ഐപിൽ മത്സരങ്ങൾ സൗജന്യമായി കാണാം 😵‍💫😵‍💫😵‍💫അയ്യോ ഇത് എങ്ങനെ?? | IPL 2023 LIVE

IPL 2023 LIVE:ക്രിക്കറ്റ്‌ ലോകത്ത് എല്ലാ കാലത്തും വലിയ ആവേശമാണ് ഐപിൽ മത്സരങ്ങൾ സൃഷ്ടിക്കാറുള്ളത്. ഓരോ ഐപിൽ സീസണും ഓരോ പ്രതീക്ഷകൾ കൂടിയാണ്. ഐപിൽ പതിനാറാം സീസൺ ആരംഭം കുറിക്കുമ്പോൾ ക്രിക്കറ്റ്‌ ലോകം ആവേശപൂർവ്വം കാത്തിരിക്കുന്നത് കുട്ടി ക്രിക്കറ്റിലെ തന്നെ സൂപ്പർ പോരാട്ടങ്ങൾക്ക് വേണ്ടി കൂടിയാണ്.

ഐപിഎല്‍ പതിനാറാം സീസണിന് വെള്ളിയാഴ്‌ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ശക്തരായ ചെന്നൈ സൂപ്പർ കിങ്‌സ് : ഗുജറാത്ത് ടൈറ്റൻസ് പോരാട്ടത്തോടെയാണ് ആരംഭം കുറിക്കുക. തല ധോണി നയിക്കുന്ന ചെന്നൈയും നിലവിലെ ചാമ്പ്യൻ ടീമായ ഹാർഥിക് പാന്ധ്യ നയിക്കുന്ന ഗുജറാത്ത്‌ ടീമും ഉൽഘാടന മാച്ചിൽ ഏറ്റുമുട്ടുമ്പോൾ പോരാട്ടം തീപാറുമെന്ന് ഉറപ്പാണ്.

മത്സരം ഇന്ത്യൻ സമയം രാത്രി ഏഴരക്കാണ് ആരംഭം കുറിക്കുക. മത്സരം ലൈവായി സ്റ്റാർ സ്പോർട്സ് ചാനലിൽ കാണാൻ കഴിയും.അതേസമയം ഐപിൽ പതിനാറാം സീസൺ ആരംഭിക്കുമ്പോൾ ഏറ്റവും ശ്രദ്ധേയം മത്സരം സൗജന്യമായി കാണാനുള്ള വഴികള്‍ എന്തൊക്കെയെന്നത് കൂടിയാണ്.

മത്സരം സൗജന്യമായി കാണാനുള്ള വഴികള്‍ എന്തൊക്കെ?

നേരത്തെ വയാകോം-18നാണ് ഐപിഎല്ലിന്‍റെ വളരെ നിർണായകമായ ഡിജിറ്റല്‍ സംപ്രേഷണ അവകാശം റെക്കോർഡ് തുകക്ക് നേടി എടുത്തത് എങ്കിൽ ഐപിഎല്ലിന്‍റെ മീഡിയ റൈറ്റ്‌സ് ടെലിവിഷനില്‍ സ്റ്റാര്‍ സ്പോര്‍ട്‌സ് കരസ്തമാക്കി ഞെട്ടിച്ചു.എന്നാൽ ഓരോ ഐപിൽ മത്സരവും ജിയോ സിനിമയുടെ ആപ്ലിക്കേഷനും കൂടാതെ അവരുടെ തന്നെ വെബ്‌സൈറ്റും വഴി സൗജന്യമായി ആരാധകര്‍ക്ക് കാണാം എന്നതാണ് ശ്രദ്ധേയം.IPL 2023 LIVE

Rate this post