പോ പൂച്ചേ ഓടി മാറൂ 😱😱ആർസിബി :പഞ്ചാബ് മത്സരം തടസ്സപ്പെടുത്തി ഒരു കാടൻ പൂച്ച

മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിൽ പുരോഗമിക്കുന്ന ഐപിഎൽ 2022-ലെ 60-ാം മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂരിനെതിരെ കൂറ്റൻ ടോട്ടൽ ഉയർത്തി പഞ്ചാബ് കിംഗ്സ്. ജോണി ബെയർസ്റ്റോ (66), ലിയാം ലിവിങ്സ്റ്റൺ (70) എന്നിവരുടെ അർധ സെഞ്ച്വറികളുടെ പിൻബലത്തിൽ പഞ്ചാബ് കിംഗ്സ് നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 209 റൺസ് നേടി.

മത്സരത്തിൽ, ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് കിംഗ്സിന് വേണ്ടി ഓപ്പണർമാരായ ശിഖർ ധവാനും (21) ബെയർസ്റ്റോയും ഓപ്പണിങ് വിക്കറ്റിൽ 60 റൺസ് കെട്ടിപ്പടുത്ത് മികച്ച തുടക്കം നൽകി. 29 പന്തിൽ 4 ഫോറും 7 സിക്സും സഹിതം 227.59 സ്ട്രൈക്ക് റേറ്റോടെയാണ്‌ ബെയർസ്റ്റോ 66 റൺസ് നേടിയത്. 42 പന്തിൽ 5 ഫോറും 4 സിക്സും ഉൾപ്പെടുന്നതായിരുന്നു ലിയാം ലിവിങ്സ്റ്റണിന്റെ ഇന്നിംഗ്സ്. ആർസിബിക്കായി ഹർഷൽ പട്ടേൽ 4 വിക്കറ്റുകൾ വീഴ്ത്തി.

വിജയലക്ഷ്യം പിന്തുടർന്ന് ആർസിബി മറുപടി ബാറ്റിംഗിനിറങ്ങിയതോടെ സ്റ്റേഡിയത്തിൽ ചില അസാധാരണ സംഭവങ്ങൾ നടന്നു. ആർസിബി ഇന്നിംഗ്സിന്റെ ആദ്യ ഓവറിൽ മൂന്ന് ബോൾ എരിഞ്ഞപ്പോഴേക്കും കളി നിർത്താൻ അമ്പയർക്ക് നിർദേശം ലഭിക്കുകയായിരുന്നു.

തുടർന്ന് അൽപ്പ നേരം കളി നിർത്തിവെക്കുകയും ചെയ്തു. സംഭവം എന്തെന്നാൽ, സ്റ്റേഡിയത്തിലെ സൈറ്റ് സ്‌ക്രീനിൽ ഒരു പൂച്ച ഇരിക്കുകയായിരുന്നു.തുടർന്ന്, പൂച്ച തന്നെ സ്വയം അവിടെ നിന്ന് നീങ്ങാൻ തുടങ്ങി. പൂച്ച അവിടെനിന്ന് പോയ ശേഷം മാത്രമാണ് കളി പുനരാരംഭിച്ചത്. ഇത്‌ ക്രിക്കറ്റ്‌ ലോകത്ത് ഒരു വ്യത്യസ്ത കാഴ്ച്ചയായി.