കിവീസിനെ വിറപ്പിച്ച് ഒരു റൺസ്‌ അകലെ വീണ് അയർലാൻഡ് : വൈറ്റ് വാഷ് അടിച്ചു രക്ഷപെട്ട് കിവീസ്

അയർലാൻഡ് :ന്യൂസിലാൻഡ് മൂന്നാം ഏകദിന മത്സരത്തിൽ ഒരു റൺസിന്റെ നാടകീയ ജയം സ്വന്തമാക്കി കിവീസ് ടീം. അത്യന്തം ആവേശവും സസ്പെൻസും അവസാന ഓവർ വരെ നീണ്ടുനിന്ന കളിയിൽ അവസാന ബോളിൽ മൂന്ന് റൺസ്‌ വേണമെന്നിരിക്കെ ഒരു റൺസാണ് അയർലാൻഡ് ടീമിന് നേടാൻ കഴിഞ്ഞത്. ജയത്തോടെ പരമ്പര 3-0ന് ന്യൂസിലാൻഡ് ടീം നേടി.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റിംഗ് ചെയ്ത കിവീസ് ടീം 50 ഓവറിൽ 360 റൺസ്‌ നേടിയപ്പോൾ മറുപടി ബാറ്റിംഗ് ആരംഭിച്ച അയർലാൻഡ് ടീമിന് 50 ഓവറിൽ 9 വിക്കറ്റുകൾ നഷ്ടത്തിൽ നേടാൻ കഴിഞ്ഞത് 359 റൺസ്‌. അവസാന ബോളിൽ ജയിക്കാൻ മൂന്ന് റൺസാണ് വേണ്ടിയിരുന്നത് എങ്കിലും അവസാന ബോളിൽ ബൈ രൂപത്തിൽ ഒരു റൺസാണ് അയർലാൻഡ് ടീമിന് നേടാൻ കഴിഞ്ഞത്.

കിവീസ് ടീം ആദ്യം ബാറ്റ് ചെയ്തു ഓപ്പണറായ മാർട്ടിൻ ഗുപ്റ്റിൽ സെഞ്ച്വറി കരുത്തിൽ അടിച്ചെടുത്തത് 360 റൺസ്‌.ഗുപ്റ്റിൽ 115 റൺസ്‌ അടിച്ചപ്പോൾ ഹെൻട്രി നിക്കോളാസ് 79 റൺസും ഗ്ലെൻ ഫിലിപ്സ് 47 റൺസും നേടി. മറുപടി ബാറ്റിങ്ങിൽ അയർലാൻഡ് ടീമിന് ലഭിച്ചത് മികച്ച ഒരു കൂട്ടുകെട്ട് ബാറ്റിംഗ്.പോൾ സ്റ്റെർലിംഗ് : ഹാരി ടേക്ക്റ്റർ ജോഡി സെഞ്ച്വറി പാർട്ണർഷിപ്പ് നേടിയതോടെ ഒരുവേള അയർലാൻഡ് ടീം ജയം സ്വപ്നം കണ്ടുവെങ്കിലും നിർണായക വിക്കറ്റുകൾ നഷ്ടമായി തോൽവിയെ നേരിടേണ്ടി വന്നു.

രണ്ട് താരങ്ങളും മനോഹരമായ ഷോട്ടുകൾ കളിച്ചാണ് 179 റൺസ്‌ ചേർത്തത്.പോൾ സ്റ്റെർലിംഗ് 103 ബോളിൽ 14 ഫോറും 5 സിക്സ് അടക്കം 120 റൺസ്‌ അടിച്ചെടുത്തപ്പോൾ ഹാരി ടേക്ക്റ്റർ 108 റൺസ്‌ നേടി. മത്സരം ജയിച്ചതോടെ ഈ ഏകദിന പരമ്പരയും വൈറ്റ് വാഷ് ചെയ്യുവാൻ കിവീസ് ടീമിന് കഴിഞ്ഞു.