ഐപിൽ ലേലംവിളി കൊച്ചിയിൽ നടക്കും 😳😳😳സൂപ്പർ താരങ്ങൾ അടക്കം ലേലത്തിൽ സ്പെഷ്യൽ താരങ്ങളോ??

ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ ടി20 ലോകകപ്പ് ആവേശം കെട്ടറങ്ങിയതോടെ, ഇനി ആവേശം നൽകുന്നത് അടുത്തവർഷം നടക്കാനിരിക്കുന്ന ഐപിഎൽ ആണ്. ഐപിഎല്ലിന്റെ 16-ാം പതിപ്പാണ് 2023-ൽ നടക്കാനിരിക്കുന്നത്. 2023 മാർച്ച് 25 മുതൽ മെയ്‌ 28 വരെയാണ് ഐപിഎൽ മത്സരക്രമം നിശ്ചയിച്ചിരിക്കുന്നത്. 10 ടീമുകൾ ഏറ്റുമുട്ടുന്ന ലോകത്തെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ക്രിക്കറ്റ് ടൂർണമെന്റിൽ, 2022-ലേതിന് സമാനമായിയുള്ള ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ നടത്താനാണ് ബിസിസിഐ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.

കഴിഞ്ഞ തവണ ഐപിഎല്ലിൽ മെഗാ താരലേലം നടന്നതിനാൽ, ഇത്തവണ ഓരോ ഫ്രാഞ്ചൈസികളും റിലീസ് ചെയ്യുന്ന കളിക്കാരെയും, കഴിഞ്ഞ ഐപിഎൽ താര ലേലത്തിൽ ഒരു ഫ്രാഞ്ചൈസിയും എടുക്കാത്ത താരങ്ങളെയും, പുതിയതായി താര ലേലത്തിൽ രജിസ്റ്റർ ചെയ്തവരായ കളിക്കാരെയും മാത്രം ഉൾപ്പെടുത്തി കൊണ്ടായിരിക്കും 2023 ഐപിഎൽ സീസണിന് മുന്നേ നടക്കുന്ന താരലേലത്തിൽ ഉൾപ്പെടുത്തുക. 2022 ഡിസംബർ 16നാണ് ഐപിഎൽ താരലേലം നിശ്ചയിച്ചിരിക്കുന്നത്.

ഏകദേശം 650 കളിക്കാർ ലേലത്തിൽ പങ്കെടുക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത്തവണത്തെ ഐപിഎൽ താരലേലം മലയാളികൾക്ക് കൂടുതൽ ആവേശം നൽകാൻ മറ്റൊരു കാരണം കൂടിയുണ്ട്. ഡിസംബർ 16ന് നടക്കാനിരിക്കുന്ന ഐപിഎൽ താരലേലം, കൊച്ചിയിൽ നടത്താനാണ് ഇപ്പോൾ ബിസിസിഐ തീരുമാനിച്ചിരിക്കുന്നത്. നേരത്തെ തുർക്കിയിലെ ഇസ്താൻബുള്ളിൽ വെച്ചായിരുന്നു ഐപിഎൽ താരലേലം നടത്താൻ നിശ്ചയിച്ചിരുന്നത്.

പിന്നീട്, ഐപിഎൽ താരലേലത്തിന്റെ വേദി ബംഗളൂരുവിലേക്ക് മാറ്റി. ഇപ്പോൾ, ഐപിഎൽ താരലേലം കൊച്ചിയിലേക്ക് മാറ്റിയതായിയാണ് ഏറ്റവും ഒടുവിൽ വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബിസിസിഐയിലെ മലയാളി പ്രതിനിധിയായ ജയേഷ് ജോർജിന്റെ ഇടപെടൽ മൂലമാണ് ഐപിഎൽ കൊച്ചിയിൽ നടത്താൻ തീരുമാനിച്ചിരിക്കുന്നത് എന്നും റിപ്പോർട്ടുകൾ ഉണ്ട്. കൂടുതൽ ടീമുകൾ നിരവധി കളിക്കാരെ റിലീസ് ചെയ്യാൻ തീരുമാനിച്ചാൽ, വലിയൊരു താരലേലത്തിന് തന്നെയാകും കൊച്ചി വേദിയാവുക.