റെ അന്താരാഷ്ട്ര ക്രിക്കറ്റ്‌ അരങ്ങേറ്റം ഒട്ടും ശുഭകരമായിരുന്നില്ല.അന്ന് ഇംഗ്ലണ്ടിനെതിരായ ഏകദിനം മഴമൂലം 41 ഓവർ ആയി ചുരുക്കിയിരുന്നു.5.3 ഓവർ ബൗൾ ചെയ്തതിന് ശേഷം പേശിവലിവ് അനുഭവപ്പെട്ട ഇർഫാന് പിന്നീട് പന്തെറിയാൻ കഴിഞ്ഞില്ല.വിക്കറ്റൊന്നും നേടാതെ 37 റൺസ് വഴങ്ങിയ ഇർഫാന്റെ പന്തുകളുടെ വേഗത്തിന്റെ കാര്യത്തിലും മാനേജ്‍മെന്റ് അസ്വസ്ഥരായിരുന്നു.അന്ന് അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്നെ ഏറ്റവും ഉയരക്കാരനായ ബൗളർക്ക് അരങ്ങേറ്റ മത്സരത്തിൽ ഒരിക്കൽ പോലും 135KPH ന് മുകളിൽ എറിയാൻ കഴിഞ്ഞിരുന്നില്ല.24 റൺസിന് ഇംഗ്ലണ്ടിനോട് തോറ്റ ഈ മത്സരത്തിന് ശേഷം ഇർഫാൻ ടീമിന് പുറത്തായി.

ഇർഫാന്റെ തിരിച്ച് വരവ് രണ്ട് വർഷത്തിന് ശേഷം ഇന്ത്യക്കെതിരായ T:20 ക്രിക്കറ്റ് പരമ്പരയിലൂടെയായിരുന്നു .രണ്ട് വർഷം മുമ്പ് കണ്ട ഇർഫാനെയായിരുന്നില്ല പിന്നീട് കണ്ടത്.തന്റെ ഉയരക്കൂടുതൽ പരമാവധി മുതലാക്കി പന്തെറിഞ്ഞ ഇർഫാൻ ഇന്ത്യൻ ബാറ്റർമാരെ ശരിക്കും ബുദ്ധിമുട്ടിച്ചു.135 KPH വേഗത്തിലുള്ള പന്തുകൾ പ്രതീക്ഷിച്ചിരുന്ന കൊഹ്‌ലി ഉൾപ്പെടെയുള്ള ഇന്ത്യൻ ബാറ്റർമാർക്ക് നേരിടേണ്ടി വന്നത് 145KPH ന് മുകളിൽ തുടർച്ചയായി എറിയുന്ന ഇർഫാന്റെ പന്തുകളെയായിരുന്നു.1-1ന് സമനിലയിലായ T20 സീരിസിന് പിന്നാലെ നടന്ന ഏകദിന പരമ്പര പാകിസ്ഥാൻ 2-1 ന് സ്വന്തമാക്കി.പരമ്പരയിൽ ഉടനീളം ഇർഫാന്റെത് മികച്ച പ്രകടനമായിരുന്നു.

തന്റെ ആദ്യ മത്സരത്തിൽ എന്ന പോലെ പരിക്കുകൾ ഇർഫാനെ നിരന്തരം വേട്ടയാടിയിരുന്നു,ഇതിന് പുറമെ പാക് ക്രിക്കറ്റിലെ നിത്യ സംഭവങ്ങളായ വിവാദങ്ങളും ഇർഫാന്റെ കരിയറിൽ കരിനിഴൽ വീഴ്ത്തി.2017 ലെ PSL ടൂർണമെന്റിനിടെ വാതുവെപ്പുകാരുമായി ബന്ധപ്പെട്ടു എന്ന് തെളിഞ്ഞതിനാൽ എല്ലാ വിധ ഫോർമാറ്റുകളിൽ നിന്നും പാക് ബോർഡ് ഇർഫാനെ സസ്‌പെൻഡ് ചെയ്തിരുന്നു.അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും കൂടുതൽ ഉയരക്കാരനായ ഇർഫാനെ ക്രിക്കറ്റിലെ ബുർജ് ഖലീഫ എന്നൊക്കെ വിശേഷിപ്പിക്കാറുണ്ടായിരുന്നു .60 ഏകദിനങ്ങളിൽ നിന്ന് 83 വിക്കറ്റുകളും 22 T20 മത്സരങ്ങളിൽ നിന്ന് 16 വിക്കറ്റുകളും ആണ് ഇർഫാന്റെ സമ്പാദ്യം.4 ടെസ്റ്റുകളിൽ മാത്രം കളിക്കാൻ കഴിഞ്ഞ 10 വിക്കറ്റുകളും നേടിയിട്ടുണ്ട്.

Rate this post