ഇത്തവണ ഐപിഎല്ലിൽ ഗ്രൂപ്പ് മത്സരങ്ങൾ 😱സർപ്രൈസുമായി ബിസിസിഐ

ഐപിഎൽ 15-ാം പതിപ്പിനുള്ള മാർഗ്ഗനിർദേശമിറക്കി ഐപിഎൽ ഗവേണിംഗ് കൗൺസിൽ. കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ മഹാരാഷ്ട്രയിലെ 4 സ്റ്റേഡിയങ്ങളിലായിയായിരിക്കും മുഴുവൻ മത്സരങ്ങളും സംഘടിപ്പിക്കുക. മാത്രമല്ല, 10 ടീമുകളെ രണ്ട് ഗ്രൂപ്പാക്കി നടത്തുന്ന മത്സരക്രമത്തിൽ സാധാരണ ഐപിഎൽ പതിപ്പുകളെ പോലെ എല്ലാ ടീമുകൾക്കും ഓരോ ടീമിനൊപ്പവും രണ്ട് കളികൾ വീതം ഉണ്ടായിരിക്കുന്നതല്ല

ഐപിഎൽ ഗവേണിംഗ് കൗൺസിൽ ഇന്നലെ ചേർന്ന യോഗത്തിൽ ടാറ്റ ഐപിഎൽ 2022 സീസണുമായി ബന്ധപ്പെട്ട് ഇനിപ്പറയുന്ന സുപ്രധാന തീരുമാനങ്ങൾ എടുത്തു. ടൂർണമെന്റ് 2022 മാർച്ച് 26 മുതൽ ആരംഭിക്കും, ഫൈനൽ 2022 മെയ് 29 ന് നടക്കും. മുംബൈയിലും പൂനെയിലുമായി നാല് അന്താരാഷ്ട്ര നിലവാരമുള്ള വേദികളിലായി മൊത്തം 70 ലീഗ് മത്സരങ്ങൾ നടക്കും. പ്ലേ ഓഫ് മത്സരങ്ങളുടെ വേദി പിന്നീട് തീരുമാനിക്കും. ലീഗ് മത്സരങ്ങളുടെ ഫിക്സചറും പിന്നീട് അറിയിക്കും.

വേദികളിൽ നടക്കുന്ന മത്സരങ്ങളുടെ എണ്ണം ;മുംബൈ – വാങ്കഡെ സ്റ്റേഡിയം 20 മത്സരങ്ങൾ,മുംബൈ – ബ്രാബോൺ സ്റ്റേഡിയം 15 മത്സരങ്ങൾ,മുംബൈ – DY പാട്ടീൽ സ്റ്റേഡിയം 20 മത്സരങ്ങൾ,പൂനെ – എംസിഎ അന്താരാഷ്ട്ര സ്റ്റേഡിയം 15 മത്സരങ്ങൾ

എല്ലാ ടീമുകളും വാങ്കഡെ സ്റ്റേഡിയത്തിലും ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിലും 4 മത്സരങ്ങൾ വീതം കളിക്കും. ബ്രാബോൺ സ്റ്റേഡിയത്തിലും, പൂനെയിലെ എംസിഎ ഇന്റർനാഷണൽ സ്റ്റേഡിയത്തിലും 3 മത്സരങ്ങൾ വീതവും കളിക്കും. 10 ടീമുകൾ മൊത്തം 14 ലീഗ് മത്സരങ്ങൾ (7 ഹോം മത്സരങ്ങളും 7 എവേ മത്സരങ്ങളും) ആയിരിക്കും കളിക്കുക. ഓരോ ടീമും 5 ടീമുകളുമായി രണ്ടുതവണയും ബാക്കിയുള്ള 4 ടീമുകളുമായി ഒരു തവണയും കളിക്കും. ഗ്രൂപ്പുകൾ തിരിച്ചിരിക്കുന്നത് ഐപിഎൽ ജേതാക്കളായതിന്റെ എണ്ണവും, തുടർന്ന് അതാത് ടീമുകൾ കളിച്ച ഫൈനൽ മത്സരങ്ങളുടെ എണ്ണവും അടിസ്ഥാനമാക്കിയാണ്.

ഐപിഎൽ 2022-ലെ ഗ്രൂപ്പുകൾ:ഗ്രൂപ്പ് എ – MI, KKR, RR, DC, LSG ,ഗ്രൂപ്പ് ബി – CSK, SRH, RCB, PBKS,GT

ഓരോ ടീമും അവരുടെ ഗ്രൂപ്പിലെ ടീമുകളുമായും രണ്ടാമത്തെ ഗ്രൂപ്പിലെ ഒരേ നിരയിലുള്ള ടീമുമായും രണ്ടുതവണ കളിക്കും. രണ്ടാം ഗ്രൂപ്പിലെ ബാക്കിയുള്ള ടീമുകൾക്കൊപ്പം അവർ സീസണിൽ ഒരു തവണ മാത്രമേ കളിക്കൂ.