
മുംബൈ ജയം പണി പാളി റോയൽസ് 😳😳ഇനി സഞ്ജു ടീമിന് മുൻപിൽ എന്ത് | IPL Points Table Update
ഗുജറാത്ത് ടൈറ്റൻസിനെതിരായ നിർണായകമായ മത്സരത്തിൽ മുംബൈയുടെ മേൽക്കോയ്മ.മത്സരത്തിൽ 27 റൺസിന്റെ പരാജയമാണ് ഗുജറാത്ത് നേരിട്ടത്. മത്സരത്തിൽ മുംബൈക്കായി സൂര്യകുമാർ യാദവ് ബാറ്റിംഗിൽ നിറഞ്ഞാടിയപ്പോൾ, ബോളിംഗിൽ മദ്വാലും പിയൂഷ് ചൗളയും കാർത്തികെയയും മുംബൈയുടെ രക്ഷകരായി മാറുകയായിരുന്നു. മുംബൈയുടെ പ്ലേയോഫ് സാധ്യതകൾക്ക് വലിയ രീതിയിലുള്ള പ്രതീക്ഷ തന്നെയാണ് ഈ വിജയം നൽകിയിരിക്കുന്നത്.
വെള്ളിയാഴ്ച ഐപിഎൽ 2023 ൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ മിന്നുന്ന സെഞ്ച്വറി നേടിയതിന് ശേഷം മുംബൈ ഇന്ത്യൻസിന്റെ സ്റ്റാർ ബാറ്റർ സൂര്യകുമാർ യാദവ് ആഭ്യന്തര ടി20 സെഞ്ചുറിക്കായുള്ള തന്റെ നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ചു. 49 പന്തിൽ പുറത്താകാതെയുള്ള സെഞ്ച്വറി നേടിയ സ്കൈ എംഐയെ 20 ഓവറിൽ 218 റൺസിലെത്തിച്ചു. 11 ഫോറും ആറ് സിക്സും ഉൾപ്പെടുന്നതാണ് സൂര്യയുടെ ഇന്നിംഗ്സ്.
മത്സരത്തിൽ പരാജയമറിഞ്ഞെങ്കിലും ഗുജറാത്ത് നിലവിൽ ഒന്നാം സ്ഥാനത്ത് തന്നെ നിൽക്കുകയാണ്. മറുവശത്ത് മുംബൈയെ സംബന്ധിച്ച് പ്ലേയോഫ് പ്രതീക്ഷകളിൽ വർദ്ധനവുണ്ടാക്കാൻ ഈ വിജയം സഹായിച്ചിട്ടുണ്ട്. ഈ വിജയത്തോടെ മുംബൈ പോയിന്റ്സ് ടേബിളിൽ മൂന്നാം സ്ഥാനത്ത് എത്തിയിട്ടുണ്ട്.
മുംബൈ ഇന്ത്യൻസ് ജയ കുതിപ്പ് മലയാളി സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ് ടീമിന് കനത്ത തിരിച്ചടി കൂടിയാണ്. മുംബൈ കുതിപ്പ് ഒപ്പം ഇനിയുള്ള രണ്ട് കളികൾ ജയിക്കേണ്ട സ്ഥിതി ആണ് റോയൽസ് ടീമിന് വന്നിട്ടുള്ളത്. സീസണിൽ ശേഷിക്കുന്ന 2 കളികളും രാജസ്ഥാൻ ജയിച്ചാൽ മാത്രമേ പ്ലേഓഫ് പ്രവേശനം സാധ്യമാകൂ.
Point table ✨📈#Cricket #PointTable #match #game #IPL #cricketlovers pic.twitter.com/kyCkNH053W
— CricDekh (@cricdekh) May 13, 2023