ധോണി ഡാ ഫിനിഷിങ് കിങ് ഡാ!!! ചെന്നൈക്ക് വമ്പൻ ടോട്ടൽ| IPL 2023

IPL 2023;ലക്നൗ സൂപ്പർ ജെയന്റ്സിനെതിരായ തങ്ങളുടെ രണ്ടാം മത്സരത്തിൽ ഒരു വമ്പൻ സ്കോർ സ്വന്തമാക്കി ചെന്നൈ സൂപ്പർ കിംഗ്സ്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറുകളിൽ 217 റൺസാണ് നേടിയിരിക്കുന്നത് മുൻനിരയുടെ തകർപ്പൻ ബാറ്റിംഗ് പ്രകടനമാണ് ചെന്നൈയെ ഇത്തരം വലിയ സ്കോറിൽ എത്തിച്ചത്. വർഷങ്ങൾക്ക് ശേഷം ചെന്നൈയിൽ കളിക്കാനിറങ്ങിയ ധോണിപ്പടക്ക് ആത്മവിശ്വാസം നൽകുന്ന ബാറ്റിംഗ് പ്രകടനമാണ് ഉണ്ടായിരിക്കുന്നത്.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ചെന്നൈക്ക് മികച്ച തുടക്കമാണ് ഋതുരാജ് ഗൈക്കുവാഡും ഡെവൻ കോൺവെയും ചേർന്ന് നൽകിയത്. പവർ പ്ലേ ഓവറുകളിൽ ഇരുവരുടെയും ഒരു അഴിഞ്ഞാട്ടം തന്നെയായിരുന്നു മത്സരത്തിൽ കണ്ടത്. ഋതുരാജ് 31 പന്തുകളിൽ 57 റൺസാണ് മത്സരത്തിൽ നേടിയത്. ഇന്നിംഗ്സിൽ മൂന്ന് ബൗണ്ടറികളും നാല് സിക്സറുകളും ഉൾപ്പെട്ടു. കോൺവെ 29 പന്തുകളിൽ 47 റൺസ് നേടി. അഞ്ചു ബൗണ്ടറികളും രണ്ട് സിക്സറുകളും ഉൾപ്പെട്ടതായിരുന്നു കോൺവയുടെ ഇന്നിങ്സ്. എന്നാൽ ചെറിയ ഇടവേളയിൽ തന്നെ ഇരുവരെയും കൂടാനും കയറ്റാൻ ലക്നൗ സൂപ്പർ ജയന്റ്സിനായി.

അതിനുശേഷം ശിവം ദുബെ ചെന്നൈക്കായി ആക്രമണം അഴിച്ചുവിട്ടു. 16 പന്തുകളിൽ ഒരു ബൗണ്ടറിയും മൂന്ന് സിക്സറുമടക്കം 27 റൺസ് നേടിയ ദുബെ ചെന്നൈയുടെ മധ്യ ഓവറുകളിൽ നിറസാന്നിധ്യമായി. അവസാന ഓവറുകളിൽ അമ്പട്ടി റായുഡുവും(27) തൂക്കിയടിച്ചു. ഒപ്പം നായകൻ മഹേന്ദ്ര സിംഗ് ധോണിയുടെ(12) തകർപ്പൻ രണ്ട് സിക്സറുകളും ചേർന്നതോടെ ചെന്നൈ 217 എന്ന സ്കോറിൽ എത്തുകയായിരുന്നു. ലക്നൗവിനായി സ്പിന്നർ രവി ബിഷണോയി നാല് ഓവറുകളിൽ കേവലം 28 റൺസ് മാത്രം വിട്ടു നൽകി മൂന്നു വിക്കറ്റുകൾ സ്വന്തമാക്കുകയുണ്ടായി.

ചെന്നൈയ്ക്ക് വളരെ ആവേശം നൽകുന്ന ഫിനിഷ് തന്നെയാണ് ആദ്യ ഇന്നിങ്സിൽ ലഭിച്ചിരിക്കുന്നത്. എന്നിരുന്നാലും ബോളിങ്ങിൽ താരതമ്യേന ദുർബലരായ നിരയാണ് ചെന്നൈയുടെത്. ബാറ്റിംഗിനെ ഇത്രയധികം സഹായിക്കുന്ന പിച്ചിൽ ചെന്നൈ ലക്നൗവിന്റെ തകർപ്പൻ നിരയെ എങ്ങനെ പിടിച്ചുകേട്ടും എന്നത് കണ്ടറിയേണ്ടതാണ്.IPL 2023

Rate this post