ഐപിഎൽ 15 പതിപ്പ് പിന്നിട്ടപ്പോൾ!! ഓൾ ടൈം ഇലവനിൽ സഞ്ജു സാംസണും

ഐപിഎല്ലിന്റെ വിജയകരമായ 15 പതിപ്പുകൾക്ക് ശേഷം, ഈ വരുന്ന മാർച്ച്‌ 31-ന് ഐപിഎൽ 2023-ന് തുടക്കമാവുകയാണ്. ഇന്ത്യയിലെയും വിദേശത്തെയും പരിചയസമ്പന്നരായ വലിയ ഒരു നിര പ്രമുഖ താരങ്ങൾ ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിച്ചു എന്നതിലുപരി, ഐപിഎല്ലിലൂടെ പ്രമുഖ താരങ്ങളായി മാറിയവരുടെ എണ്ണവും ചെറുതല്ല. ഐപിഎൽ ആരംഭിച്ചിട്ട് ഒന്നര പതിറ്റാണ്ട് കഴിയുമ്പോൾ, ഇതുവരെ ഐപിഎല്ലിൽ കളിച്ച താരങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു ഓൾ ടൈം ഇലവൻ നമുക്ക് തയ്യാറാക്കാം.

ഓപ്പണർമാരായി രണ്ട് വെടിക്കെട്ട് താരങ്ങളെ തന്നെ പരിഗണിക്കാം. ഓസ്ട്രേലിയയുടെ ഡേവിഡ് വാർണറും വെസ്റ്റ് ഇൻഡീസ് ഇതിഹാസം ക്രിസ് ഗെയിലും ആണ് ഓൾ ടൈം ഇലവനിലെ ഓപ്പണർമാർ. ഇരുവരും ഐപിഎല്ലിൽ നിരവധി ഫ്രാഞ്ചൈസികൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്. മൂന്നാം നമ്പറിൽ ആർസിബിയുടെ സൂപ്പർ താരം വിരാട് കോഹ്ലിയെ പരിഗണിക്കാം. നാലാം നമ്പറിൽ മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ ഉചിതമായ ഒരു തിരഞ്ഞെടുപ്പ് ആയിരിക്കും.

അഞ്ചാം നമ്പറിൽ ദക്ഷിണാഫ്രിക്കൻ ഇതിഹാസം എബി ഡിവില്ല്യേഴ്സ് മികച്ച ഒരു ഓപ്ഷൻ ആയിരിക്കും. ആറാം നമ്പറിൽ ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ എംഎസ് ധോണി തന്നെ. നിരവധി തവണ സിഎസ്കെയെ കിരീടത്തിലേക്ക് നയിച്ച ധോണി തന്നെ ഓൾ ടൈം ഇലവനിന്റെ ക്യാപ്റ്റനും. ടി20 ഫോർമാറ്റിൽ പ്രത്യേകിച്ച് ഓൾ റൗണ്ടർമാർക്ക് വലിയ പ്രാധാന്യം ഉണ്ട്. ഇത്തരത്തിൽ ഐപിഎല്ലിൽ ഗംഭീര പ്രകടനം പുറത്തെടുത്ത കുറച്ച് ഓൾ റൗണ്ടർമാരെ ഈ ടീമിലേക്ക് പരിഗണിക്കാം.

കൊൽക്കത്ത നൈറ്റ്‌ റൈഡഴ്സിന്റെ സ്റ്റാർ വിൻഡീസ് ഓൾറൗണ്ടർമാരായ ആൻഡ്രേ റസൽ, സുനിൽ നരൈൻ എന്നിവരെ ഓൾ ടൈം ഇലവനിൽ ഉൾപ്പെടുത്താം. ഒന്നിലധികം ഫ്രാഞ്ചൈസികൾക്ക് വേണ്ടി കളിച്ചിട്ടുള്ള ഓസ്ട്രേലിയൻ ഓൾ റൗണ്ടർ ഷൈൻ വാട്സൺ, ചെന്നൈ സൂപ്പർ കിംഗ്സ് ഓൾ റൗണ്ടർ ഡ്വൈൻ ബ്രാവോ എന്നിവരും ഈ ടീമിൽ സ്ഥാനം സുരക്ഷിതമാക്കിയവരാണ്. ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയെ സ്പെഷ്യലിസ്റ്റ് ബൗളർ ആയി ഉൾപ്പെടുത്താം.

Rate this post