IPL 2023: തീ ബോളുമായി പഴയ ആർച്ചർ 😳😳ഷോക്കായി രോഹിത് സാക്ഷിയായി ബുംറ |Mumbai Indians

Mumbai Indians;ഏറ്റവും കൂടുതൽ തവണ ഐപിഎൽ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസിന് മറക്കാൻ ആഗ്രഹിക്കുന്ന ഒരു സീസൺ ആണ് 2022-ൽ കഴിഞ്ഞുപോയത്. അതുകൊണ്ടുതന്നെ, ആ കനത്ത ആഘാതത്തിൽ നിന്ന് കരകയറി, കിരീടത്തിൽ കുറഞ്ഞതൊന്നും മുംബൈ ഇന്ത്യൻസ് ഈ സീസണിൽ ലക്ഷ്യമിടുന്നില്ല. എന്നാൽ, സ്റ്റാർ പേസർ ജസ്പ്രീത് ബുമ്രക്ക് പരിക്ക് കാരണം ഈ സീസൺ നഷ്ടമാകും എന്ന റിപ്പോർട്ട് വന്നതോടെ അത് മുംബൈ ഇന്ത്യൻസിന്റെ ആത്മവിശ്വാസത്തിന് ചെറിയ തോതിൽ മങ്ങൽ ഏൽപ്പിച്ചിട്ടുണ്ട്.

എന്നിരുന്നാലും, ഇംഗ്ലീഷ് ഫാസ്റ്റ് ബൗൾ ജോഫ്ര ആർച്ചർ പരിക്കിൽ നിന്നും മുക്തി നേടി മുംബൈ ഇന്ത്യൻസ് ടീമിൽ തിരിച്ചെത്തിയത് അവർക്ക് പ്രതീക്ഷ നൽകുന്ന കാര്യം ആണ്. 2021-ലെ മെഗാ താര ലേലത്തിൽ എട്ടു കോടി രൂപ മുതൽ മുടക്കിയാണ് രാജസ്ഥാൻ റോയൽസ് താരമായിരുന്ന ജോഫ്ര ആർച്ചറെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. എന്നാൽ, പരിക്ക് കാരണം ആർച്ചറിന് മുംബൈയ്ക്ക് വേണ്ടി കളിക്കാൻ സാധിച്ചിരുന്നില്ല. ശേഷം, 2022 സീസണും ഇംഗ്ലീഷ് താരത്തിന് നഷ്ടമാകും എന്ന് ഉറപ്പായിരുന്നെങ്കിലും, അദ്ദേഹത്തെ ഒഴിവാക്കാൻ മുംബൈ തയ്യാറായില്ല.

എന്തുതന്നെയായാലും, എല്ലാ പ്രതിസന്ധികളും മറികടന്ന് മുംബൈ ഇന്ത്യൻസ് ജേഴ്സിയിൽ ഐപിഎൽ കളിക്കാൻ ഈ സീസണിൽ തയ്യാറെടുക്കുകയാണ് ജോഫ്ര ആർച്ചർ. കഴിഞ്ഞ ദിവസത്തെ പരിശീലന സെഷനിൽ, മുംബൈ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ഓപ്പണർ ഇഷാൻ കിഷൻ എന്നിവർക്കെതിരെ ജോഫ്ര ആർച്ചർ ബോൾ എറിയുന്ന വീഡിയോ മുംബൈ ഇന്ത്യൻസ് പങ്കുവച്ചിരുന്നു. ആർച്ചറുടെ ബോളുകൾ നേരിടാൻ മുംബൈ ബാറ്റർമാർ പ്രയാസപ്പെടുന്നതായി വീഡിയോയിൽ കാണാൻ സാധിക്കുന്നു.

ജോഫ്ര ആർച്ചർ ബോൾ ചെയ്യുന്നത് ഡഗ് ഔട്ടിൽ ഇരുന്ന് ജസ്‌പ്രീത് ബുമ്ര വീക്ഷിക്കുന്നതും വീഡിയോയിൽ ദൃശ്യമാണ്. അതേസമയം, പരിക്കിൽ നിന്ന് മുക്തി നേടിയ ശേഷം ജോഫ്ര ആർച്ചർക്ക് ഇതുവരെ തന്റെ പ്രൈം ഫോമിൽ തിരിച്ചെത്താൻ സാധിച്ചിട്ടില്ല എന്നത് ഒരു യാഥാർത്ഥ്യമാണ്. എന്നാൽ, ഇന്ത്യൻ പിച്ചുകളിൽ മുൻപ് മികച്ച രീതിയിൽ ബോൾ ചെയ്തിട്ടുള്ള ജോഫ്ര ആർച്ചർക്ക് ഈ ഐപിഎൽ സീസണിലൂടെ തന്റെ പ്രൈം ഫോമിലേക്ക് തിരിച്ചെത്താൻ ആകും എന്നാണ് പ്രതീക്ഷിക്കുന്നത്.Mumbai Indians

Rate this post