അടുത്ത സീസണിൽ അവർ പൊളിക്കും 😱😱കപ്പ്‌ അടിക്കാൻ ഉറച്ച് ഈ ടീമുകൾ

ഐപിഎൽ പതിനഞ്ചാം പതിപ്പ് അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. മുൻ സീസണുകൾക്ക് സമാനമായി ഒരുപിടി യുവതാരങ്ങളെ ഇത്തവണയും ഐപിഎൽ ക്രിക്കറ്റ് ലോകത്തിനു മുന്നിൽ അവതരിപ്പിക്കുകയും, പഴയകാല പ്രതാപികളായ പലരും ഫോം കണ്ടെത്തി മുൻനിര ക്രിക്കറ്റിലേക്ക് കടന്നു വരികയും ചെയ്തു. എന്നിരുന്നാലും, ചില അന്താരാഷ്ട്ര താരങ്ങളുടെ അഭാവം 2022 ഐപിഎൽ സീസണിൽ പ്രകടമായിരുന്നു.

ഈ താരങ്ങൾ 2023 സീസണിൽ തിരിച്ചുവരുമോ, വരുമെങ്കിൽ ഏത് ടീമായിരിക്കും അവരെ സ്വന്തമാക്കുക എന്ന് നമുക്കൊന്ന് പരിശോധിക്കാം. ഐപിഎൽ 2022 താരലേലത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഏറ്റവും വിലയേറിയ താരമാണ് ദീപക് ചാഹർ. പക്ഷെ, പരിക്കുമൂലം ഒരു മത്സരം പോലും ചാഹറിന് ഈ സീസണിൽ സിഎസ്കെ ജേഴ്സി അണിയാൻ കഴിഞ്ഞില്ല. എന്നാൽ, അടുത്ത സീസണിൽ സിഎസ്കെയിലേക്ക് തന്നെ ചാഹർ തിരിച്ചെത്തുകയും ടീമിന്റെ പ്രധാന ഫാസ്റ്റ് ബൗളറുടെ റോൾ ഏറ്റെടുക്കുകയും ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്.

ഇതുപോലെ ഏറെ പ്രതീക്ഷകളോടെ മുംബൈ ഇന്ത്യൻസ്‌ സ്വന്തമാക്കിയ താരമാണ് ഇംഗ്ലണ്ട് പേസർ ജോഫ്ര ആർച്ചർ. എന്നാൽ, പരിക്കുമൂലം ആർച്ചർക്കും ഐപിഎൽ 2022-ൽ ഒരു മത്സരം പോലും കളിക്കാനായില്ല. 2023 സീസണിൽ ആർച്ചർ മുംബൈയിലേക്ക് തന്നെ തിരിച്ചു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോക ക്രിക്കറ്റിൽ ഏറ്റവും സ്വാധീനമുള്ള ഓൾറൗണ്ടർമാരിൽ ഒരാളാണ് ബെൻ സ്റ്റോക്സ്. അവസാനമായി രാജസ്ഥാൻ റോയൽസിനായി കളിച്ച സ്റ്റോക്സ്, വ്യക്തിപരമായ കാരണങ്ങളാൽ 2022 ഐപിഎൽ താരലേലത്തിൽ നിന്നും വിട്ടുനിന്നിരുന്നു. എന്നാൽ 2023 ഐപിഎൽ സീസണിൽ സ്റ്റോക്സ് തിരിച്ചെത്തുമ്പോൾ, ചെന്നൈ സൂപ്പർ കിംഗ്സ്, മുംബൈ ഇന്ത്യൻസ് തുടങ്ങിയ നിരവധി ടീമുകളാണ് ഒരു ഓൾറൗണ്ടർക്കായി കാത്തിരിക്കുന്നത്.

‘യൂണിവേഴ്സ് ബോസ്’ എന്നറിയപ്പെടുന്ന ക്രിക്കറ്റ് താരമാണ് വെസ്റ്റ് ഇൻഡീസിന്റെ ക്രിസ് ഗെയ്ൽ. ഐപിഎൽ 2022 നിന്ന് ഗെയ്ൽ വിട്ടു നിന്നത് ഐപിഎൽ ആരാധകർക്ക് നിരാശ സമ്മാനിച്ചിരുന്നു. എന്നാൽ, 2023-ൽ താൻ തിരിച്ചെത്തുമെന്ന് ഗെയ്ൽ തന്നെ വാക്ക് നൽകിയിരിക്കുകയാണ്. ആർസിബി, പഞ്ചാബ് കിംഗ്സ് തുടങ്ങിയ ടീമുകൾ ഗെയ്ലിനെ തിരിച്ചെത്തിക്കാൻ തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എക്കാലത്തെയും ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാണ് ബംഗ്ലാദേശിന്റെ ഷാക്കിബ് അൽ ഹസൻ. അന്താരാഷ്ട്ര തിരക്കുകൾ കാരണം ഐപിഎൽ 2022 നിന്ന് ഷാക്കിബ് ഒഴിയുകയായിരുന്നു. അടുത്ത സീസണിൽ ഷാക്കിബ് തിരിച്ചെത്തും എന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്.

Rate this post