ഒൺലി വെടികെട്ട് എന്ന് സഞ്ജു… ഓക്കെയെന്ന് ജോസ് ബട്ട്ലർ |IPL 2023 RR

IPL 2023 RR ;തങ്ങളുടെ ആദ്യ മത്സരത്തിൽ തന്നെ വെടിക്കെട്ടിന് തിരികൊളുത്തി ജോസ് ബട്ലറിന്റെ ഷോ. സൺറൈസ് ഹൈദരാബാദിനെതിരായ മത്സരത്തിൽ ഒരു തകർപ്പൻ ബാറ്റിംഗ് വെടിക്കെട്ടാണ് ജോസ് ബട്ലർ കാഴ്ചവെച്ചത്. മത്സരത്തിൽ ടോസ് നേടിയ സൺറൈസേഴ്സ് ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിംഗിന് അങ്ങേയറ്റം അനുകൂലമായ പിച്ചിൽ മുഴുവൻ ഹൈദരാബാദ് ബോളർമാർക്ക് മുകളിലും ജോസ് ബട്ട്ലർ ആറാടുകയായിരുന്നു. ആദ്യ പന്ത് മുതൽ യാതൊരു ദയയും കൂടാതെ ജോസ് ബട്ലർ അടിച്ചു തകർക്കുന്നതാണ് കാണാൻ സാധിച്ചത്.

ഇന്ത്യയുടെ പേസർ ഭുവനേശ്വർ കുമാർ, അഫ്ഗാൻ താരം ഫറൂക്കി, വാഷിംഗ്ടൺ സുന്ദർ, നടരാജൻ തുടങ്ങിയ ബോളർമാർ ആദ്യ ഓവറുകളിൽ ബട്ലറുടെ ബാറ്റിന്റെ ചൂടറിഞ്ഞു. ഒരു വശത്ത് ജെയസ്വാൾ അടിച്ചു തകർത്തു തുടങ്ങിയപ്പോൾ ബട്ലർ ആ അധികാരം കൈപിടിയിലോതുക്കുകയായിരുന്നു. കേവലം 20 പന്തുകളിൽ നിന്നാണ് ബട്ലർ മത്സരത്തിൽ തന്റെ അർത്ഥസെഞ്ച്വറി പൂർത്തീകരിച്ചത്.

മത്സരത്തിൽ ആകെ 22 പന്തുകൾ നേരിട്ട ബട്ലർ 54 റൺസാണ് നേടിയത്. ഇന്നിംഗ്സിൽ ഏഴു ബൗണ്ടറികളും മൂന്ന് പടുകൂറ്റൻ സിക്സറുകളും ഉൾപ്പെട്ടു. എന്തായാലും ഒരു തകർപ്പൻ തുടക്കം തന്നെയാണ് രാജസ്ഥാൻ ടീമിന് ബട്ട്ലർ നൽകിയിരിക്കുന്നത്. ആദ്യ വിക്കറ്റിൽ ജെയിസ്വാളിനൊപ്പം ചേർന്ന് 85 റൺസിന്റെ കൂട്ടുകെട്ടാണ് ബട്ലർ കെട്ടിപ്പടുത്തത്. ഈ ഇന്നിംഗ്സിന്റെ മികവിൽ പവർപ്ലെയിൽ എല്ലാ അർത്ഥത്തിലും ഹൈദരാബാദിന് ബാക്ഫുട്ടിലാക്കാൻ രാജസ്ഥാന് സാധിച്ചിട്ടുണ്ട്.

വളരെ പ്രതീക്ഷയോടെ തന്നെയാണ് രാജസ്ഥാൻ തങ്ങളുടെ ആദ്യ ഐപിഎൽ മത്സരത്തിന് ഇറങ്ങിയിട്ടുള്ളത്. 2022ലെ സീസണിൽ മികവാർന്ന പ്രകടനമായിരുന്നു രാജസ്ഥാൻ ടീം കാഴ്ചവച്ചത്. സീസണിൽ ഫൈനലിലെത്താൻ രാജസ്ഥാന് സാധിച്ചിരുന്നു. ആ പ്രകടനം ആവർത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജസ്ഥാൻ 2023ലെ സീസണിലും ആരംഭിച്ചിരിക്കുന്നത്. മലയാളി താരം കെ എം ആസിഫും മത്സരത്തിൽ രാജസ്ഥാനായി കളിക്കുന്നുണ്ട്.IPL 2023 RR

5/5 - (1 vote)