IPL AUCTION 2022;ലേലം 2022:ടീമുകൾ!!ആകെ തുക!!താരങ്ങൾ ആരൊക്കെ

ഐപിൽ മെഗാതാരലേലം ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ ടീമുകൾ എല്ലാം തന്നെ മികച്ച ഒരു സ്‌ക്വാഡിനെ സൃഷ്ടിക്കാം എന്നുള്ള ഉറച്ച വിശ്വാസത്തിൽ തന്നെയാണ്. എട്ട് പഴയ ടീമുകൾക്ക് ഒപ്പം പുതിയതായി ഐപില്ലിലേക്ക് എത്തുന്ന ലക്ക്നൗ, അഹമ്മദാബാദ് ടീമുകളാണ് ഐപിഎൽ മെഗാ താരലേലത്തിന്റെ ഭാഗമായി പങ്കെടുക്കുന്നത്

രണ്ട് ദിവസങ്ങളിലായി (ഫെബ്രുവരി 12&13 ) ബാംഗ്ലൂരിൽ നടക്കുന്ന മെഗാ താരലേലത്തിൽ ആദ്യത്തെ ദിനം 161 താരങ്ങളാണ് അന്തിമ പട്ടികയിൽ നിന്നും ടീമുകൾക്ക് മുൻപിലേക്ക് എത്തുക. രണ്ട് ദിവസവും ലേലം ആരംഭിക്കുന്നത് ഉച്ചക്ക് രണ്ട് മണിക്കാണ്.11 മണി മുതലാണ് ലേലതിന്റെ നടപടികൾ ആരംഭിക്കുന്നത്. മെഗാലേല നടപടികൾ എല്ലാം സ്റ്റാർ സ്‌പോർട് ചാനലിൽ സംപ്രേക്ഷണം ചെയ്യും.ഓരോ ടീമിനും 90 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.

നേരത്തെ ടീമുകൾ നിലനിർത്തിയ താരങ്ങൾ തുകയിൽ നിന്നും കുറച്ചാണ് ബാക്കി ലേലത്തിന്റെ ഭാഗമായി ചിലവഴിക്കാൻ സാധിക്കുക. നിലവിൽ ഏറ്റവും അധികം തുക കൈവശമുള്ള ടീം പഞ്ചാബ് കിങ്‌സ് ടീമാണ് എങ്കിൽ ഏറ്റവും കുറവ് തുക കൈവശമുള്ളത് ഡൽഹി ക്യാപിറ്റൽസ് ടീമിനാണ്.590 താരങ്ങൾ ആകെ പങ്കെടുക്കുന്ന മെഗാ താരലേലത്തിൽ 220 വിദേശ താരങ്ങളും 370 ഇന്ത്യൻ താരങ്ങളും പങ്കെടുക്കുന്നുണ്ട്.