
എന്തുകൊണ്ട് സഞ്ജു ഫാനായി 😱😱😱ഉത്തരം നൽകി വിൻഡീസ് ഇതിഹാസം| Sanju Samson
ഇന്ത്യയുടെ മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണിന്റെ ഏറ്റവും വലിയ ആരാധകനാണ് മുൻ വെസ്റ്റ് ഇൻഡീസ് ഫാസ്റ്റ് ബൗളർ ഇയാൻ ബിഷപ്പ്. നിലവിൽ കമന്ററി ബോക്സിൽ സജീവമായ ഇയാൻ ബിഷപ്പ്, കഴിഞ്ഞ ഐപിഎൽ സീസണിൽ രാജസ്ഥാൻ റോയൽസിന്റെ നായകനായി സഞ്ജു സാംസൺ കളിക്കുന്നതിനിടെ, താൻ ഒരു സഞ്ജു സാംസൺ ആരാധകനാണ് എന്ന് തുറന്നു പറഞ്ഞിരുന്നു.
മാത്രമല്ല, കഴിഞ്ഞ ഐപിഎൽ സീസണിനിടെ സഞ്ജുവിന് ചില ഉപദേശങ്ങളും ഇയാൻ ബിഷപ്പ് നൽകിയിരുന്നു. അതായത് ദേശീയ ടീമിൽ അവസരം ലഭിക്കാനായി സഞ്ജു ആക്രമിച്ചു കളിച്ച് തന്റെ ഫോം നഷ്ടപ്പെടുത്തരുത് എന്നായിരുന്നു ഇയാൻ ബിഷപ്പിന്റെ ഉപദേശം. മലയാളി ബാറ്റർക്ക് വെസ്റ്റ് ഇൻഡീസ് ഇതിഹാസത്തെ പോലെ ഒരു ആരാധകൻ ഉണ്ട് എന്ന് പറയുന്നത് തീർച്ചയായും മലയാളികൾക്കും അഭിമാനമാണ്.
ഇപ്പോൾ, വെസ്റ്റ് ഇൻഡീസിലെ സെന്റ് ലൂസിയയിൽ ഡയറക്ടർ ഓഫ് പബ്ലിക് റിലേഷൻസ് എന്ന പദവി വഹിക്കുന്ന മലയാളിയായ സിബി ഗോപാലകൃഷ്ണൻ, ഇയാൻ ബിഷപ്പിനെ കണ്ടുമുട്ടിയപ്പോൾ “എന്തുകൊണ്ടാണ് താങ്കൾ മറ്റേത് കളിക്കാരനേക്കാളും സഞ്ജു സാംസനോട് ഇഷ്ടം കാണിക്കുന്നത്? എന്ന് ഇയാൻ ബിഷപ്പിനോട് തന്നെ ചോദിച്ചിരിക്കുകയാണ്. മാത്രമല്ല, സഞ്ജു സാംസൺ ആരാധകർക്കായി ഇയാൻ ബിഷപ്പിനോട് രണ്ടു വാക്ക് സംസാരിക്കാനും സിബി ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു.
സിബി ഗോപാലകൃഷ്ണന്റെ ആവശ്യപ്രകാരം ഇയാൻ ബിഷപ്പ് സഞ്ജുവിനെ കുറിച്ച് സംസാരിക്കാനും തയ്യാറായി. “സഞ്ജു ഒരു മികച്ച ബാറ്ററാണ്. അവൻ ഇപ്പോൾ ഇന്ത്യക്കായി ആദ്യ ടി20 അർധ സെഞ്ച്വറിയും നേടി. തീർച്ചയായും സഞ്ജുവിന് അന്താരാഷ്ട്ര മത്സരങ്ങളിൽ വലിയ ഉയരങ്ങൾ കീഴടക്കാൻ കഴിയും. അവന്റെ കയ്യിൽ എന്തൊക്കെയോ സ്പെഷ്യൽ ഉണ്ട്. സഞ്ജുവിന്റെ ആരാധകരോട് എനിക്കൊന്നേ പറയാനുള്ളൂ, സഞ്ജുവിന്റെ ഉയർച്ച താഴ്ചകളിലും സഞ്ജുവിനൊപ്പം സപ്പോർട്ട് ചെയ്തു നിൽക്കണം. നീ നന്നായി കളിക്കുന്നുണ്ട് സഞ്ജു,” ഇയാൻ ബിഷപ് പറഞ്ഞു.